0%

Chapter Title : ദേവനന്ദ 9 [വില്ലി]

Author : വില്ലി Read All Parts 2818
കാട്ടാതിരിക്കാൻ അവൾ പരമാവധി ശ്രമിച്ചു. " കണ്ടോ മോനെ..  എന്റെ മോൾടെ സ്നേഹം..... " എന്നെ കണ്ട് പുറത്തേക്കിറങ്ങി പോകുന്നതിനിടയിൽ ജാനമ്മ പറഞ്ഞു.  മറുപടിയായി ഞാനവരെ നോക്കി ഒന്നു പുഞ്ചിരിച്ചു... " ഞാൻ ചായ എടുക്കാം.... " ജാനമ്മ അഭിമാനത്തോടെ പറഞ്ഞുഅടുക്കളയിലേക്കു നടന്നു. നാണിച്ചു തല താഴ്ത്തി നിന്ന ദേവുവിനെ ഞാനെന്റെ നെഞ്ചിലേക്ക് വലിച്ചടുപ്പിച്ചു്.... " ആണോടീ....ദേവൂട്ടി .  നിനക്കെന്നെ അത്രയ്ക്ക് ഇഷ്ടം ആണോ??  " " അതിപ്പോ എന്താ നിങ്ങൾക് ഇത്ര സംശയം?  " ഒരു കൊഞ്ചലോടെ അവൾ ചേർന്ന് നിന്നു ചോദിച്ചു " നിനക്കെന്നെ അത്രക്ക് വിശ്വാസം ആണോ?  " " ആണെകിൽ...?  " " എന്നിട്ടാണോ...  കോളേജിൽ ഉണ്ടായിരുന്ന ആ അഞ്ജുവിനോട് മിണ്ടരുതെന്നു നീ പറഞ്ഞത് ....  " " അത് പിന്നെ എനിക്ക് ഇഷ്ടം അല്ല ആ പെണ്ണിനെ.  ഒരു വക കെട്ടി കേറിയുള്ള വാർത്താനോം ഒലിപ്പീരും....അത് കൊണ്ടല്ലേ....  " " അപ്പോ...  ബാക്കി ഉള്ളതൊടീ...?  അഞ്ചു മാത്രമേ ഒള്ളു...  ആ മീനു...  ചിന്നു...  സാന്ദ്ര.  ഒക്കെ പോട്ടേ സ്റ്റെല്ല മിസ്സിനോട് പോലും മിണ്ടരുതെന്നു പറഞ്ഞില്ലെടീ പട്ടി നീയ്..  എന്നിട്ട് എന്നെ വിശ്വാസം ആണ് പോലും ?  " എന്റെ നെഞ്ചിൽ കൈവിരലുകൾ കൊണ്ടു കോറികൊണ്ടവളെന്നെ നോക്കി ചിരിച്ചു. " അത് പിന്നെ അവരൊന്നും ശെരി അല്ല..  അതോണ്ടാ...  നന്ദുവേട്ടൻ വേറെ ആരോട് മിണ്ടിയാലും എനിക്ക് പ്രശ്നം ഇല്ല.  അവരോടു മിണ്ടുന്നത് എനിക്കിഷ്ടം അല്ല.  "
" എനിക്കാകെ അറിയാവുന്ന പെണ്ണുങ്ങൾ അവരാടീ കുരുപ്പേ..... " എന്റെ ദയനീയ ഭാവം കണ്ടവൾ പൊട്ടിച്ചിരിച്ചു... " സാരമില്ലാട്ടോ...  നന്ദുവേട്ടന് ഞാനില്ലേ...? " എനിക്ക് പുറമെ എന്നെയും ഇരു കൈകൾ കൊണ്ട് ചേർത്തു പിടിച്ചവളെന്റെ നെഞ്ചിലേക്ക് തല ചേർത്തു നിന്നു...... " മോളെ ചായ....  " എല്ലാം കണ്ടു വാതിൽക്കൽ ചാരി നിന്ന ജാനമ്മയുടെ ശബ്ദം കേട്ടാണ് ഞങ്ങൾക്ക് പരിസര ബോധം വന്നത് തന്നെ.  ഞങ്ങളൊരു പോലെ നിന്നു നാണിച്ചുരുകി. അവരുടെ കയ്യിൽ നിന്നും ചായ വാങ്ങി കുടിക്കുമ്പോഴും അവരുടെ ചോദ്യങ്ങൾക്കു ഉത്തരം കൊടുക്കുമ്പോഴും ഒന്നും

💬 Comments

View all comments