0%

Chapter Title : ദേവൻ വക്കീലും ഭാര്യ സുപ്രിയയും മകൻ കണ്ണനും 3 [Sarathy Reddy]

Author : SarathyReddy Read All Parts 223.9K

ദേവൻ നേരെ ഓഫീസ് മുറിയിലേക്ക് പോയി. അല്പം ജീരകവെള്ളം എടുത്തു കുടിച്ചു. അതിനുശേഷം അല്പം വെള്ളം കൂജയിൽ നിന്നും കുടിച്ചു. അല്പം മുമ്പ് മേശപ്പുറത്ത് തുറന്നു വച്ചിരുന്ന ഫയലുകൾ ഒക്കെ കൃത്യമായി അടുക്കി അതാതിന്റെ സ്ഥാനത്ത് വെച്ചു. അതിനുശേഷം എന്തെങ്കിലും ചെയ്യാൻ ബാക്കിയുണ്ടോ എന്ന് ആലോചിച്ചു കുറച്ച് നേരം നിന്നു.

വീട്ടിൽ ആകെ നിശബ്ദതയാണ്. കണ്ണനും സുപ്രിയയും കിടക്കുന്ന ബെഡ്റൂമിൽ ലൈറ്റ് കിടപ്പുണ്ട്. അത് അണയ്ക്കണ്ട എന്ന് തീരുമാനിച്ചത് ദേവൻ തന്നെയാണ്. വാതിൽ തുറന്ന് കിടക്കുന്നതിനാൽ ബെഡ്റൂമിൽ നിന്നുള്ള ലൈറ്റിന്റെ പ്രകാശം ഹാളിലേക്ക് എത്തുന്നുണ്ട്. ദേവൻ ബെഡ്റൂമിന്റെ വാതിൽക്കലേക്ക് തന്നെ നോക്കി. ദേവന്റെ മനസ്സിലേക്ക് പലതും കടന്നു വന്നു.

മുൻപൊക്കെ എന്തെങ്കിലും ആവശ്യത്തിന് വേണ്ടി ദേവൻ ഓഫീസറൂമിൽ തന്നെ കിടന്നുറങ്ങേണ്ടി വരുമ്പോൾ സുപ്രിയ ലൈറ്റ് ഓഫ് ചെയ്യാതെയാണ് ബെഡ്റൂമിൽ കിടന്നുറങ്ങുന്നത്. പക്ഷേ ഇതുപോലെ വാതിൽ തുറന്നു മലർത്തി ഇടില്ല പകരം വാതിൽ ഒന്ന് ചാരി ഇട്ടിരിക്കും. പക്ഷേ ബെഡ്റൂമിലേക്ക് ദേവൻ കയറിക്കഴിഞ്ഞാൽ അവൾ എഴുന്നേൽക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ ഒരുപാട് വൈകിയാൽ ദേവൻ ഓഫീസ് മുറിയിൽ തന്നെ കിടന്നുറങ്ങും. സുപ്രിയയുടെ ഉറക്കം കളയുന്നത് ദേവന് ഇഷ്ടമല്ല.

'ഇപ്പോൾ സുപ്രിയ തനിച്ചല്ല. കണ്ണനും അവൾക്കൊപ്പം കൂടെ കിടക്കുന്നുണ്ട്. അതുകൊണ്ട് ലൈറ്റ് ഇട്ട് കിടക്കേണ്ട ആവശ്യമില്ല.' മനസ്സിൽ അങ്ങനെ ചിന്തിച്ചുകൊണ്ട് ദേവൻ അവർ ലൈറ്റ് അണയ്ക്കുന്നതും നോക്കി കാത്തുനിന്നു. അല്പനേരം കഴിഞ്ഞിട്ടും അവർ ലൈറ്റ് അണയ്ക്കുന്നില്ല എന്ന് കണ്ടപ്പോൾ ദേവൻ വീണ്ടും ഓഫീസ് മുറിയിൽ നിന്നും പുറത്തിറങ്ങി സ്വന്തം കിടപ്പറയ്ക്കരികിലേക്ക് ചെന്നു. പതിയെ ആണ് നടന്നത്. ലൈറ്റ് എല്ലാം അണച്ച് എല്ലാവരും

💬 Comments

View all comments