0%

Chapter Title : ദേവസുന്ദരി 12 [HERCULES]

Author : Kambikathakal Read All Parts 456

ജിൻസിയവിടെപ്പിടിച്ചിരുത്തി.

"" എന്തോന്നാടി…! ഇതൊക്കെയൊരു തമാശയായിട്ട് എടുത്താപ്പോരെ…!! അല്ലേലും നീയത് അറിഞ്ഞോണ്ട് ചെയ്തതല്ലല്ലോ… നീയിത് കഴിച്ചെയങ്ങോട്ട്...""

ജിൻസി നിർബന്ധിച്ചപ്പോൾ അവളിരുന്ന് കഴിച്ചെങ്കിലും ഒന്നും മിണ്ടിയില്ല.

ഇടക്ക് ഒന്ന് കലിപ്പിച്ച് നോക്കും. എന്തോ ചൊറിയാൻ തോന്നിയില്ല…!! അതുകൊണ്ടുമാത്രം അവളത് മുഴുവൻ കഴിച്ചു… ഇല്ലേൽ ചിലപ്പോഴാ പാത്രമെന്റെ തലേലിരുന്നേനെ…!!

ജിൻസിയുടെ നിർബന്ധം കാരണം അമ്മു അവളുടെ ഫ്ലാറ്റിലേക്ക് താമസം മാറിയിരുന്നു. അമ്മു വൈകീട്ട് ജോലികഴിഞ്ഞ് വന്നപാടെ ഞങ്ങളുടെ ഫ്ലാറ്റിലോട്ട് വന്നു. ഉറങ്ങുവായിരുന്ന എന്നേം കുത്തിപ്പൊക്കി അവള് ജിൻസിയുടെ ഫ്ലാറ്റിലേക്ക് ചെന്നു. താടക ഉറങ്ങുവായിരുന്നെന്ന് തോന്നുന്നു. പുറത്ത് കണ്ടില്ല. സാധാരണ ജിൻസിയും അമ്മുവും ഒക്കെ ഉണ്ടെങ്കിൽ അവരുടെ കൂടെയാണ് പുള്ളിക്കാരി.

"" ഏട്ടാ…! ഒരു കാര്യം പ്ലാൻ ചെയ്യാനാ നിന്നെയിപ്പഴിങ്ങോട്ട് വിളിച്ചോണ്ട് വന്നേ…! ""

ജിൻസി എനിക്കെതിർവശത്ത് ഇരിപ്പുണ്ട്. രാത്രിയിൽ എല്ലാരുമിതുപോലെ ഇരുന്ന് സംസാരിക്കാറുള്ളതാണ്. പക്ഷേ ഇന്നെന്തിനാണ് ഇത്ര നേരത്തേ ഇങ്ങനൊരു ചർച്ച എന്ന ആലോചനയിൽ ഇരിക്കുമ്പോഴാണ് അമ്മുവിന്റെ വിശദീകരണം വരുന്നത്.

"" എന്ത് പ്ലാൻ…?! ""

"" എടാ… രണ്ടൂസം കഴിഞ്ഞാ അഭീടെ ബർത്ഡേയാണ്…!! അപ്പൊ ഒരു സർപ്രൈസ് പാർട്ടി ആയാലോ …""

"" ആയിക്കോ…!! അതിനിപ്പോ ഞാനെന്തോവേണം…!""

ഇത്തിരി പുച്ഛം കലർത്തി ഞാനത് പറഞ്ഞതും ജിൻസി പല്ല് കടിച്ചു.

"" നീയൊന്നും ചെയ്യണ്ട… ഞങ്ങളെല്ലാം സെറ്റ് ആക്കിക്കോളാം. ദൈവത്തെയോർത്ത് അത് പൊളിക്കാണ്ടിരുന്നേച്ചാമതി…!! ""

എന്റെ തണുപ്പൻ മട്ട് കണ്ട് വരിഞ്ഞു കേറിയ ജിൻസിയെന്നോട് കലിപ്പിട്ടു.

"" അതിന് നീയെന്തിനാ കിടന്ന് ചാടണേ…! ഞാനൊന്നിനും ഇടപെടാൻ വരണില്ല. നിങ്ങളെന്താന്ന് വച്ചാലായിക്കോ..!! ""

"" എടാ നീയെന്നതാ ഇങ്ങനെ… ഒന്നുല്ലേലവള് നിന്റെ ഭാര്യയയല്ലേ…!""

അവസാനമായപ്പോ ജിൻസിയുടെ ശബ്ദമൊന്നിടറിയോ?!

അവളുടെ ചോദ്യം കേട്ട് എനിക്ക് ചിരിവന്നു. അത് പക്ഷേ പുച്ഛം നിറഞ്ഞുനിന്ന ഒരു ചിരിയാണെന്ന് മാത്രം.

അതിലെ പുച്ഛം തിരിച്ചറിഞ്ഞിട്ടൊയെന്തോ പിന്നേ ജിൻസിയൊന്നും പറഞ്ഞില്ല.

അവളുടെ ചോദ്യം അന്നത്തെ സംഭവത്തെപ്പറ്റി എന്നെ ഓർമിപ്പിച്ചു.

ആര്? എന്തിന്? ഈ ചിന്തകൾ ഓരോ നിമിഷവും എന്നെ അലട്ടിക്കൊണ്ടിരിക്കുകയായിരുന്നു. തടകയോടുള്ള സംശയം പൂർണമായി എന്നിൽനിന്നകന്നിട്ടില്ല എങ്കിലും സ്വയം അവളിതിലേക്ക് വന്ന് ചാടേണ്ട ആവിശ്യമുണ്ടോ എന്ന ജിൻസിയുടെ ചോദ്യമാണ് അതൊരു

💬 Comments

View all comments