0%

Chapter Title : ദേവരാഗം 5 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 1096

എനിക്ക് ചില കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ട്...” അവളുടെ പുറത്ത് തഴുകി ആശ്വസിപ്പിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു..

എന്റെ നെഞ്ചില്‍ നിന്നും അകന്നു മാറി കണ്ണുകള്‍ തുടച്ചിട്ട് അവള്‍ എന്റെ മുഖത്തേയ്ക്ക് നോക്കിയിരുന്നു.

“...ആദീ... നിനക്ക് വരുണിനെക്കുറിച്ച് എന്തൊക്കെ അറിയാം..??”

“...അവന്റെ വീട് എറണാകുളം ഭാഗത്താണ്... വീട്ടില്‍ അച്ഛനും അമ്മയും അനിയനുമുണ്ട്...” അവള്‍ പറഞ്ഞു.

“... ശരി.. നീ പരിചയപ്പെടുമ്പോള്‍ അവന്‍ ഗീതുവിന്റെ കാമുകനായിരുന്നു.. പിന്നെ എപ്പോഴാ നിങ്ങള്‍ തമ്മില്‍ അടുത്തത്... ???”

“..ദേവേട്ടാ ഞങ്ങള്‍ തമ്മില്‍ അങ്ങനെ അടുപ്പമൊന്നുമില്ല...” പറഞ്ഞു തുടങ്ങിയ അവളെ ഞാന്‍ കൈ എടുത്ത് വിലക്കി.

“.. ഞാന്‍ ചോദിച്ചതിനു മാത്രം മറുപടി പറഞ്ഞാല്‍ മതി കൂടുതല്‍ വിശദീകരണം വേണ്ട..” ഞാന്‍ കടുപ്പിച്ചു പറഞ്ഞപ്പോള്‍ ആദി പരുങ്ങി.. പിന്നെ പതുക്കെപ്പറഞ്ഞു..

“... ഗീതുവിനു പി.ജി.ക്ക് പഠിക്കുന്ന ഒരു ചേട്ടനുമായി അടുപ്പം ഉണ്ടായിരുന്നു.. അതും പറഞ്ഞ് വരുണും അവളും തമ്മില്‍ പിണങ്ങി.. അതിന്റെ പേരില്‍ വരുണ്‍ ആകെ വിഷമിച്ചു നടക്കുകയായിരുന്നു.. ആ സമയത്ത് അവന്‍ ഒരാശ്വാസത്തിനു ഫോണ്‍ വിളിക്കുകയും ഒക്കെ ചെയ്തിരുന്നത് എന്നെയാണ്.. അങ്ങനെ...” ബാക്കി പറയാന്‍ മടിച്ച് അവള്‍ എന്റെ മുഖത്തേയ്ക്ക് നോക്കി.

“... നീ ഗീതുവിനോട് അവളുടെ പുതിയ കാമുകനെപ്പറ്റി ചോദിച്ചില്ലേ...??”

“...ഉം ചോദിച്ചിരുന്നു...” “പക്ഷെ അവര്‍ തമ്മില്‍ വരുണ്‍ പറയുന്ന പോലെയുള്ള ബന്ധമൊന്നും ഇല്ല എന്നാ അവള് പറഞ്ഞത്...!!”

“...ഓകെ... നിങ്ങള്‍ തമ്മിലുള്ള അടുപ്പത്തിന്റെ കാര്യം ഗീതുവിന് അറിയാമോ...??”

“...അത്...!! അവനെന്നെ ഇഷ്ടമാണെന്നല്ലാതെ എനിക്ക് അവനോട് അങ്ങനെയൊന്നും ഇല്ല..”

“... നീ ചോദിച്ചതിനു മറുപടി പറ ആദീ..” ഞാന്‍ ദേഷ്യപ്പെട്ടപ്പോള്‍ അവള്‍ ഒന്ന്‍ ഞെട്ടി.. പിന്നെ തലതാഴ്ത്തി പറഞ്ഞു..

“..അറിയാം ...”

“...എന്നിട്ട് അവള്‍ എന്ത് പറഞ്ഞു..??”

“.. അവന് അവളെ വേണ്ടങ്കില്‍ അവള്‍ക്ക് അവനെയും വേണ്ട എന്നു പറഞ്ഞു... അല്ലാതെ ... എന്നോട് പിണക്കമൊന്നും ഇല്ല എന്ന് പറഞ്ഞു...”

“..ഈ സംഭവം നടന്നിട്ട് ഇപ്പൊ ഒന്ന് രണ്ടു മാസം ആയില്ലേ...?? ...ഇപ്പൊ വരുണും ഗീതുവും തമ്മില്‍ എങ്ങനാ...??”

“... ഇപ്പൊ അവര്‍ തമ്മില്‍ പിണക്കമൊന്നും ഇല്ല... നല്ല കമ്പനിയാ.. “

ഞാന്‍ ചിരിച്ചു.

“..ആദീ

💬 Comments

View all comments