Chapter Title : ദേവരാഗം 12 [ദേവന്]
കൈയിലിരുന്ന വിസ്കി വായിലേയ്ക്ക് കമഴ്ത്തി ഗ്ലാസ് ടീപ്പോയിയില്‍ വച്ചിട്ട് ചെന്ന് രാഘവന്റെ കെട്ടഴിച്ചു... അപ്പോഴേക്കും അവനെ സഹായിക്കാന്‍ സ്റ്റീഫനുമെത്തി... ശ്രീമംഗലത്തെ വിവിധ സ്ഥാപനങ്ങളിലെ ജോലിക്കാരാണ് രണ്ടും, പല കേസുകളിലും പ്രതികള്‍, ഇപ്പോള്‍ അതൊക്കെ വിട്ട് പെണ്ണൊക്കെ കെട്ടി സുഖമായി ജീവിക്കുന്നു.. മാണിക്യന്റെ വിശ്വസ്ഥര്‍.. ഇടയ്ക്ക് ഇതുപോലുള്ള അത്യാവശ്യങ്ങളില്‍ മാണിക്യന്റെ കാലാള്‍പ്പട.. വേറെയുമുണ്ട് വീരന്മാര്.. അതിലാരെ കൂടെകൂട്ടണമെന്ന് ഇറങ്ങുന്നതിനു തൊട്ടുമുന്‍പ് മാത്രം മാണിക്യന് തീരുമാനിക്കും.
“...രാഘവാ...!! ഈ സാറ് കുറച്ച് കാര്യങ്ങള്‍ ചോദിക്കും.. തെറികൂട്ടിയാണെങ്കിലും അല്ലെങ്കിലും... അതിനുള്ള മറുപടി പറഞ്ഞാ നിനക്ക് പോവാം..” മുകളിലേയ്ക്ക് പുകയൂതി വിട്ട് സീലിങ്ങിലേയ്ക്ക് നോക്കുന്ന മാണിക്യന്റെ ഉറച്ച ശബ്ദം.
“...എന്താടാ കഴുവേറിമോനെ നിനക്കറിയേണ്ടത്...??” പുറകിലേയ്ക്ക് പൂട്ടിട്ടു പിടിച്ചിരിക്കുന്ന സ്റ്റീഫന്റെ കൈകളില്‍ കിടന്നു കുതറിക്കൊണ്ട് രാഘവന് അലറി.. എന്റെ കണ്ണുകൊണ്ടുള്ള സംജ്ഞ കിട്ടിയതും മാണിക്യനെതിരെ ടീപ്പോയിക്ക് അപ്പുറത്തുള്ള സോഫയിലേയ്ക്ക് അബ്ദുള്ളയും സ്റ്റീഫനും കൂടി രാഘവനെ ഇരുത്തി.. അയാള്‍ അനങ്ങാതിരിക്കാന്‍ തോളിലമര്ത്തിപ്പിടിച്ചിരുന്നു..
“...രാഘവാ..!! കളരിക്കലെ രവിച്ചേട്ടന്റെ മോള് അനുപമയ്ക്ക് നീയൊരു കല്യാണാലോചന കൊണ്ടുവന്നു... പഴയ സി.ഐ. ശ്രീമംഗലത്തെ ശങ്കരരാജന് സാറിന്റെ മോന് അര്‍ജുനെ... ഓര്‍ക്കുന്നുണ്ടോ..??” മുന്നില്‍ കൈകെട്ടി നിന്ന് ഞാന്‍ അജുവിന്റെ പേര് പറഞ്ഞതും രാഘവന്റെ കണ്ണിലെ ഭീതി ഞാന്‍ വായിച്ചു.. തെറി പുലമ്പിയിരുന്ന രാഘവന് നിശബ്ദനായി... ഞാന്‍ തുടര്‍ന്നു..
“...അവന്റെയൊപ്പം രവിച്ചേട്ടന്റെ സൂപ്പര്‍മാര്‍ക്കറ്റില്‍ കല്യാണാലോചനയുമായി വന്നതും, നിശ്ചയമുള്പ്പടെ ഏര്‍പ്പാട് ചെയ്തതും നീ... അതിന് അര്‍ജുന്റെ കൈയില്‍ നിന്നും രണ്ടു ലക്ഷം രൂപ നീ ബ്രോക്കര്‍ ഫീസ് വാങ്ങി... എന്നിട്ടും കല്യാണത്തിനു മാത്രം നീ വന്നില്ല.. ഇത്ര വലിയൊരു തുക ബ്രോക്കര്‍ ഫീസ് നിനക്ക് തന്ന
💬 Comments
View all comments