0%

Chapter Title : ദേവരാഗം 4 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 1.7K

കിട്ടിയവനെപ്പോലെ അവിടെ നിന്നും പോകാന്‍ മടിച്ചു ഞാനിരുന്നു... പക്ഷേ.. എനിക്ക് പോയെ പറ്റൂ..

ഞാന്‍ പതുക്കെ അവളുടെ നെറ്റിയില്‍ അവസാനമായി ഒരു മുത്തം കൂടി സമ്മാനിച്ചിട്ട് എഴുന്നേല്‍ക്കുമ്പോള്‍ എന്റെ കണ്ണ് നിറഞ്ഞിട്ടുണ്ടായിരുന്നു..

“...എന്തിനാ വാവേ നിന്റെ ദേവേട്ടനോട് നീ ഈ ചതി ചെയ്തത്...”  എന്റെ മനസ്സ് അവളോട്‌ അങ്ങനെ ചോദിക്കുന്നുണ്ടായിരുന്നു അപ്പോള്‍..

ഒരിക്കല്‍ക്കൂടി അവളുടെ മുടിയില്‍ തഴുകിയിട്ട് ഞാന്‍ അവളുടെ മുറിയുടെ വാതില്‍ ചാരി പതുക്കെ പുറത്തിറങ്ങി.

പിന്നെ അവളോട്‌ പറഞ്ഞപോലെ മുന്‍വാതില്‍ പൂട്ടി താക്കോല്‍ ജനലിലൂടെ അകത്തെ ടീപ്പോയിയിലേയ്ക്ക് ഇട്ടു.. എന്നിട്ട്  ആ ജനലും അടച്ചിട്ട് ഞാന്‍ പുറത്തേയ്ക്ക് നടന്നു..

അമ്പലക്കുളത്തിന്റെ അടുത്തെത്തിയപ്പോള്‍ ഒരു നിമിഷം ഞാന്‍ നിന്നു. പിന്നെ പതുക്കെ അകത്ത് കയറി ആ കല്‍പ്പടവില്‍ ഇരുന്നു.. നല്ല തണുപ്പ്.. പൌര്‍ണ്ണമിനിലാവ് വെള്ളത്തിലെ ഓളങ്ങളില്‍ നീരാടിത്തുടിയ്ക്കുന്നു..

ആദിയുമായുള്ള എന്റെ പ്രണയം നീറ്റിലിറങ്ങിയതും.. ഇന്ന് വീണുടഞ്ഞതും ഈ കല്‍പ്പടവുകളിലാണ്... ഈ തെളിനീരിനും ആള്‍മറയ്ക്കും പടവുകള്‍ക്കുമെല്ലാം ഇതുപോലെ എത്രയെത്ര  പ്രണയത്തിന്റെയും നഷ്ടങ്ങളുടെയും കഥകള്‍ പറയാനുണ്ടാകും.. ഞാന്‍ പതുക്കെ കണ്ണുകളടച്ചു..

...........................................................................................................................

(തുടരും)

എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് പുതുവത്സരാശംസകള്‍

💬 Comments

View all comments