0%

Chapter Title : ദേവനന്ദ 9 [വില്ലി]

Author : വില്ലി Read All Parts 2823
ഒള്ളു.  അയാൾക്കത്രയേ ആയുസുണ്ടായിരുന്നൊള്ളു. . താൻ പേടിക്കുവൊന്നും വേണ്ട.... ഇതൊക്കെ ഞങ്ങളുടെ  ഒരു ഫോര്മാലിറ്റി മാത്രം ആണ്... " പിന്നീടുള്ള ദിവസങ്ങൾ ഒരു നൂൽപ്പാലത്തിലൂടെ നടക്കുന്ന പോലെ ആയിരുന്നു എനിക്ക്.  ദിവസങ്ങളോളം നീണ്ടുനിന്ന കേസിനും വിചാരണക്കും ഒടുവിൽ എന്റെ ദേവുവിനെ എനിക്ക് തിരികെ കിട്ടി.  ചെറുത്തു നില്പിനാണെങ്കിൽ കൂടിയും കൊലപാതകം ആയതു കൊണ്ട് ശിക്ഷയിൽ ഇളവ് നൽകി ജാനമ്മ അഴികൾക്കുള്ളിൽ ആയി..  എങ്കിലും അവർക്കതിൽ പരിഭവമോ പരാതിയോ ഉണ്ടായിരുന്നില്ല.  ഒരു നന്മ ചെയ്തു എന്ന ചെറുധാർഥ്യത്തോടെ അവർ പുഞ്ചിരിക്കയണ് ചെയ്തത്... എല്ലാം ദൈവം മുൻപേ കരുതി വച്ചതായിരിക്കാം എങ്കിലും ദേവുവിന്റെ  മനസ്സിൽ ഉറച്ചു പോയ ആ ഭയം കണ്മുന്നിൽ ഒഴുകി കൂടിയ ആ ചോരയുടെ ചുവന്ന നിറം  ഇല്ലാതാക്കാൻ എനിക്ക് ദിവസങ്ങളെടുത്തു.... എന്റെ നെഞ്ചിലെ അളവറ്റ  സ്നേഹം കൊണ്ട് ഞാനവളെ മാറ്റി എടുത്തു.  പഴയ എന്റെ ദേവുവായി... എന്റെ മുറിയുടെ പുതപ്പിനുള്ളിൽ എന്നോട് ചേർന്നിരിക്കുമ്പോഴും അവൾക്കൊരാവശ്യമേ പറയാൻ ഉണ്ടായിരുന്നുള്ളു... "എന്നെ വിട്ടു എങ്ങും പോകല്ലേ നന്ദുവേട്ട..... " " എന്റെ ദേവൂട്ടിയെ വിട്ട് ഞാനെവിടേം പോവില്ല.... " രണ്ടാഴ്ചയോളം ദേവുവിന്റെ ഒപ്പം ഒരു മുറിക്കുള്ളിൽ ഞാൻ കഴിഞ്ഞു കൂടി.  എന്റെ നെഞ്ചിൽ തല താഴ്ത്തി അവൾ പല രാത്രികളും കണ്ണീരൊഴുക്കി. എന്തിനോ വേണ്ടി....  പക്ഷെ സ്നേഹത്തിനു മുന്നിൽ മാറി മറിയാത്തതായി ഒന്നും ഇല്ല.  എല്ലാം മറന്നു അവൾ എന്നെ നോക്കി പുഞ്ചിരിച്ച ആ ഏഴാം ദിവസം ഞാനായിരുന്നു ഈ ലോകത്തെ ഏറ്റവും സന്തോഷവാനായ മനുഷ്യൻ.... അത് കഴിഞ്ഞീ നിമിഷം വരെ ആ കണ്ണുകൾ നിറയാൻ ഞാനോ ഏടത്തിയോ അമ്മയോ അനുവദിച്ചിട്ടില്ല... ഇന്ന് എന്റെ നെഞ്ചിൽ തല ചായ്ച്ചുറങ്ങാൻ ദേവുവിനാരുടെയും അനുവാദം വേണ്ട..  എന്നോട് ചേർന്നുറങ്ങാൻ എന്നെ സ്നേഹിക്കാൻ കുറുമ്പ് കാട്ടാൻ വഴക്കുണ്ടാക്കാൻ കൊഞ്ചിക്കാൻ ഉമ്മ തരാൻ ഇന്നവൾക് ഒരു മറയുടെയും ആവശ്യമില്ല..  ഇന്നവളെന്റെ സ്വന്തം ആണ്.  എന്റെ മാത്രം എന്റെ സ്നേഹനിധിയായ ഭാര്യ ആണ്..... ====****===***====****==***
പതിവില്ലാതെ അമ്പലത്തിന്റെ പടി വാതുക്കൽ എന്റെ മുഖം കാണുമ്പോൾ ശ്രീ കോവിലിൽ ഇരുന്നു ശ്രീ കൃഷ്ണ ഭഗവാൻ വരെ ഞെട്ടി കാണണം.. 

💬 Comments

View all comments