0%

Chapter Title : ദേവനന്ദ 9 [വില്ലി]

Author : വില്ലി Read All Parts 2789
കാത്തു നിൽക്കാതെ അമ്മ മുറിക്കകത്തേക്കു കയറി പോയി. " നിങ്ങളെ ഒറ്റക്കിരുത്തി പോയപ്പോഴേ എനിക്കറിയാമായിരുന്നു എന്തെങ്കിലും ഒപ്പിക്കും എന്ന്..  ആ ചേട്ടന്റെ അല്ലെ അനിയൻ... " കിട്ടിയ അവസരത്തിൽ ഏടത്തിയും എന്നെ കളിയാക്കി..  ഒന്നും മിണ്ടാതെ നിൽക്കാനേ എനിക്കായൊള്ളൂ. " നിന്നു വിയർക്കാതെ അപ്പുറത്തേക്കെങ്ങാനും പോ ചെക്കാ...  ഇനി അമ്മക്ക് കൂടി സംശയം ഉണ്ടാക്കേണ്ട... അമ്മ അറിയാതിരിക്കാനാ..  എത്താറായി എന്ന് നേരത്തെ വിളിച്ചു പറഞ്ഞത്.  എന്നിട്ടും രണ്ടിനും ബോധം ഇല്ലല്ലോ ദൈവമേ.........   " അവരങ്ങനെ കൂടി കൂട്ടിച്ചേർത്തപ്പോൾ ആണ് ഏടത്തിക്കുള്ളിലെ വലിയ മനസ്സ് എന്റെ മുന്നിൽ തെളിഞ്ഞു വന്നത് ..  നിലവിളക്കിട്ടു പൂജിക്കാൻ പോന്നതാണെന്റെ പൊന്നേട്ടത്തികിന്നെന്റെ ഉള്ളിലെ സ്ഥാനമെന്ന് ഞാൻ ഉണർന്നു.  എങ്കിലും ഒന്നും മിണ്ടാതെ ഞാൻ അവിടെന്നു രക്ഷപ്പെട്ടു.... ***====****====****==== " ഇന്നലെ ചേച്ചിയുടെ മുന്നിൽ നിന്നു എന്റെ തൊലിയുറിഞ്ഞു പോയി.... " കടൽ തീരത്തെന്നോട് ചേർന്നിരിക്കെ അവൾ പരാതി പെട്ടി തുറന്നു. " സാരമില്ല.  നമ്മുടെ ഏടത്തി അല്ലെ?  " " പിന്നെ  ...  എന്നെ അവിടെ ഒറ്റക്കാക്കിട്ടു മുങ്ങില്ലേ ദുഷ്ടൻ.  രാത്രി എല്ലാം കിള്ളി കിള്ളി ചോദിച്ചു..  എനിക്കാണെങ്കിൽ നാണം വന്നിട്ട് പാടില്ലായിരുന്നു  .  " അവളുടെ സംസാരം കെട്ടു എനിക്ക് ചിരിയാണ് വന്നത്.. " ചിരിച്ചോ.. ചിരിച്ചോ...  ഞാനപ്പോഴേ പറഞ്ഞതാ.  വേണ്ടന്നു.  എന്നിട്ട്  എല്ലാം കഴിഞ്ഞു എന്നെ ഒറ്റക്കവിടെ ഇട്ടിട്ടു ഒരു പൊക്കല്ലേ....  ശരിയാക്കി തരണൊണ്ട്  ഞാൻ.  " അവളുടെ കെറുവ് കേട്ടു വീണ്ടും ഞാനൊന്നു ചിരിച്ചു. " എനിക്ക് ദേഷ്യം വന്നൊണ്ട് ട്ടോ നന്ദുവേട്ട.....എന്നെ   ചുമ്മാ കളിയാക്കുവാ ല്ലേ ......  ചിലസമയത് നമ്മുടെ പൂജാമുറിയിലെ കണ്ണന്റെ അതെ വെടക്ക് ചിരിയാ ഈ നന്ദുവേട്ടനും...  രണ്ടും കള്ളന്മാരാ.......  " ഒരു കള്ളപ്പിണക്കം പുറമെ കാട്ടി അവൾ കടലിന്റെ വിരിമാറിലേക്കു കണ്ണുകൾ പായിച്ചു.  ചിലനേരം അവൾ ദേഷ്യം പിടിക്കുന്നത് കാണാൻ ഒരു കൗതുകമാണ്...
" ഇനി കണ്ടോ.. എല്ലാം അമ്മ പറഞ്ഞത് പോലെ മതി...  അച്ഛൻ വന്നിട്ട് അച്ഛന്റെ അനുഗ്രഹമൊക്കെ കിട്ടിയിട്ട് മതി ഇനി എല്ലാം..... " അതെ അഭിപ്രായം വീണ്ടും അവൾ എടുത്തിട്ട

💬 Comments

View all comments