0%

Chapter Title : ദേവനന്ദ 9 [വില്ലി]

Author : വില്ലി Read All Parts 2785
നോക്കി അവൾ ചോതിച്ചു. അച്ഛന്റെ കാര്യം ഓർക്കുമ്പോൾ എന്നും തോന്നുന്ന വിഷമത്തിനു പുറമെ ഇന്നെന്നിൽ അല്പം ദേഷ്യവും കൂടി ചേർന്നു. " അതിനു ഞാൻ എന്ത് പറഞ്ഞു എന്ന?  ശെരി ഇനി അത് പറഞ്ഞു കരയാൻ നിക്കണ്ടാ..  നിന്റെ അച്ഛന്റെ വന്നിട്ട് മതി എല്ലാം പോരെ....?  ഓരോന്ന് പറഞ്ഞിനീ കരയാൻ നിക്കണ്ടാ " അല്പം കനത്ത ശബ്ദത്തിൽ തന്നെ പറഞ്ഞു അവളുടെ അടുത്ത് നിന്നും അല്പം നീങ്ങി നിന്നു...   ..  അച്ഛന്റെ കാര്യം പറഞ്ഞു അവളുടെ മനസ്സെത്രത്തോളം നീറുന്നുണ്ടോ അതിനേക്കാളേറെ എന്റെ ഹൃദയവും നീറുന്നുണ്ടായിരുന്നു.  അവളോടത്തിനെ കുറിച്ച് സംസാരിക്കാൻ തന്നെ ഒരു പേടിപോലെ.. പക്ഷേ പുറമെ കാട്ടി അവൾക്കു സംശയം കൊടുക്കാതിരിക്കാൻ ഞാനപ്പോഴും ശ്രദ്ധിച്ചു... " അപ്പോഴേക്കും പിണങ്ങിയോ...  ഞാൻ വെറുതെ പറഞ്ഞതാ നന്ദുവേട്ട.....  " എന്റെ ആ നിൽപ്പ് കണ്ടിട്ടാകാം.ഞാൻ   അവളോട് പിണങ്ങി എന്ന മട്ടിൽ അവൾ അങ്ങനെ പറഞ്ഞത്.  ഞാൻ  മറുപടി ഒന്നും പറയാതെ തിരിഞ്ഞു തന്നെ നിന്നു. കണ്ണുകൾ തുടച്ചു നീക്കി അവളെന്നെ നോക്കി പുഞ്ചിരിച്ചു.  എങ്കിലും എനിക്കാ പുഞ്ചിരി മാത്രം മതിയായിരുന്നില്ല. " പിണങ്ങല്ലേ നന്ദുവേട്ട..  ഞാൻ ചുമ്മാ പറഞ്ഞതാ... ദേ...  നന്ദുവേട്ടന് ഇപ്പൊ ഉമ്മ അല്ലെ വേണ്ടത്.. ഞാൻ തരാം വാ.... " കുഞ്ഞി കുട്ടികളെ താലോലിക്കാൻ കൈകൾ നീട്ടി വിളിക്കുന്ന പോലെ അവളെന്റെ നേരെ കൈകൾ നീട്ടി...  എനിക്കതെല്ലാം കണ്ടു ചിരി വരുന്നുണ്ടായിരുന്നു എങ്കിലും ദേവുവിലെ നിഷ്കളങ്ക ഭാവം കാണാൻ ഞാൻ അല്പം പിണക്കം അഭിനയിച്ചു.. " നന്ദുവേട്ട...  ഇങ്ങോട്ടു നോക്കിക്കേ.... " തിരിഞ്ഞു നിന്ന എന്റെ മുന്നിലെക്കു കയറി നിന്നു അവൾ പറഞ്ഞു.  എങ്കിലും പിണക്കം കുറക്കാൻ എനിക്ക് തോന്നിയില്ല. " എന്ത് കഷ്ടം ആന്നു നോക്കിക്കേ..   ഞാൻ അല്ലെ വഴക്ക് ഇട്ടേ..  എന്നിട്ട് എന്നോട് എന്തിനാ പിണങ്ങുന്നേ...  ദേ...  ഞാൻ ഉമ്മ തരാന്നു പറഞ്ഞല്ലോ...  പിന്നെ എന്താ.... " നിന്ന നിൽപ്പിൽ എന്നെ ചുറ്റി വരിഞ്ഞു അവൾ പറഞ്ഞു നിർത്തി..
" ഇനി ഉമ്മ മാത്രം പോരെ..  നന്ദുവേട്ടന്റെ ഇഷ്ടം പോലെ.... എന്നെ എന്ത് വേണമെങ്കിലും ചെയ്തോ.. 

💬 Comments

View all comments