Chapter Title : ദേവരാഗം 16 [ദേവന്‍]
കൈകവര്‍ന്ന് ഞാന്‍ എഴുന്നേറ്റു.. അവളുടെ പുറകില്‍ ചേര്‍ന്ന് നിന്ന് ബ്രായും ബ്ലൌസുമെല്ലാം പിടിച്ചിട്ടു... മഴവെള്ളം തെറിപ്പിച്ച ചെളി പുരണ്ട സാരി അവളെ ചുറ്റിയുടുപ്പിച്ചു.. എന്റെ നേരെ തിരിച്ചു നിര്‍ത്തി... അരഞ്ഞാണം ചേര്‍ത്ത് ഇടുപ്പിലെ മാംസളതയില്‍ പിടിച്ച് നിന്നു... നനഞ്ഞൊട്ടിയ ട്രാക്പാന്റ്റ് മാത്രമേ എന്റെ ശരീരത്തുണ്ടായിരുന്നുള്ളൂ..
“..ദേവേട്ടാ...” ദീര്‍ഘനിശ്വാസത്തോടെ വിളിച്ചുകൊണ്ട് അവളെന്റെ മാറില്‍ മുഖം പൂഴ്ത്തി... ഇറുകെപ്പുണര്‍ന്നു... ഞാന്‍ അവളെയും... ഈറന്‍ ഒഴുകുന്ന മുടിയിഴകളില്‍ തഴുകി ലാളിച്ചു നിന്നു.. കുറച്ചു നിമിഷം മുന്‍പ് വരെയുണ്ടായിരുന്ന കാമറാണി രൂപം വെടിഞ്ഞ് അവളെന്റെ പൂച്ചക്കുട്ടിയായി.. മാതളപ്പഴങ്ങള്‍ നെഞ്ചില്‍ അമര്‍ന്നു ഞെരിഞ്ഞു... മഴയ്ക്ക് തണുപ്പിക്കാന്‍ കഴിയാത്ത സ്നേഹച്ചൂടില്‍ ഞങ്ങള്‍ ഉരുകി നിന്നു... അപ്പോഴും ആകാശം ആയിരം കൈകള്‍ നീട്ടി ഞങ്ങളെ തഴുകുന്നുണ്ടായിരുന്നു...
ഇടയ്ക്ക് ഒരു മിന്നലുണ്ടായി... കനത്ത മിന്നലില്‍ അനു പേടിച്ച് എന്നെ ഇറുകെപ്പുണര്‍ന്നു... അപ്പോഴാണ് ഞങ്ങള്‍ മഴനനഞ്ഞാണ് നില്‍ക്കുന്നത് എന്ന ബോധം അവള്‍ക്ക് വന്നതെന്ന് തോന്നി... പുറകെ ചക്രവാളത്തെ കിടുക്കിക്കൊണ്ട് ഇടിശബ്ദം വന്നു... അനു മുഖമുയര്‍ത്തി എന്റെ കൈയില്‍ പിടിച്ചു വലിച്ചു..
“...വാ ദേവേട്ടാ... നല്ല മിന്നലുണ്ട്...” ഞാന്‍ ചെല്ലാന്‍ കൂട്ടാക്കാതെ മഴയത്ത് കൈകള്‍ വിരിച്ച് നിന്നു...
“...യ്യോ...!! മതി മഴ നനഞ്ഞത്... വല്ല പനീം പിടിക്കൂന്നെ... തന്നേല്ലാ... ഈ വേനല്‍മഴയുടെ കൂടേള്ള മിന്നല്‍ അപകടാ... അപ്പൊ തുറസ്സായ സ്ഥലത്ത് നിക്കരുതെന്നാ.. വാന്നേ..” അവളെന്റെ കൈയില്‍ പിടിച്ചു വലിച്ച് നനഞ്ഞൊട്ടിയ സാരി ഒരു കൈകൊണ്ട് ഉയര്‍ത്തിപ്പിടിച്ച് വേഗത്തില്‍ നടന്നു.. ഇത്രയും നേരം ഇവളിത് ഓര്‍ത്തില്ലല്ലോന്ന് ചിന്തിച്ച് ചിരിച്ചുകൊണ്ട് ഞാനും അവള്‍ക്കൊപ്പം നടന്നു..
പെട്ടന്ന് ഇടിയോടു കൂടി അധികം ശക്തിയിലല്ലാതെ ഒരു മിന്നലുണ്ടായി..
💬 Comments
View all comments