Chapter Title : ദേവനന്ദ 7 [വില്ലി]
ഒരു പ്രാർഥനയെ ഉണ്ടായിരുന്നുള്ളു.. ഈ താലി എന്നും എന്റെ കഴുത്തിൽ എന്റെ എല്ലാം ആയി ഇങ്ങനെ തന്നെ ഉണ്ടാകണമേ എന്ന്...ഇന്ന്..! കണ്ണനെന്റെ പ്രാർഥന കേട്ടു.. ഞാൻ വിശ്വസിച്ചോട്ടെ .... എല്ലാം സത്യം തന്നെ ആണെന്ന്? ""
അവളുടെ വാക്കുകൾക്ക് ഉത്തരമെന്ന വണ്ണം ഞാൻ അവളുടെ മുഖം വീണ്ടുമെന്റെ കൈകളാൽ പൊതിഞ്ഞു. അവളുടെ നെറുകയിൽ എന്റെ ചുണ്ടുകൾ ചേർത്തു. എന്റെ ആദ്യ ചുംബനം അവൾക്കുള്ള എന്റെ ഉറപ്പായിരുന്നു.. .... എന്റെ സ്നേഹമായിരുന്നു ... ഞാൻ അവൾക്കു നൽകിയ വിശ്വാസമായിരുന്നു.. മറുത്തൊന്നും പറയാതെ കണ്ണുകളടച്ചു അവളതേറ്റുവാങ്ങി....
കടന്നു പോകുന്ന ഓരോ നിമിഷവും പ്രണയത്തിന്റെ പുതിയ പുതിയ തലങ്ങൾ ഞാൻ കാണുക ആയിരുന്നു... ആ ഇരുട്ടിലും.. പല കോടി നക്ഷത്രങ്ങൾ ഞങ്ങൾക്ക് വേണ്ടി മിന്നി തിളങ്ങുന്നതായി എനിക്ക് തോന്നു.... പല വർണങ്ങളാൽ നിറഞ്ഞ ചിത്ര ശലഭങ്ങൾ ഞങ്ങളെ ചുറ്റി വലം വക്കുന്നതായി അനുഭവപെട്ടു.... എന്റെ പെണ്ണിന്റെ കവിളുകൾ എന്റെ കൈവെള്ളയിൽ ഇരുന്നു ചുവന്നു തുടുക്കുന്നത് ഞാനും കണ്ടറിഞ്ഞു...
" മോളെ... ദേവു..... "
പെട്ടന്നണ് ഏടത്തി യുടെ ശബ്ദം ഉയർന്നു വന്നത് .... പൂജാമുറിയുടെ വാതുക്കൽ ചാരി നിന്ന ഞാൻ പെട്ടന്ന് തന്നെ പൂജാമുറിയിലെ ഇരുട്ടിലേക്കൊലിച്ചു.... എന്തിനന്നെനിക്കറിയില്ല. പക്ഷെ അപ്പോൾ അങ്ങനെ ചെയ്യാനാണ് മനസ് പറഞ്ഞത്...
" എന്താ മോളെ... ഇത് ... ഇങ്ങനെ വിഷമിച്ചിരുന്നിട്ടു എന്താ കാര്യം... നന്ദുനെ നിനക്കറിയാലോ അപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞതാകും അവൻ. അതിന് നീ ഇങ്ങനെ ഉറക്കവും കളഞ്ഞു കരഞ്ഞോണ്ടിരുന്നിട്ടു എന്താ കാര്യം.. വാ... വന്നു കിടക്കു.... ബാക്കി നമുക് നാളെ നോക്കാം.... "
ഏടത്തിയവളുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് നടന്നു. ആദ്യം ഒന്നു പോകാൻ മടിച്ചെങ്കിലും നിറഞ്ഞ മനസോടെ അവളെന്നെ വിട്ടു എടത്തിയോടൊപ്പം മുറിയിലേക്ക് പോയി.. ഏടത്തി ആ നിമിഷം അവളുടെ മുഖത്തു കണ്ട വിഷാദ ഭാവം എന്റെ കണ്ണിൽ പ്രണയത്തിന്റെ തിരകൾ അലയടിക്കുന്ന ഒരു മഹാ സമുദ്രം തന്നെ അവളുടെ കണ്ണുകളിൽ എനിക്ക് കാണാൻ കഴിഞ്ഞു..
********----**** ****----*******
അങ്ങനെയൊരു രാത്രി ഇതിനു മുൻപ് എനിക്ക് ഉണ്ടായിട്ടില്ല.. ഉറക്കമില്ലാത്ത പല രാത്രികളെയും ഞാൻ
💬 Comments
View all comments