Chapter Title : ദേവരാഗം 6 [ദേവന്‍]
മാണിക്യന്‍ അവന്റെ പുതിയ ബ്ലാക്ക് ജീപ്പ് കോമ്പസ്സില്‍ എന്നെയും കാത്ത് നില്‍പ്പുണ്ടായിരുന്നു.... സുപര്‍ണ്ണയ്ക്ക് തിരുവല്ല വരെ പോകണമായിരുന്നു.... ഞാന്‍ ഇറങ്ങുമ്പോള്‍ “...നാട്ടിലെത്തിയിട്ട് വിളിക്കാം ദേവേട്ടാ...” എന്നും പറഞ്ഞു അവള്‍ എന്റെ നമ്പര്‍ വാങ്ങി... അവളുടെ മടിയിലിരുന്ന സുധിക്കുട്ടന് ഒരുമ്മയും കൊടുത്തിട്ട് ഞാന്‍ അവരെ യാത്രയാക്കി.. പിന്നെ മാണിക്യനൊപ്പം വീട്ടിലേയ്ക്ക് യാത്ര തുടങ്ങി..
ആദിയുമായി തെറ്റിയതിനു ശേഷം അമ്മയുടെ നാട്ടിലേയ്ക്ക് ഞാന്‍ അധികം തവണയൊന്നും പോയിരുന്നില്ല... ആദി ഇടയ്ക്കിടെ മാണിക്യന്റെ വീട്ടില്‍ ചെല്ലാറുണ്ടായിരുന്നു എങ്കിലും അവരുടെ തണുപ്പന്‍ പ്രതികരണം കാരണം പിന്നെ അവളും അങ്ങോട്ട് പോകാതായി... സ്വന്തക്കാരെന്നു പറഞ്ഞു കയറിച്ചെല്ലാന്‍ ആകെയുണ്ടായിരുന്ന ഞങ്ങള്‍ രണ്ടും പോലും ചെല്ലാതായതോടെ മാണിക്യനും പഞ്ചമിയും മല്ലിമോളും ആകെ സങ്കടത്തിലായിരുന്നു...
എനിക്ക് ഏറ്റവും പ്രിയപ്പെട്ട അവരെ അങ്ങനെ ഒറ്റപ്പെടുത്താന്‍ കഴിയാത്തതുകൊണ്ട് പഠനം കഴിഞ്ഞ് ഞാന്‍ ശ്രീമംഗലത്തെ ബിസ്സിനസ്സുകളില്‍ ഭാഗഭാക്കായി തുടങ്ങിയപ്പോള്‍ മാണിക്യനെയും കുടുംബത്തേയും ഞാന്‍ എന്റെ നാട്ടിലേയ്ക്ക് കൊണ്ടുപോന്നു... എന്റെ വീട്ടില്‍ നിന്നും ഇരുന്നൂറു മീറ്റര്‍ മാറിയുള്ള ഞങ്ങളുടെ തന്നെ പറമ്പില്‍ അവര്‍ക്ക് ഒരു ഇരുനില വീട് വച്ചുകൊടുത്ത് അവര്‍ എപ്പോഴും എന്റെ കൈയെത്തും ദൂരത്ത് ഉണ്ടാകും എന്ന് ഞാന്‍ ഉറപ്പു വരുത്തി...
പിന്നീട് ആദിയുടെ നാട്ടിലെ മാണിക്യന്റെ സ്ഥലവും മറ്റും വിറ്റ് കിട്ടിയ പണംകൊണ്ട് അവന്‍ മാരുതിസുസുക്കിയുടെ ഒരു എജന്‍സിയെടുത്ത് ഞങ്ങളുടെ അടുത്തുള്ള ടൌണില്‍ മാരുതിയുടെ പ്രീമിയം കാറുകളുടെ ഒരു ഷോറൂം തുടങ്ങി... ഒപ്പം യൂസ്ഡ് കാറുകളുടെ ഒരു ഷോറൂമും, സര്‍വ്വീസ് സെന്ററും.. അങ്ങനെ ഒരു കൊച്ചു മുതലാളിയായി അവന്‍... മല്ലിമോള്‍ക്ക് ഇപ്പോള്‍ പന്ത്രണ്ട് വയസ്സായി.. ഒപ്പം അവള്‍ക്ക് കൂട്ടിന് ഒരു കുഞ്ഞനിയന്‍
💬 Comments
View all comments