0%

Chapter Title : ദേവരാഗം 17 [ദേവന്‍] [Climax]

Author : ♥ദേവൻ♥ Read All Parts 2192

സ്നേഹിച്ചവൾ.. എന്റെ മരുമകളായി വരണമെന്ന് ഞാൻ ആഗ്രഹിച്ചവൾ… എന്റെ മുന്നിൽ കരഞ്ഞു പറഞ്ഞപ്പോൾ… നിനക്ക് ഒരിക്കലും അനുവിനെ സ്നേഹിക്കാൻ കഴിയില്ലെന്നും നീ അവളെ ഓർത്തു നീറി നീറി നിന്റെ ജീവിതം കളയുമെന്നും ആദി പറഞ്ഞപ്പോൾ.. ഞാൻ അത് വിശ്വസിച്ചു..പിന്നെ ഒരിക്കൽ മാളുവിന്റെ സങ്കടം കണ്ടു അവളോട്‌ ചോദിച്ചപ്പോൾ അവളും എന്നോട് പറഞ്ഞു.. അവളുടെ ദേവേട്ടന്റെ ജീവിതം എല്ലാവരും കൂടെ നശിപ്പിക്കുക ആണെന്ന്… മറ്റൊരുവനെ മനസ്സിലിട്ടു നടക്കുന്നവളെ എന്റെ മകന്റെ പെണ്ണായി കാണാനും മാത്രം വിശാല മനസ്കതയൊന്നും നിന്റെ അമ്മയ്ക്കില്ല ദേവാ….

""പക്ഷെ അമ്മേ…"" ഞാൻ സംസാരിക്കാൻ തുടങ്ങിയതും അമ്മ കയ്യെടുത്തു എന്നെ വിലക്കി..

അമ്മയുടെ സംസാരത്തിൽ നിന്നു എനിക്ക് കാര്യങ്ങളുടെ കിടപ്പു മനസ്സിലായെങ്കിലും… സത്യാവസ്ത എങ്ങനെ ബോധ്യപ്പെടുതണമെന്നുകത്തായിരുന്നു എന്റെ ആശങ്ക….

ഞാൻ കുറ്റ പെടുത്തിയപ്പോളും അറിഞ്ഞു കൊണ്ട് തന്നേ എന്റെ മകന്റെ ജീവിതത്തിൽ നിന്നു ഇറങ്ങി പോകാൻ പറഞ്ഞപ്പോളും ഒന്നും പറയാതെ നിശബ്ദമായിരുന്നത്… അവളുടെ അഹങ്കാരം എന്നു തന്നെയാണ് വിചാരിച്ചതു…

എല്ലാം അവൾ എനിക്ക് വേണ്ടി സഹിക്കുക ആയിരുന്നമ്മേ…. എന്നുറക്കെ പറയണം എന്നു തോന്നി….. എല്ലാം ഉള്ളിലൊതുക്കി സ്വയം മാറി തന്നവൾ ആണവൾ….

അമ്മ പറഞ്ഞു കൊണ്ടിരുന്നത് തുടർന്നു….

പക്ഷെ ഇന്നലെ ഈ കൊറിഡോറിലൂടെ കരഞ്ഞു കൊണ്ട് പോയത്…. അതെന്റെ മകനെ സ്നേഹിക്കുന്ന അനുവാണെന്നു ആരും പറയാതെ തന്നേ എനിക്ക് ബോധ്യമായി…. അവളുടെ കണ്ണുകളിൽ കണ്ട വേദന അതെന്റെ മകന് വേണ്ടി ആണെന്ന് ഞാൻ അറിഞ്ഞു...അതെനിക് മനസ്സിലാക്കാൻ പറ്റിയില്ലെങ്കിൽ… ഞാൻ ഒരു അമ്മയോ സ്ത്രീയോ ആണെന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ… ആ കണ്ണുകളിലെ യാജന… അത് ഞാൻ മനസ്സിലാക്കിയപ്പോളേക്കും

💬 Comments

View all comments