Chapter Title : ദേവർമഠം 3 [കർണ്ണൻ]
നിന്ന അവളെ ദേവൻ ബലമായി പിടിച്ചു റൂമിലെ ഒരു കർട്ടൻ മാറ്റി ഗ്ലാസ് ഡോർ തുറന്ന് അതിലേക്കു തള്ളി കയറ്റി.
അവിടെയും അവൾ കണ്ണ് മിഴിച്ചു ദേവനെ നോക്കി.. ബാത്ത് ടബും, ഹാൻഡ് വാഷ് സെറ്റും യൂറോപ്പിയനും ഒക്കെ ഉള്ള വിശാലമായ ഒരു ബാത്ത് റൂം. ചൂട് വെള്ളത്തിലും തണുത്ത വെള്ളത്തിലും പ്രത്യേകം ടാപ്പുകൾ. ഓയിൽ സോപ്പ് ബോഡി ലോഷൻ അങ്ങനെ വേണ്ടതെല്ലാം അതിലുണ്ടായിരുന്നു.
കുളിച്ചിട്ടു വാ....
അതും പറഞ്ഞു ഗ്ലാസ് ഡോർ ചാരി ദേവൻ മുറിയിലേക്ക് പോയി.
പാവാട അഴിച്ചു ഹാങ്കറിൽ തൂക്കി അനു ഷവറിന് കീഴിൽ നിന്നു.തണുത്ത വെള്ളം ശരീരം മൊത്തം നനച്ചു കൊണ്ട് താഴേക്കു പതിച്ചു.
മനസ്സ് മൊത്തത്തിൽ ഒന്ന് തണുത്തു നിന്നു. ആ നിൽപ്പിൽ അനു കഴിഞ്ഞു പോയ തന്റെ ജീവിതം തിരശീലയിൽ എന്ന പോലെ ഓർത്തെടുത്തു. ദേവേട്ടനുമായി ഒരുമിച്ചൊരു ജീവിതം, അത് സ്വപ്നത്തിൽ മാത്രമായിരുന്നു. ഇന്നത് യാഥാർഥ്യം ആയിരിക്കുന്നു. ഇനി ദേവേട്ടൻ പഴയ പോലെ എന്നെയും മോളെയും അവഗണിക്കുവോ? ഇല്ല. അതിനൊരവസരം താനായിട്ട് ഉണ്ടാക്കില്ല.ആരും സ്നേഹിക്കനില്ലായിരുന്ന, മനസിലാക്കാൻ ഇല്ലായിരുന്ന ദേവേട്ടന് ഇനി ഞാനുണ്ട് എന്നും,ഇനി ദേവേട്ടനെ തനിച്ചാക്കില്ല. പെട്ടെന്ന് അനുവിന്റെ മുഖത്തേയ്ക്ക് ദേഷ്യം ഇരച്ചു കയറി. തല വഴി താഴേക്കു പതിക്കുന്ന വെള്ളത്തോടൊപ്പം അവൾ പറഞ്ഞു. കാമദേവനാണ്. ഒരു പാട് പെണ്ണുങ്ങൾക്കൊപ്പം പോയവൻ. ഇനി എന്നെയും മോളെയും ഇട്ടിട്ടു അങ്ങനെ ആരുടേലും കൂടെ പോയ കൊല്ലും ഞാൻ....
അങ്ങനെ പറയുമ്പോഴേക്കും ദേഷ്യം വെടിഞ്ഞു അനു പുഞ്ചിരിച്ചു.അങ്ങനെ എന്തൊക്കെയോപറഞ്ഞും ചിന്തിച്ചും ഒക്കെ
വിശാലമായ ഒരു കുളിയും കഴിഞ്ഞു ബാത്ത് ടവൽ മാറിൽ ചുറ്റി അനു റൂമിലേക്ക് വന്നു. കട്ടിലിൽ മോളുടെ കൈയിൽ വിരൽ കോർത്തു ദേവൻ കിടക്കുന്നു. മനസിനും ശരീരത്തിനും കുളിരു നൽകുന്ന കാഴ്ച നോക്കി അല്പസമയം നിന്ന അനു നില കണ്ണാടിയുടെ മുന്നിലേക്ക് നിന്ന് മുടി മുന്നിലേക്കിട് കോതി ഒതുക്കാൻ തുടങ്ങി.. അടുത്തിരുന്നു ഹെയർ ഡ്രൈർ ഉപയോഗിച്ച് മുടി ഉണക്കി ചുറ്റി കിട്ടിയതും ദേവൻ പിന്നിൽ നിന്നും അവളെ വട്ടം പിടിച്ചു. അത് പ്രതീക്ഷിച്ചു എന്ന പോലെ അനു ദേവന്റെ നെഞ്ചിലേക്ക്
💬 Comments
View all comments