Chapter Title : ദേവരാഗം 13 [ദേവന്‍]
ഞാന്‍ കടിച്ചത് വല്ലാതെ വേദനിച്ചൂല്ലേ... സോറി.. ഞാനപ്പോഴത്തെ തോന്നലിന്...!! വേണേ ന്നെ തിരിച്ചു കടിച്ചോ..??”
“...നീയെന്തിനാടീ എന്നെ ഇത്രയധികം സ്നേഹിക്കുന്നേ...?? ഇത്രയൊക്കെ കേട്ടാ ഏത് പെണ്ണും ആ നിമിഷം കളഞ്ഞിട്ടു പോവും.. എന്നിട്ടും.. നീയെന്താടീ ഇങ്ങനെ...??
“...അറീല്ല... ദേവേട്ടനെ വെറുക്കാന്‍ എനിക്കാവൂല്ല... ഇതെന്റെ വാവാച്ചിയല്ലേ... ഒരു കൊച്ചിനെപ്പോലെ മുത്ത് കൊണ്ടുനടക്കുവാരുന്നു ദേവേട്ടനേന്ന്‍ അക്ക പറഞ്ഞിട്ടൊണ്ട് .. ഇനി മുതല് ഇതെന്റെ കൊച്ചാ... ഇനി പഴയതൊന്നും ആലോചിക്കണ്ട... ഓ.കെ..?? അവളെന്റെ കണ്ണുകളില്‍ മുത്തി.. എന്റെ മുഖം മാറിലമര്‍ത്തി..
“...ഉം.. എനിക്കുറക്കം വരണൂ.. വാവാച്ചീം ഉറങ്ങിക്കോ.. ബാക്കി കഥയൊക്കെ നാളെപ്പറയാം...” ഇത്രയും ദിവസത്തെ ഉറക്കക്ഷീണം മാറ്റാന്‍ എന്റെ മാറിലുറങ്ങാനാഗ്രഹിച്ച അനുവിന്റെ മാറിലെ പഞ്ഞിക്കുടങ്ങളുടെ മാര്‍ദ്ദവമുള്ള ചൂടുപറ്റി ഞാനവളെ പുണര്‍ന്നു കിടന്നു... അവളെന്നെ ഒരു കുഞ്ഞിനെയെന്നവണ്ണം കൈത്തണ്ടയില്‍ കിടത്തി.. തല മാറോടടക്കിപ്പിടിച്ച് എന്റെ പുറത്തു തഴുകി ഉറക്കി.. കുറേ നാളുകള്‍ക്ക് ശേഷം ഞാനാദ്യമായി ഇടയ്ക്ക് ഉറക്കമുണരാതെ എന്റെ പെണ്ണിന്റെ സ്നേഹക്കടലില്‍ നീരാടി നേരം വെളുക്കുന്ന വരെ സുഖമായുറങ്ങി..
(തുടരും)
💬 Comments
View all comments