Chapter Title : ദേവരാഗം 9 [ദേവന്‍]
ഞങ്ങള് വന്നപ്പം ദേവേട്ടന്‍ പുറത്ത് പോയിരിക്കുകയായിരുന്നു... വരുമ്പോ കാണാമെന്നു കരുതി ഞങ്ങള്‍ കാത്തിരുന്നതാ.. പിന്നെ നിങ്ങള്‍ വന്നപ്പോ ഒരുപാട് വൈകിയില്ലേ..??” ഞാനവളുടെ കൈയില്‍ പിടിച്ചിരിക്കുന്നത് ഒരു പ്രശ്നമേ അല്ലാത്ത രീതിയില്‍ അവള്‍ സംസാരിച്ചു.
“...ദേവേട്ടാ ഞാനും ഉണ്ട്ട്ടോ...” പുറകില്‍ നിന്നും വാവ എന്നെ തോണ്ടിയപ്പോളാണ് ഞാന്‍ അഞ്ജനയുടെ കൈവിട്ടത്... ഈ സമയമെല്ലാം അനുപമ എന്റെ സംസാരം ശ്രദ്ധിക്കുന്നുണ്ടായിരുന്നു എങ്കിലും അവളൊന്നും സംസാരിച്ചില്ല.. ഇടയ്ക്ക് അവളെ നോക്കിയപ്പോളൊക്കെ ഞങ്ങളുടെ കണ്ണുകള്‍ തമ്മിലിടഞ്ഞു..
“...നീ വന്ന കാര്യമൊക്കെ ഞാനറിഞ്ഞാരുന്നടീ കാന്താരീ.. മാധവേട്ടനോക്കെ നാളെയേ വരൂ അല്ലേ...” ഞാന്‍ വാവയെ ഒരു വശത്ത് നിന്നും ഒന്ന് ചുറ്റിപ്പിടിച്ചു കുലുക്കികൊണ്ട് പറഞ്ഞു..
“...ഉം.. കുഞ്ഞേച്ചിക്ക് യാത്രചെയ്യാന്‍ ബുദ്ധിമുട്ടുള്ളകൊണ്ടാ... ഇവിടെ വന്നാലും ചേച്ചിക്ക് ഒന്നിലും കൂടാന്‍ പറ്റില്ലല്ലോ... അതോണ്ടാ അവര് നാളെ വരാന്നു വച്ചത്..”
“...സാരമില്ല വാവേ...നീ വന്നല്ലോ... അവര്‍ക്ക് കൂടിയുള്ള ഫുഡ് നീ കഴിച്ചാ മതി...”
“...അയ്യോ...” അവളുടെ മുഖഭാവം കണ്ട് ഞങ്ങളെല്ലാവരും ചിരിച്ചു.
അങ്ങനെ സംസാരിച്ചു നില്‍ക്കുമ്പോള്‍ ചടങ്ങ് തുടങ്ങാനായി അകത്തേയ്ക്ക് വിളിച്ചു.. മണവാട്ടികളും അത്യാവശ്യം ബന്ധുക്കളും മാത്രം അമ്പലത്തിന്റെ അകത്തേയ്ക്ക് കയറി... ഒപ്പം ഞാനും... പെണ്ണുങ്ങള്‍ക്ക് പ്രാധാന്യമുള്ള ചടങ്ങുകളായതിനാല്‍ ഞാനുള്‍പ്പടെ വിരളിലെണ്ണാവുന്ന ഏണ്ണം ആണുങ്ങള്‍ മാത്രമേ അമ്പലത്തിനകത്തുണ്ടായിരുന്നുള്ളൂ... ഞാന്‍ മാലകെട്ടുന്ന വാരസ്യാരുടെ അടുത്ത് പോയിരുന്നു..
കന്യാവന്ദനവും ദേവീസ്തുതിപാടലും വലംവയ്ക്കലും ഒക്കെ മുറയ്ക്ക് നടക്കുന്നതിനിടയില്‍ ഞാന്‍ അനുപമയേയും അഞ്ജനയേയും ശ്രദ്ധിക്കുകയായിരുന്നു.. രണ്ടുപേര്‍ക്കും അഞ്ചരയടിപൊക്കം കാണും... എന്നാല്‍ അഞ്ചനയെ അപേക്ഷിച്ച് അനുപമയ്ക്ക് അല്പം വണ്ണമുണ്ടായിരുന്നതിനാല്‍ അകന്നു നില്‍ക്കുമ്പോള്‍ അഞ്ചനയ്ക്ക് പൊക്കം കൂടുതല്‍ തോന്നിക്കും.. ഏതാണ്ട് ഒരേ മുഖച്ചായയാണ് എങ്കിലും സൂക്ഷിച്ചു നോക്കിയാല്‍ വ്യത്യാസങ്ങള്‍
💬 Comments
View all comments