Chapter Title : ദേവനന്ദ 4 [വില്ലി]
സന്തോഷിച്ചു കാണുന്നത്. ഇന്നലെ വരെ സങ്കടങ്ങളും കണ്ണുനീരും തോരാത്ത ദേവുവിൽ നിന്നും വളരെ കുറുമ്പും കുട്ടിത്തവും നിറഞ്ഞ ഒരു ദേവു അവൾക്കുള്ളിൽ ഇന്നും ഉണ്ട് ഞാൻ തിരിച്ചറിഞ്ഞു.
"മുഴുവനും തീർക്കല്ലേ നന്ദുവേട്ട. ഇത്തിരി അച്ഛന് കൊടുക്കണം. "
മുന്തിരി കഴിക്കുന്നതിനിടയിൽ അവൾ എന്നോട് പറഞ്ഞു.
" ആഹ് കൊടുത്തേക്കാം.. മോള് കട്ടോണ്ട് വന്നതാണെന്ന് പറഞ്ഞു തന്നെ കൊടുക്കാം..പോരെ.. . "
" ഓഹ് പിന്നെ.. ഞാൻ ഒറ്റക്കല്ലല്ലോ കൂട്ടിനു ഈ കള്ളനും ഉണ്ടായിരുന്നു എന്ന് ഞാനും പറയും "
" അല്ലെടോ.. അപ്പൊ എന്നെ കാണുമ്പോൾ അച്ഛനോട് ഞാൻ ആരാണെന്നു പറയും താൻ ? "
പെട്ടന്നവളുടെ മുഖം കരുത്തു. സന്തോഷം നിറഞ്ഞിരുന്ന അവളുടെ മുഖത്തു വിഷമത്തിന്റെ കാർമേഘം വന്നു മൂടുന്നത് ഞാൻ കണ്ടു . അവൾക് അതിന് ഒരു ഉത്തരം പറയാൻ കഴിയില്ല എന്നെനിക് മനസിലായി. അതിനൊരു ഉത്തരം എന്റെ പക്കലും ഉണ്ടായിരുന്നില്ല. ഒന്ന് നോക്കുമ്പോൾ അവളുടെ ആരാണ് ഞാൻ ? അവളുടെ കഴുത്തിൽ താലി കെട്ടിയ അവളുടെ ഭർത്താവോ? വീട്ടിൽ വന്നു കയറിയ അന്ന് മുതൽ അവളുടെ കണ്ണു നനയിപ്പിച്ച ദുഷ്ടനോ? അതോ അവളുടെ അച്ഛനെ കണ്ടെത്തി കൊടുത്തു അവളുടെ ജീവിതത്തിൽ വീണ്ടും സന്തോഷം വിതക്കാൻ വന്ന രക്ഷകനോ. ? ഉത്തരമില്ലാത്ത ചിന്തകൾ എന്റെ ഉള്ളിലും അടിഞ്ഞു കൂടി.
" നന്ദുവേട്ടന് ഞാൻ ആരാ ? "
അവളുടെ ചോദ്യം എന്റെ മനസിനെ വല്ലാതെ ഉലച്ചു.. അവളുടെ കണ്ണിലൂടെ നോക്കുമ്പോൾ അവളിന്നും എനിക്കൊരു ബാധ്യത ആണ്. ആഹ് ബാധ്യത തീർക്കാൻ അവളെ അവളുടെ അച്ചനെ ഏല്പിച്ചു മടങ്ങാൻ വന്ന വെറും ഒരു അപരിചിതൻ മാത്രം ആണ് ഞാൻ.. .
":എനിക്കറിയില്ലേടോ... ഇന്നലെ വരെ താൻ എനിക്ക് ആരോ ആയിരുന്നു. പക്ഷെ ഇന്ന്....... "
"'ഇന്ന്..? . "
ആ വാക്കുകൾ എനിക്ക് മുഴുവിപ്പിക്കാനാകാതെ വന്നപ്പോൾ അവൾ ചോദിച്ചു.. അവളുടെആ കണ്ണുനീർ ഒഴുകിയ കണ്ണുകളിൽ നിറഞ്ഞ ആകാംഷ ഞാൻ കണ്ടില്ലെന്നു നടിച്ചു.. അവളെന്നിൽ നിന്നെന്തോ പ്രതീക്ഷിക്കുന്ന പോലെ..
അവളുടെ കണ്ണുകളെ നേരിടാനാകാതെ ഞാൻ വേഗം മുഖം തിരിച്ചു.
💬 Comments
View all comments