Chapter Title : ദേവരാഗം 4 [ദേവന്‍]
എടുത്ത്കൊണ്ട് നടകള്‍ കയറി.
പടികള്‍ കയറുമ്പോള്‍ പ്രേമാതുരയായി എന്നെ നോക്കിക്കൊണ്ട് എന്റെ കൈകളില്‍ അവള്‍ കൊച്ചുകുട്ടിയെപ്പോലെ പറ്റിക്കിടന്നു.
കുസൃതിക്കുടുക്കയായ അവള്‍ എന്റെ മീശ പിരിച്ച് മുകളിലേയ്ക്കാക്കി വച്ചിട്ട് അടിപൊളി എന്ന അര്‍ദ്ധത്തില്‍ കൈകൊണ്ട് മുദ്രകാട്ടിയിട്ട് ചിരിച്ചു.
പിന്നെ എന്റെ മൂക്കിന്‍തുമ്പിലും താടിരോമങ്ങളിലും പിടിച്ച് വലിച്ച് എന്നെ ദേഷ്യം പിടിപ്പിച്ചുകൊണ്ടിരുന്നു. എന്റെ രണ്ടുകൈകളും ഫ്രീ അല്ലാത്തത്കൊണ്ട് എനിക്കൊന്നും ചെയ്യാന്‍ പറ്റില്ലല്ലോ..??
അവളെ കട്ടിലില്‍ കൊണ്ടുപോയി കിടത്തി വാതിലടച്ച് ഞാന്‍ തിരിഞ്ഞപ്പോള്‍ സമൃദ്ധമായി വളര്‍ന്ന കാര്‍കൂന്തല്‍ അഴിച്ച് മുന്നിലേയ്ക്കിട്ട് വലതു കൈയില്‍ തലതാങ്ങിവച്ച് വലത്ത് വശത്തേയ്ക്ക് ചരിഞ്ഞ് ആദി എന്നെ കൊതിയോടെ നോക്കിക്കിടക്കുന്നു..
മുറിയിലെ ലൈറ്റ് ഓഫ് ചെയ്തിട്ട് കട്ടിലിന്റെ ഇടതുവശത്തെ ഷോ വാളിലുള്ള പച്ചയും, ചുമപ്പും, നീലയും മാറിമാറി തെളിയുന്ന ഇല്യൂമിനേഷന്‍ ലൈറ്റ് ഞാനിട്ടു.
നിറങ്ങള്‍ മാറി മാറി വരുന്ന വെളിച്ചമില്ലെങ്കില്‍ പോലും കട്ടിലിന് എതിര്‍ വശത്തെ ജനല്‍ച്ചില്ലിലൂടെ അരിച്ചിറങ്ങുന്ന നിലാവെളിച്ചം മുറി മുഴുവന്‍ പ്രകാശപൂരിതമാക്കിയിരുന്നു. കൂടെ ഞങ്ങളുടെ ആദ്യ സംഗമരാത്രിയ്ക്ക് കൊഴുപ്പ് പകരാന്‍ ഗാനമേളക്കാര്‍ പാടുന്ന മനോഹര യുഗ്മഗാനങ്ങളും.
ഞാന്‍ വാതിലിനടുത്തുള്ള സോഫയില്‍ ഇടതുകാലിനു മുകളില്‍ വലത് കാല്‍ കയറ്റി വച്ച്.., കൈകള്‍ വിരിച്ച് വിശാലമായി ഇരുന്നുകൊണ്ട് ആദിയെ നോക്കി പുഞ്ചിരിച്ചു.. അവള്‍ കൈകള്‍ നീട്ടി എന്നെ കട്ടിലിലേയ്ക്ക് ക്ഷണിച്ചെങ്കിലും ഞാന്‍ ചിരിച്ചുകൊണ്ട് അവളെ നോക്കി അതെ ഇരുപ്പ് തുടര്‍ന്നു.
എന്നെ നോക്കിക്കിടക്കുന്ന അവളുടെ ക്ഷമ നശിച്ചു തുടങ്ങിയത് എനിക്ക് മനസ്സിലായെങ്കിലും എനിക്ക് യാതൊരു ധൃതിയും ഇല്ലായിരുന്നു.. ഗാനമേള കഴിയാന്‍ എന്തായാലും രണ്ടു മണിക്കൂര്‍ എങ്കിലും എടുക്കും അത് കഴിഞ്ഞ് കംബക്കെട്ടും കഴിഞ്ഞേ ഇനി അമ്മാവനും മറ്റുള്ളവരും
💬 Comments
View all comments