0%

Chapter Title : ദേവരാഗം 12 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 3.5K

വിളംബിത്തന്ന ചപ്പാത്തിയും ചിക്കനും കഴിച്ച് വിശ്രിച്ചിരിക്കുമ്പോഴാണ് അവര്‍ കളി തുടങ്ങിയത്... അതുകൊണ്ട് അവളീ ഉറക്കം നാളെ രാവിലെയേ ഉണരൂ... മാണിക്യന്റെ തോളില്‍ ചാഞ്ഞു അലസമദാലസമായുറങ്ങുന്ന അവളുടെ തലയിലൊന്നു തഴുകി ഞാന്‍ പോകുന്നു എന്നവനോട് ആഗ്യം കാണിച്ചു.. ഇപ്പോ വരാമെന്ന് അവനും.. പിറന്നപടി തന്നെ അവളെ ഒരു കുഞ്ഞിനെയെന്നവണ്ണം കട്ടിലില്‍ കിടത്താനായി മാണിക്യന്‍ ബെഡ്റൂമിലേയ്ക്ക് എടുത്തുകൊണ്ടുപോകുന്ന കണ്ട് ഞാനെന്റെ സൂട്ടെടുത്ത് തോളില്‍ തൂക്കി പുറത്തേയ്ക്ക് നടന്നു.. പഞ്ചമിയ്ക്ക് മാണിക്യന്റെ ചൂട് കിട്ടാതെ ഉറക്കം വരില്ലാത്തകൊണ്ട് അവന്‍ രാത്രി ഇവിടെ തങ്ങാറില്ല.. അവന്റെ ദേഹത്ത് നിന്നും ശീതളിന്റെ മണമറിയുന്ന പഞ്ചമി ഇന്ന്‍ എന്നത്തേക്കാളും മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കും... അതോര്‍ത്തപ്പോള്‍ എന്റെ ചുണ്ടില്‍ ഒരു പുഞ്ചിരി തെളിഞ്ഞു..

ഡ്രൈവിംഗ് സീറ്റിനടുത്ത് വിന്‍ഡ്ഷീല്‍ഡില്‍ ഘടിപ്പിച്ച ഹോള്‍ഡറിലിരുന്ന ഫോണ്‍ മിന്നി.. വാട്സപ്പില്‍ പ്രവീഷിന്റെ മെസ്സേജ്... ഓക്സ് കണക്റ്റ് ചെയ്തിട്ടുള്ളതുകൊണ്ട് കാര്‍  നിര്‍ത്താതെ ഞാന്‍ റാഷിദിനെ വിളിച്ചു... ഫോണ്‍ ഓഫാണ്... ഡ്യൂട്ടിയിലായിരിക്കുമെന്നു തോന്നി... വീടെത്തുന്നതിനു മുന്‍പ് ഞാന്‍ പലതവണ ശ്രമിച്ചു നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം... ഞാന്‍ വീണ്ടും പ്രവീഷിനെ വിളിച്ചു കാര്യം പറഞ്ഞു.. റാഷിദിനെ മറ്റേതെങ്കിലും തരത്തില്‍ കോണ്ടാക്റ്റ് ചെയ്യാന്‍ ശ്രമിക്കാമെന്ന് അവന്‍ പറഞ്ഞു... അല്‍പ്പം ആശ്വാസം..

ഞാന്‍ വീട്ടിലെത്തുമ്പോള്‍ പതിനൊന്നു മണി കഴിഞ്ഞിരുന്നു... എല്ലാവരും ഉറങ്ങിക്കാണുമെന്നു കരുതി വാതിലടച്ച് മുകളിലെയ്ക്കുള്ള സ്റ്റെയര്‍ കയറുന്നതിനിടയില്‍ അടുക്കളയോട് ചേര്‍ന്നുള്ള ഡൈനിംഗില്‍ ലൈറ്റ് കണ്ടു.. തിരിച്ചിറങ്ങി ചെന്ന് നോക്കുമ്പോള്‍ ഡൈനിംഗ് ടേബിളില്‍ തലവച്ചു കിടക്കുന്ന അനു... എന്റെ കാല്‍പ്പെരുമാറ്റം കേട്ട് അവള്‍ തലയുയര്‍ത്തി.. നിറഞ്ഞ മിഴികളില്‍ നിന്നും ഒഴുകിയിറങ്ങിയ കണ്ണുനീര്‍ത്തുള്ളികള്‍ ടേബിളില്‍.. അവള്‍ വേഗം മിഴികള്‍ തുടച്ചു.

“...എന്താ

💬 Comments

View all comments