0%

Chapter Title : ദേവരാഗം 16 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 1773

വരൂന്നു കരുതിയല്ലേ ഞാന്‍ വേഗം പോയേ... ഇപ്പോ വാ... വാ ദേവേട്ടാ...” അവള്‍ പേടിയോടെ ചുറ്റും നോക്കി എന്റെ കൈയ്യില്‍ പിടിച്ചു വലിച്ചു... ഞാന്‍ അവളെ വീണ്ടും വലിച്ച് എന്റെ ദേഹത്തേയ്ക്ക് ചേര്‍ത്ത് ഇറുകെപ്പുണര്‍ന്നു..

“...ഇപ്പോഴല്ല കഴിഞ്ഞ ദിവസം... നീയെന്നെയും ശ്രീമംഗലവും വിട്ട് എന്തിനാ പോകാന്‍ നോക്കിയേ...??” അനുവിന്റെ മുഖത്ത് ഭീതി പടര്‍ന്നു.. ഉത്തരമില്ലാതെ കുറച്ചു നേരം അവളെന്റെ കണ്ണില്‍ത്തന്നെ നോക്കി നിന്നു... ഒരു നിമിഷം..

അടുത്ത മിന്നലുണ്ടായി.. അവളെന്നെ വരിഞ്ഞു മുറുക്കി... മിന്നലിന്റെ പുറകെ ഇടി  ഡെസിബെല്ലില്‍ അളക്കാന്‍ കഴിയാത്തത്ര ശബ്ദത്തില്‍ ദിക്കുകളെ വിറപ്പിച്ചു.. അനുവിനെ വിറയ്ക്കുന്നുണ്ടായിരുന്നു.. അവളുടെ നെഞ്ചു ശക്തമായി ഉയര്‍ന്നു താഴുന്നത് ഞാനറിഞ്ഞു..

“...ഞാന്‍ എല്ലാം പറയാം ദേവേട്ടാ.. ഇപ്പോ വാ.. നമുക്ക് അകത്തേയ്ക്ക് പോകാം..” അവള്‍ കരച്ചിലിനിടയില്‍ എങ്ങനെയോ പറഞ്ഞൊപ്പിച്ചു... പക്ഷേ ഈ നിമിഷങ്ങളെ നേരിടാന്‍ ഞാന്‍ മനസ്സുകൊണ്ട് തയാറെടുത്ത് കഴിഞ്ഞിരുന്നു... അവളുടെ കണ്ണീരില്‍ ആര്‍ദ്രമാകുന്ന മനസ്സിനെ നിയന്ത്രിച്ച് ഞാന്‍ ചിരിച്ചു... എന്റെ ചിരി കണ്ട് ആദ്യമായി അനു പേടിക്കുന്നത് ഞാന്‍ കണ്ടു..

“...നീയൊന്നും പറയണ്ട അനൂ... ശ്രീനിധി എല്ലാം എന്നോട് പറഞ്ഞു... നിനക്ക് എന്നെ വിട്ടു പോണം അല്ലേ...??” എന്നെ പുണരുന്ന അവളുടെ കൈകള്‍ ഞാന്‍ ബലമായി വിടുവിച്ചു..  അവള്‍ എന്റെ കൈകള്‍ കൂട്ടിപ്പിടിച്ച് മുഖം പൊത്തിക്കരഞ്ഞു... “..നിനക്കെന്നെ വിട്ടു പോണം അല്ലേ... പൊക്കോ... നീ പൊക്കോ...” എന്റെ കാലുകള്‍ പുറകോട്ടു ചലിച്ചു തുടങ്ങി... എന്ത് ചെയ്യണം, പറയണം എന്നറിയാതെ പൊട്ടിക്കരഞ്ഞുകൊണ്ട് നിന്നിരുന്ന അനു എന്റെ കൈകള്‍ അവളെ വിട്ടതറിയാതെ സ്വന്തം കൈകളില്‍ മുഖം പൊത്തി കരഞ്ഞുകൊണ്ടിരുന്നു..

ഉള്ളില്‍ തിങ്ങി നുരയുന്ന വേദനയില്‍ മുഖത്തെ നിര്‍വ്വികാരത നിലനിര്‍ത്താന്‍ പാടുപെട്ടുകൊണ്ട് ഞാന്‍ പുറകിലേയ്ക്ക് അടിവെച്ചു... ഏതോ ഒരു നിമിഷം ഞാന്‍ അടുത്തില്ല എന്ന് മനസ്സിലാക്കിയ അനു ഞെട്ടിപ്പിടഞ്ഞ് മുഖമുയര്‍ത്തി... കണ്ണുനീര്‍മൂടി അവളുടെ കാഴ്ച്ച മങ്ങിയിരിക്കണം... അവള്‍ ധൃതിയില്‍ കണ്ണുകള്‍ അമര്‍ത്തിത്തുടച്ച് എന്റെ നേരെ നോക്കി... ഞാന്‍ പുറകോട്ട്.. ആര്‍ത്ത് പെയ്യുന്ന പേമാരിയിലേയ്ക്ക്.. ഇരുട്ടിലേയ്ക്ക് ചുവടുവയ്ക്കുന്നത് അവള്‍ കണ്ടു... അടുത്ത നിമിഷം അവളുടെ കാലുകള്‍ ആസുരവേഗം പൂണ്ടു... എന്റെ നെഞ്ചില്‍ അവള്‍ വീണ്ടും വന്നു

💬 Comments

View all comments