Chapter Title : ദേവർമഠം 3 [കർണ്ണൻ]
അവർക്കു വേണ്ടത് അമ്മയേയ അല്ലാതെ അച്ഛനെ അല്ല
അത് കൊണ്ട് എന്റെ പൊന്നു മോൻ അധികം കിടന്നു കഷ്ടപ്പെടാതെ അവളെ ഇങ്ങു കൊണ്ടുവാ. ഇപ്പൊ അവൾക്കു വേണ്ടത് അച്ഛന്റെ നെഞ്ചിലെ ചൂടല്ല അമ്മയുടെ നെഞ്ചിലെ പാലാണ്...
അതു പറഞ്ഞു പുഞ്ചിരിച്ചു കൊണ്ട് അനു കുഞ്ഞിനായി കൈ നീട്ടി.
താൻ വിചാരിച്ചാൽ ഇവളുടെ കരച്ചിലടക്കാൻ കഴിയില്ല എന്ന് മനസിലായ ദേവൻ ഒരു ചമ്മിയ ചിരിയോടെ കുഞ്ഞിനെ അനുവിന്റെ മടിയിൽ കിടത്തി. തിരിഞ്ഞു പോകാൻ നിന്ന് ദേവനെ പിടിച്ചു തന്റെ വലതു വശത്തായി അവൾ ചേർത്തിരുത്തി ദേവന്റെ വിരിഞ്ഞ നെഞ്ചിലേക്ക് ചാരിയിരുന്നു. ബാത്ത് ടവലിന്റെ കുത്തഴിച്ചു അവൾ ഇടതു മുല പുറത്തെടുത്തു മോളുടെ തല മുലയോട് ചേർത്ത് മുലക്കണ്ണ് ആ കുഞ്ഞി വായിലേക്ക് തള്ളികൊടുത്തു. ഇടതു കൈ കുഞ്ഞിന്റെ തലയുടെ പിന്നിൽ ചേർത്ത് പിടിച്ചു വലതു കൈകൊണ്ടു അവൾ മുല ഒന്ന് അമർത്തി ഞെക്കി പിടിച്ചു. മുലയിലേറ്റ മർദത്തിന്റെ ഫലമായി അനുവിന്റെ മുലക്കണ്ണിൽ നിന്നും പാൽ തുള്ളികൾ ഇറ്റ് മോളുടെ വായിലേക്ക് വീണു. നാവിൻ തുമ്പിലറിഞ്ഞ ഇളം ചൂടിന്റെയും ഇളം മാധുര്യത്തിന്റെയും രുചി താൻ തേടിയതെന്തോ അതു കിട്ടി എന്നറിയിച്ച പോലെ സ്വിച്ചിട്ട പോലെ അവൾ കരച്ചിൽ നിർത്തി മുല കുടിക്കാൻ തുടങ്ങി..
അത്ഭുതത്തോടെ ആ കാഴ്ച നോക്കിയിരുന്ന ദേവന് നേരെ ഒരു കുസൃതി ചിരി ചിരിച്ചു കൊണ്ട് അനു പുരികം രണ്ടും മുകളിലേക്കുയർത്തി എന്തെ എന്ന ഭാവം എറിഞ്ഞു. ഒരു കുഞ്ഞു കുശുമ്പോടെ ചുണ്ട് കൂർപ്പിച്ചു ദേവൻ ചുമൽ കൂച്ചി
മച്ചും...
ഇതേ പത്തു മാസം ചുമന്നു ലോകത്തിലെ തന്നെ ഏറ്റവും വലിയ വേദന അനുഭവിക്കുന്നതിനു അമ്മമാർക്ക് മാത്രം ദൈവം തരുന്ന ഒരു പ്രത്യേക കഴിവാണ്. അതിനു കുശുമ്പ് കുത്തണ്ടാട്ടോ..
അതും പറഞ്ഞു അനു ദേവന്റെ താടി തുമ്പിൽ പിടിച്ചു ഒന്ന് ആട്ടി. ശേഷം ഒന്ന് ഏന്തി വലിഞ്ഞു അവന്റെ കവിളിൽ അമർത്തി ചുംബിച്ചു. ഒരു കുഞ്ഞു കടിയും കൊടുത്തു തല താഴ്ത്തി അവൾ ഒന്ന് കൂടി ദേവന്റെ നെഞ്ചിലേക്ക് ചാരി.
സെറ്റിയിലേക്ക് തന്റെ ഇടതു കാൽ മടക്കി വച്ചു
💬 Comments
View all comments