0%

Chapter Title : ദേവസ്സി VS പദ്മിനി @ നെല്ലൂർ 3 [കുട്ടൂസ്]

Author : kuttoos Read All Parts 1.2K

മനസ്സിലാക്കി, ചോദിച്ചു....... എന്താ ചേട്ടാ....... പദ്മിനി മാഡം, ഉണ്ടോ ഇവിടെ? ഉണ്ടല്ലോ, മാഡത്തിന്റെ അപ്പോയ്ന്റ്മെന്റ് ഉണ്ടോ? സെക്യൂരിറ്റിയുടെ ചോദ്യത്തിന്, ചിരിച്ചു കൊണ്ട് ദേവസ്സി പറഞ്ഞു, മാഡത്തിനെ ഒന്ന് വിളിച്ചിട്ടു, ദേവസ്സി വന്നിട്ടുണ്ട് എന്ന് പറഞ്ഞാ മതി........ ശരി, അകത്തേക്ക് വാ, ന്നും പറഞ്ഞു, സെക്യൂരിറ്റി ഫോൺ എടുത്തു വിളിച്ചു......

""ശരി മാഡം, ശരി മാഡം,"" തല കുലുക്കി ഫോൺ വെച്ച സെക്യൂരിറ്റി ക്യാബിനിൽ നിന്നും പുറത്തിറങ്ങി പറഞ്ഞു, മാഡം ഔട്ട് ഹൌസിൽ ഉണ്ട്......അങ്ങോട്ട് ചെല്ലാനാ പറഞ്ഞെ........ധാ കണ്ടോ,,,ആ കാണുന്നതാ,,,ഈ വഴിയേ നേരെ പോയാ മതി...ലാസ്‌റ് ചെന്നിട്ടു വലത്തേക്ക് തിരിഞ്ഞാ ഔട്ട് ഹൌസ് ആണ്.......

ഓക്കേ ശരി,,,ന്നും പറഞ്ഞു ദേവസ്സി മെല്ലെ ഔട്ട് ഹൌസ് ലക്ഷ്യമാക്കി നടന്നു.......

അകത്തു നിന്നും, മുണ്ടു മടക്കി കുത്തി, യാതൊരു പേടിയും ഇല്ലാതെ നടന്നു വരുന്ന ദേവസ്സിയെ പദ്മിനി ക്യാമറയിലൂടെ കണ്ടു........ വിസ്താരമേറിയ സോഫയിൽ മലർന്നു കിടന്നു പദ്മിനി ഓർത്തു,,,,,,എന്നാലും ഇയാൾക്കെങ്ങിനെ...........ഇതെല്ലാം കിട്ടി.........മൂവായിരത്തി അറുനൂറു കോടിയുടെ ആ ഡീൽ, വളരെ രഹസ്യമായി ചെയ്ത ആ ഡീൽ, അതെങ്ങിനെ ഇയാളുടെ കയ്യിൽ.......എത്ര ആലോചിച്ചിട്ടും പദ്മിനിക്ക് പിടി കിട്ടിയില്ല....... കൈകൾ രണ്ടും തലയുടെ പിന്നിൽ പിണച്ചു വെച്ചു സോഫയിലേക്ക് ഒന്ന് കൂടി അമർന്നു കിടന്നു പദ്മിനി ചിന്തിച്ചു.......... അറിഞ്ഞേ പറ്റൂ.......അയാളുടെ സ്വഭാവം ഇപ്പൊ കണ്ടിടത്തോളം വെച്ചു ഫ്രോഡ് അല്ല....പക്ഷെ ന്നാലും..........പദ്മിനി കണ്ണുകൾ ഇറുക്കി അടച്ചു....... അവളുടെ മനസ്സിലേക്ക് ദേവസ്സിയുടെ രൂപം കടന്നു വന്നു......അവൾ പിറു പിറുത്തു,,,,,ഒരു നാല്പത്തഞ്ചു അമ്പത് വയസു കാണും.....പക്ഷെ ഒരു ഭയവും ഇല്ലാതെ,,,,,തന്നെ എന്തൊക്കെയാ പറഞ്ഞിട്ട് പോയത്........അറിയിച്ചു കൊടുക്കണം അയാൾക്ക്, പദ്മിനി തോൽക്കില്ല

💬 Comments

View all comments