0%

Chapter Title : ദേവൻ വക്കീലും ഭാര്യ സുപ്രിയയും മകൻ കണ്ണനും 2 [Sarathy Reddy]

Author : SarathyReddy Read All Parts 311.9K

ടിവി ഓഫ് ചെയ്യാതെ ദേവൻ ഗേറ്റ് അടയ്ക്കാൻ വേണ്ടി പോയി. ഗേറ്റ് അടച്ച് വന്നതിനുശേഷം അയാൾ പതിവായി ചെയ്യുന്നത് പോലെ പുറത്തെ വാതിലുകൾ പലതും അടച്ച് അടുക്കളയിൽ എത്തി. അടുക്കള വാതിലും അടച്ചു. ഇനി ആകെയുള്ളത് വീടിന്റെ മെയിൻ ഡോർ ആണ്. അത് കിടക്കുന്നതിനു മുമ്പാണ് അടയ്ക്കുന്നത്.

സ്റ്റൗവിൽ ഇരുന്ന ജീരകവെള്ളം ദേവൻ പതിയെ അതിന് അടുത്തായി തന്നെ സുപ്രിയ വെച്ചിരുന്ന രണ്ട് ഫ്ളാസ്ക്കുകളിലേക്ക് പകർത്തി. അതിനുശേഷം സ്റ്റൗവും ഗ്യാസും ഓഫ് ചെയ്തു. അടുക്കളയിലെ ലൈറ്റ് അണച്ച് അടുക്കളയും പൂട്ടി. എല്ലാം പതിവായി ചെയ്യുന്ന കാര്യങ്ങളാണ്. വളരെ യാന്ത്രികമായി പതിവിലും കൂടുതൽ സമയമെടുത്താണ് എല്ലാം ചെയ്തത്.

അടുക്കള പൂട്ടിക്കഴിഞ്ഞ് അല്പം നേരം ദേവൻ നിന്നു. തന്റെ കിടപ്പുമുറിയിൽ നിന്നും സുപ്രിയയും കണ്ണനും തമ്മിൽ സംസാരിക്കുന്ന ശബ്ദം കേൾക്കാം. എന്താണ് സംസാരിക്കുന്നത് എന്ന് വ്യക്തമല്ല. എന്നാലും വളരെ സന്തോഷത്തോടെയാണ് അവർ സംസാരിക്കുന്നത്. സാധാരണ ജോലിത്തിരക്കുള്ളപ്പോൾ ഓഫീസ് മുറിയിൽ തന്നെ കിടക്കാറുണ്ടെങ്കിലും സുപ്രിയക്ക് കണ്ണൻ കൂട്ടുകിടക്കാറൊന്നുമില്ല. ഒറ്റയ്ക്ക് കിടന്നുറങ്ങാൻ യാതൊരു മടിയും ഇല്ലാത്ത ആളാണ് സുപ്രിയ. കണ്ണനും അങ്ങനെ തന്നെയാണ്. അല്പമെങ്കിലും മടിയുള്ളത് തനിക്ക് ആണെന്നുള്ള കാര്യം ദേവൻ ഓർമ്മിച്ചു. അതുകൊണ്ടുതന്നെ കഴിവതും രാത്രി വളരെ വൈകി ഓഫീസ് മുറിയിൽ ഇരിക്കാൻ ശ്രമിക്കാറില്ല. തീർത്തും ഒഴിവാക്കാൻ പറ്റാത്ത കാര്യങ്ങൾക്ക് മാത്രമേ അങ്ങനെ ഇരിക്കാറുള്ളൂ.

'അവർ അമ്മയും മകനും ഒന്നിച്ചു കിടന്നോട്ടെ. കുറച്ചു ദിവസം അങ്ങനെ കിടക്കണം എന്നാണ് കണ്ണൻ പറഞ്ഞത്. കുറച്ചു ദിവസത്തെ കാര്യമല്ലേ ഉള്ളൂ'. ദേവൻ മനസ്സിൽ പറഞ്ഞു. മനസ്സിൽ അങ്ങനെയൊക്കെ പറയുന്നുണ്ടെങ്കിലും കൺമുന്നിൽ കണ്ട കാര്യങ്ങൾ കാരണം

💬 Comments

View all comments