ദേവനന്ദ 6 [വില്ലി]

📝 Ongoing

👁 737177 views ❤ 1931 likes 💬 216 comments

ദേവനന്ദ 6
Devanandha Part 6 | Author : Villi |  Previous Part

ദേവാനന്ദക്കു എന്നോട് പ്രണയമാണെന്ന്.  അതും കാലങ്ങളായി.  എനിക്ക് വിശ്വസിക്കാനാവുന്നില്ല.   ഞാൻ ഒരിക്കലും അവളിൽ നിന്നും പ്രതീക്ഷിക്കാത്ത ഒന്ന്.  ഇതുവരെയും ആഗ്രഹിക്കാത്ത ഒന്ന്.  അവൾ പറഞ്ഞത് സത്യമാണോ അല്ലയോ എന്ന് പോലും എനിക്ക്  അറിയില്ല.  എങ്കിലും ഈ രണ്ടു ദിവസം ദേവുവിന്റെ സാമിപ്യം എന്നിൽ വല്ലാത്ത മാറ്റങ്ങളുണ്ടാക്കിയിരുന്നതായ്  എനിക്ക്  തോന്നി  .  അവൾ കൂടെയുള്ളപ്പോൾ ചുറ്റുമുള്ളതെല്ലാം  മറക്കുന്ന പോലെ.  എല്ലാം അവളിലേക്ക്‌ ഒതുങ്ങുന്ന പോലെ .  പക്ഷേ അതിനെ   പ്രണയമെന്നു പേരിട്ടു വിളിക്കാൻ കഴിയുമോ എന്ന ചോദ്യം ഞാൻ എന്നോട് തന്നെ ഈ ചുരുങ്ങിയ സമയത്തിൽ ഒരു നൂറു തവണയെങ്കിലും ചോതിച്ചിരിക്കണം..  മനസ്സിൽ കുറെ ചോദ്യങ്ങൾ ബാക്കി ആണിന്നും.

ദേവു പറഞ്ഞതെല്ലാം സത്യം തന്നെ ആണോ ?

എങ്കിലും അവളുടെ വാക്കുകളിൽ ഒരു തരി പോലും കള്ളം കലർന്നിരുന്നതായി തോന്നിയില്ല എനിക്ക് . അവൾ മനസിൽ തട്ടി പറഞ്ഞ വാക്കുകൾ ഇന്നെന്റെ   മനസ്സിൽ തന്നെ തറച്ചു കയറിയിരിക്കുന്നു.

ആഹാ ഹണിമൂണിന് പോയ പിള്ളേര് നേരത്തെ ഇങ്ങു പോന്നോ ?  "

വീട്ടുമുറ്റത്തേക്കു കാർ കയറിയാതെ പുറത്തേക്കു എത്തിയ ഏടത്തി അതിശയത്തോടെ ചോദിച്ചു.

അപ്പോളാണ് കരഞ്ഞു കലങ്ങിയ കണ്ണുകളോടെ കാറിനുള്ളിൽ നിന്നിറങ്ങി വരുന്ന ദേവുവിനെ ഏടത്തി കാണുന്നത്.

" അയ്യോ.. ഇതെന്തു പറ്റി .  എന്താ പറ്റ്യേ ദേവു  നിനക്കു ?  കരഞ്ഞോ

📚 Chapters

1 published

Related Stories

💬 Comments

View all comments