Chapter Title : ദേവരാഗം 1 [ദേവന്‍]
8 മാസത്തോളം നാട്ടില്‍ വരാതിരുന്നതും, അവള്‍ പറയും പോലെ അവളോട് സ്നേഹമില്ലാതിരുന്നിട്ട് ആയിരുന്നില്ല... എന്റെ നാടും ശ്രീമംഗലം എന്ന എന്റെ വീടും ഒക്കെ നിറഞ്ഞു നില്‍കുന്ന മോനൂട്ടനെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ നിന്നുമുള്ള ഒളിച്ചോട്ടമായിരുന്നു എന്റെ ഈ അജ്ഞാതവാസം...
10 മാസങ്ങള്‍ക്ക് മുന്പ് ആണ് ശ്രീമംഗലത്തിന്റെ സന്തോഷങ്ങളുടെ താക്കോലായിരുന്ന ഞങ്ങളുടെ മോനൂട്ടനെ ദൈവം തിരിച്ചെടുത്തത്... മൂന്ന്‍ മക്കള്‍ക്ക് ശേഷം പ്രസവം നിറുത്തിയ അമ്മ ദൈവനിശ്ചയം പോലെ 6 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഗര്‍ഭം ധരിച്ചപ്പോള്‍ എല്ലാവര്ക്കും അത്ഭുതമായിരുന്നു... പിന്നെ 9 മാസത്തെ കാത്തിരിപ്പിനൊടുവില്‍ ശ്രീമംഗലത്തെ സന്തോഷത്തില്‍ ആറാടിച്ചുകൊണ്ട് അവന്‍ പിറന്നു.. ഞങ്ങളുടെ മൊനൂട്ടന്‍, “ഗൗതം രാജശേഖര്‍”.. അവനെ ഏറ്റവും ഇഷ്ടമായിരുന്നത് എന്റെ അനിയത്തി മുത്ത് എന്ന്‍ ഞങ്ങള്‍ വിളിക്കുന്ന ദിവ്യയ്ക്കായിരുന്നു, അവള്‍ക്ക് താഴെ പിന്നെ ദീപു എന്ന ദീപക്കും. എന്നെക്കാള്‍ 12 വയസ്സിനു ഇളയവനായി പിറന്ന മോനൂട്ടന്‍ എനിക്കെന്റെ സ്വന്തം മോന്‍ തന്നെയായിരുന്നു.
എന്റെ അമ്മയേക്കാള്‍ മോനൂട്ടനെ നോക്കിയിരുന്നത് ചെറിയച്ചന്റെ ഭാര്യ മീന ചെറിയമ്മയും മുത്തും ഞാനും ആയിരുന്നു... ഞങ്ങള്‍ അവനെ നിലത്ത് വയ്ക്കാതെയാണ് വളര്‍ത്തിയത് .. പക്ഷെ എട്ടാം വയസ്സില്‍ അവന്‍ ഞങ്ങളെ വിട്ടു പിരിഞ്ഞു... സ്കൂളില്‍ നിന്നും സൈക്കിളില്‍ വരികയായിരുന്ന മോനൂട്ടനെ എതിര്‍ദിശയില്‍ നിയന്ത്രണം വിട്ടു വന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു...
മരണത്തിന്റെ അറുപത്തി ഒന്നാം നാള്‍ അവന്റെ ആത്മാവിനു വേണ്ടി നടന്ന പൂജയും കഴിഞ്ഞു കോളേജില്‍ പോയ ഞാന്‍ പിന്നെ ഇന്നാണ് തിരിച്ചു വരുന്നത്...കോളേജില്‍ എത്തി പഠനത്തിന്റെ തിരക്കുകളില്‍ മുഴുകുമ്പോഴും പക്ഷെ മോനൂട്ടന്റെ ചിരിക്കുന്ന മുഖം മാത്രമായിരുന്നു മനസ്സില്‍... അവന്‍ നഷ്ടപ്പെട്ടു എന്ന്‍ മനസ്സിനെ വിശ്വസിപ്പിക്കാന്‍
💬 Comments
View all comments