0%

Chapter Title : ദേവനന്ദ 5 [വില്ലി]

Author : വില്ലി Read All Parts 2.1K

ചിന്തിച്ചില്ല അങ്ങ് കെട്ടി. അവളുടെ അപ്പൻ തന്നതാണ് ആ ട്രാൻസ്‌പോർട് കമ്പനിയും   ഈ കാണുന്ന വീടും ഒക്കെ.  "

.

ചായ കുടിക്കുന്നതിനിടയിൽ രാമൻ ചേട്ടൻ പറഞ്ഞു പൂർത്തിയാക്കി... അപ്പോളാണ് ആദ്യം കണ്ട കുട്ടി കടന്ന് വന്നത്.

" ഇത് മോളാ പ്രിയ..  ഡിഗ്രീ ഫസ്റ്റ് ഇയർ ആ.... "

ഞാൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു

" എന്താ മോളെ വീടിഷ്ടപ്പെട്ടോ?  "

ഇരുന്നിട്ടും ഇരിപ്പുറക്കാത്ത പോലെ അങ്ങോട്ടും ഇങ്ങോട്ടും നോക്കിയിരുന്ന ദേവു രാമൻ ചേട്ടന്റെ ചോദ്യത്തിന് ഉവ്വെന്നു തലയനക്കി.

" നല്ല യാത്ര ക്ഷീണം ഉണ്ടാകും അല്ലെ.   ..  നിങ്ങൾക്കുള്ള റൂം ഇപ്പോ റെഡി ആക്കാം കേട്ടോ. "

കാവേരി ചേച്ചി പറഞ്ഞു.

" ചേച്ചി നന്നായി മലയാളം പറയുന്നുണ്ടല്ലോ.  "

അവരുടെ കയ്യിൽ ചായഗ്ലാസ് തിരികെ ഏൽപ്പിക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു.  അഭിമാനത്തോടെ ഒരു ചെറുചിരി മാത്രമാണതിനവർ അതിന് മറുപടി തന്നത്..

അകത്തേക്ക് തിരികെ പോകുമ്പോൾ അവർ ദേവുവിനെയും കൂട്ടി .  ആദ്യം ഒന്ന് മടിച്ചെങ്കിലും  അവളവരുടെ കൂടെ അകത്തേക്ക് കയറി പോയി.  പിന്നെ ഞാനും രാമൻ ചേട്ടനും തമ്മിലുള്ള കത്തി വച്ചുകൊണ്ടിരുന്നു. ഏറെ നേരം കഴിഞ്ഞാണ് ദേവുവും ചേച്ചിയും പുറത്തേക്കു വന്നത്.

" ഇന്നും തീരലിയാ ഉങ്ക പേച്ചു  ( തമിഴ് ) "

ഇറങ്ങി വന്നതേ ചേച്ചി രാമൻ ചേട്ടനോട് ചോദിച്ചു.

" യരായവത് കിട്ടിയാൽ സംസാരിച്ചു കൊന്നു കളയും  "

" നീ പോടീ...  "

ചേച്ചിയുടെ തമാശക്ക് അദ്ദേഹം അത്രമാത്രമേ പറഞ്ഞോളു.

" മോൻ പോയി കുളിച്ചു ഫ്രഷ്

💬 Comments

View all comments