0%

Chapter Title : ദേവരാഗം 5 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 3.2K

ചോദിച്ചു..

“... മോളേ ആദീ...!!! നീയും അവനും കൂടെ ഇന്നലെ കുളത്തിന്റെ മറപ്പുരയില്‍ നിന്ന് കാട്ടിക്കൂട്ടിയത് ഒക്കെ ഒരു ചുമരിനപ്പുറം നിന്ന് ഞാന്‍ അറിഞ്ഞുകൊണ്ടാ ഇരുന്നത്...” കേട്ടത് വിശ്വസിക്കാവാത്ത പോലെ നില്‍ക്കുന്ന അവളെ നോക്കി പല്ല് ഞെരിച്ചുകൊണ്ട് ഞാന്‍ തുടര്‍ന്നു.

“...നിന്നെ കൊല്ലാനുള്ള ദേഷ്യം എനിക്കുണ്ടായിരുന്നു.. പക്ഷെ അങ്ങനെ നിന്നെ കൊന്നിട്ട് ജയിലില്‍ പോകാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല.. അതുകൊണ്ടാ കളി ഞാനൊന്ന് മാറ്റിക്കളിച്ചത്.. പക്ഷെ അപ്പോഴും വരുണിനെ എന്തെങ്കിലും ചെയ്യണം എന്നെനിക്കില്ലായിരുന്നു.. പക്ഷെ നിന്നെയും എന്നെയുമൊക്കെ സ്വന്തം കൂടപ്പിറപ്പുകളെ പോലെ സ്നേഹിക്കുന്ന മാണിക്യന് അവനോടു ക്ഷമിക്കാന്‍ കഴിയില്ല... അവന്‍ വരുണിനെ കൊല്ലാതെ വിട്ടത് അവന്റെ വീട്ടുകാരുടെ ഭാഗ്യം..”

“...ഇന്നലെ എന്നെ കണ്ടപ്പോഴെങ്കിലും നീ അവനുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു എങ്കില്‍ ഇന്ന് സംഭവം മൊത്തം മാറിയേനെ...”

“...പക്ഷെ അത് ചെയ്യാതെ ഇന്ന് നീ കുറെ നുണകള്‍ പറഞ്ഞ് എന്നെ വിശ്വസിപ്പിക്കാനാണ് ശ്രമിച്ചത്.... ഇനി നീ എന്റെ ജീവിതത്തിലില്ല..  നിന്നെ സ്നേഹിച്ചിരുന്ന ആ പഴയ ദേവന്‍ മരിച്ചു...” വിജയീ ഭാവത്തില്‍ പറഞ്ഞു നിര്‍ത്തിയ എന്നെ ദയനീയമായി നോക്കിയിട്ട് അവള്‍ തലതാഴ്ത്തി തിരിഞ്ഞു നടന്നു..

അവള്‍ പോകുന്നത് നോക്കി പുറത്തേയ്ക്ക് ഒന്ന്‍ കാര്‍ക്കിച്ചു തുപ്പിയിട്ട് ഞാന്‍ അകത്തേയ്ക്ക് കയറി..

“...ദേവേട്ടാ...” പോയി എന്ന് കരുതിയ ആദിയുടെ ശബ്ദം വാതില്‍ക്കല്‍ കേട്ട് തിരിഞ്ഞു നോക്കിയ ഞാന്‍ കണ്ടത് സംഹാരരുദ്രയെപ്പോലെ പോലെ നില്‍ക്കുന്ന ആദിയെയാണ്... അത്ഭുതത്തോടെ നോക്കുന്ന എന്റെ മുന്നില്‍ വന്ന് എന്റെ മുഖം ഇരുകൈകൊണ്ടും പിടിച്ചിട്ട് അവള്‍ പറഞ്ഞു.

“.... ദേവേട്ടനെ മോഹിച്ചത് പോലെ ഈ ആദി ഇതുവരെ മറ്റൊന്നും മോഹിച്ചിട്ടില്ല... ഒരു

💬 Comments

View all comments