Chapter Title : ദേവനന്ദ 9 [വില്ലി]
" നിനക്കിപ്പോഴും അച്ഛനെ കാണാൻ ആഗ്രഹം ഉണ്ടോ ? നിനക്കൊരു വിഷമവും ഇല്ലേ പെണ്ണെ....? "
" നന്ദുവേട്ടൻ കൂടെ ഉള്ളപ്പോൾ ഞാൻ എന്തിനാ സങ്കടപ്പെടുന്നെ....? "
ഞാൻ പ്രതീക്ഷിച്ച ഉത്തരം ആയിരുന്നില്ല അത്.
" അച്ഛനെ കണ്ടെത്താം എന്ന് ഞാൻ തന്ന വാക്കല്ലേ... അത് പാലിക്കാൻ എനിക്ക് കഴിഞ്ഞില്ലല്ലോ.. ദേഷ്യം ഉണ്ടോ എന്നോട്...? "
ചോദിച്ചു തീരുംമുമ്പേ അവളെന്റെ വായ പൊത്തിയിരുന്നു....
ദേഷ്യമോ.. എനിക്കോ ..? നന്ദുവേട്ടനറിയുവോ.... മുൻപൊന്നും കിട്ടാത്ത ഒരു സുരക്ഷിതത്വം എനിക്ക് ഇന്ന് നന്ദുവേട്ടനോട് ചേർന്ന് കിടക്കുമ്പോൾ തോന്നാറുണ്ട്. ഒരു പെണ്ണിന് ഇതിൽ കൂടുതലെന്താ വേണ്ടത്.. അന്ന് ഭയന്ന് പേടിച്ചു ഉറക്കം കളഞ്ഞ രാത്രികളൊന്നും ഇല്ലാതെ ഇന്നെനിക് ഈ നെഞ്ചിലെ ചൂടറിഞ്ഞുറങ്ങാം.... ഞാൻ ആഗ്രഹിച്ച ജീവിതം ഞാൻ കൊതിച്ചതിനേക്കാൾ സുന്ദരമാക്കിയ എന്റെ നന്ദുട്ടനോട് എനിക്ക് എന്തിനാ ദേഷ്യം.? "
" ദേവു... അതല്ലാ.... "
" നന്ദുവേട്ടനിനി ഒന്നും പറയണ്ടാ.... അച്ഛനില്ലെങ്കിലും ഞാൻ ഇവിടെ ഹാപ്പിയാ.... ആരുമില്ലാത്ത എനിക്ക് ഇന്ന് സ്വന്തമെന്നു പറയാൻ ഒരമ്മ ഉണ്ട്. ചേച്ചി ഉണ്ട്... ചേട്ടനുണ്ട്..... പിന്നെ എനിക്ക് നന്ദുവേട്ടനില്ലേ.... അച്ഛനെവിടെ എങ്കിലും സന്തോഷത്തോടെ ഉണ്ടെന്നു കരുതി ജീവിക്കാനാ എനിക്കിന്നിഷ്ടം... അതിൽ എനിക്കിപ്പോൾ പരാതികൾ ഒന്നുമില്ല.... "
അവളെ എന്നിലേക്ക് ചേർത്തു പിടിക്കുമ്പോൾ എനിക്കറിയാം അവളുടെ മനസ്സ് പിടക്കുന്നത്. വിഷമമൊന്നും ഇല്ലെന്നു പറഞ്ഞാലും ആ കണ്ണ് നനയുന്നത് ഞാൻ അറിഞ്ഞു..
കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകുമ്പോൾ മനസ്സ് ഒന്നു പുറകോട്ടു പാഞ്ഞു.
ജയിലിൽ ജാനമ്മയെ കാണാൻ ചെന്ന അന്ന്...
അഴിക്കുളിലും ആ ചിരി മായാതെ അവരെന്നെ നോക്കി നിന്നു...
" ദേവു മോൾ വന്നില്ലേ...? "
" ഇല്ല.... "
" എന്റെ മോളെ പൊന്നു പോലെ നോക്കണേ ടാ മോനെ "
അഴിക്കുളിലൂടെ അവരുടെ വിരലുകൾ കോർത്തു പിടിക്കുമ്പോൾ ഞാൻ അവർക്കു വാക്കു കൊടുക്ക ആയിരുന്നു. ഇനിയും ആ കണ്ണ് നിറയാതെ ഞാൻ നോക്കും എന്ന്.
" അറിയില്ലായിരുന്നു ആ ചെകുത്താൻ അന്ന് കയറി വരുമെന്ന്.. അറിഞ്ഞിരുന്നു എങ്കിൽ അവളെ അവിടെ നിൽക്കാൻ ഞാൻ അനുവദിക്കില്ലായിരുന്നു.. എന്റെ മുന്നിൽ വച്ചു
💬 Comments
View all comments