Chapter Title : ദേവസുന്ദരി 10 [HERCULES]
ഞാമ്പറഞ്ഞേയല്ലേ… എനിക്ക് നിന്നെക്കാണണ്ടായെന്ന്… പിന്നെന്തിനാ ഇങ്ങോട്ട് വന്നേ…!"
എന്നൊരൊറ്റ ചീറലായിരുന്നു.
" അമ്മയൊന്നുമറിയാതെയാ ഇതൊക്കെപ്പറയണേ… "
ഞാൻ എന്റെ ഭാഗം ന്യായീകരിക്കാൻ ശ്രമിച്ചു.
" എല്ലാമറിഞ്ഞോണ്ട് തന്നെയാ… "
" അമ്മയെന്തറിഞ്ഞൂന്ന… ഇതൊക്കെ ആരുടെയോ പ്ലാനായിരുന്നു… എന്നെയടിച്ച് ബോധംകെടുത്തിയാ ആ റൂമിൽക്കൊണ്ടിട്ടെ… സംശയമുണ്ടേലിവളോട് ചോദിക്ക്… "
എന്റെയും അമ്മയുടെയും വാക്പോര് കണ്ട് പകച്ചുനിന്ന തടകയുടെ പെടലിക്കിട്ട് ഞാനവളെയൊന്ന് തുറിച്ചുനോക്കി.
ബാക്കിയുള്ളവരെ നോക്കുമ്പോൾ അവരുടെയൊക്കെ ചുണ്ടിൽ ഒരു ചിരിയൊളിഞ്ഞു കിടക്കുന്നപോലെ തോന്നി.
അല്ലിയാവട്ടെ പൊട്ടനാട്ടം കാണുന്നകൂട്ട് അവിടെയിരിപ്പുണ്ട്. ഏതാണ്ട് എന്റവസ്ഥയും അതുപോലൊക്കെത്തന്നെ.
"കഴിഞ്ഞോ… "
അമ്മയുടെ ചോദ്യത്തിന് മുന്നിൽ ഞാനൊന്ന് പകച്ചു.
"എന്ത്…!! "
" നിന്റെ പ്രസംഗം… "
ഞാനതിനു മറുപടിയൊന്നും കൊടുത്തില്ല.എന്റെ മുഖം കുനിഞ്ഞു.
" നിന്നോടാരാ പറഞ്ഞേ അതിനാ ഞാന്നിന്നെയടിച്ചേന്നും ദേഷ്യപ്പെട്ടേന്നും… "
ഞാനൊരു ഞെട്ടലോടെ അമ്മയേനോക്കി.
" ഞാനാ നിന്നെവളർത്തിയെ… എനിക്കറിയാം ന്റെ മോനെന്താന്ന്… ആരെന്തുപറഞ്ഞാലും നിന്നെയെനിക്കറിയാം…! "
" അപ്പോപ്പിന്നെന്തിനാ എന്നോട് ദേഷ്യപ്പെട്ടെ… എന്നെയടിച്ചേ…! "
" ഞാന്നിന്റോഫീസിൽ വന്നിരുന്നുയിന്നലെ… അവിടന്നറിഞ്ഞു… നീയിവളെത്തല്ലിയെന്ന്…
അതെനിക്ക് സഹിച്ചില്ല…!! എന്നുതോട്ടാ നീയാൾക്കാരെ ഉപദ്രവിച്ചുതുടങ്ങിയേ…! അങ്ങനാണോ ഞാനിന്നെപ്പഠിപ്പിച്ചേ…! ഞാനന്ന് ഇവൾടെ വീട്ടീന്ന് നിന്നോട് പറഞ്ഞേയല്ലേ അവളെയൊന്നുഞ്ചെയ്യണ്ടാന്ന്… എന്റവാക്ക് കേൾക്കാത്ത മോനെയെനിക്ക് വേണ്ട..! "
അവസാനമായപ്പോ അമ്മയുടെ ശബ്ദമൊക്കെ ഇടറി കണ്ണൊക്കെ നിറഞ്ഞിരുന്നു.
എനിക്കാകെ കിളിപോയപോലെ ആയിരുന്നു.
" അതെനിക്ക് കിട്ടേണ്ടത് തന്നെയായിരുന്നു ആന്റി… അത്രയും ഞാനിവനെ ദ്രോഹിച്ചിട്ടുണ്ട്… "
അമ്മ പറഞ്ഞതൊക്കെ കേട്ടോണ്ടിരുന്ന താടക ഇടക്ക് കേറിപ്പറഞ്ഞു.
" പിന്നെന്തിനായിരുന്നമ്മേ ഇക്കല്ല്യാണം… "
അത് ചോദിക്കുമ്പോ എന്റെ ശബ്ദമുയർന്നിരുന്നു.
അതിന് ഉത്തരം പറഞ്ഞത് അച്ഛനാണ്.
" കാരണന്നിങ്ങടെ ഭാവി തന്നെ… സത്യാവസ്ഥ നമ്മൾക്ക് മാത്രമേയറിയൂ… സമൂഹത്തിനുമുന്നിൽ നിങ്ങള് തെറ്റുകാരാണ്. നല്ലൊരു ജീവിതം രണ്ടുപേർക്കുമുണ്ടാവാനവര് സമ്മതിക്കില്ല… പിന്നെയിവളുടച്ഛൻ അവളെയുപേക്ഷിച്ചമട്ടുമായിരുന്നു… എന്തൊക്കെപ്പറഞ്ഞിട്ടും അയാളോട്ട് കേൾക്കാൻ കൂട്ടാക്കിയില്ല… അപ്പൊ എനിക്കിതാണ് ശരിയെന്നുതോന്നി. "
അച്ഛൻ പറഞ്ഞതൊക്കെ കേട്ട് ഞാൻ തലയിൽ കൈവച്ച് സോഫയിൽ ഇരുന്നുപോയി. എന്തോ വല്ലാത്ത ഒരു അവസ്ഥ. വല്യമ്മവന്ന് എന്റെയടുത്ത് ഇരുന്ന് എന്നെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.
അച്ഛൻ പറഞ്ഞുതീരാറായപ്പോൾ തന്നെ കരച്ചില് തുടങ്ങിയ താടകയെ അമ്മ ഒരു റൂമിലേക്ക്
💬 Comments
View all comments