0%

Chapter Title : ദേവസുന്ദരി 12 [HERCULES]

Author : Kambikathakal Read All Parts 1.1K

ഡീലേ ആക്യാ മതി..!! ""

അവൾടെ പ്ലാനത്ര പിടിച്ചില്ലേലും എന്നെ പ്രതീക്ഷയോടെ നോക്കിയിരിക്കുന്ന ജിൻസിയേം അമ്മുനേം കണ്ടപ്പോൾ ഞാനെസ്സുമൂളി.

ജിൻസീടെ ഫ്ലാറ്റീന്ന് അവരോടു ബൈ പറഞ്ഞ് ഞാനൊന്ന് നടക്കാനിറങ്ങി.

ബാംഗ്ലൂർ നഗരത്തിന്റെ സായാഹ്ന കാഴ്ചകൾ ഒരു അനുഭൂതിയാണ്. ഒരു ദിവസത്തിന്റെ ജോലിഭാരം ഇറക്കിവച്ച് തിരിച്ച് അവരുടെ സ്വർഗത്തിലേക്കുള്ള മടക്കം നോക്കിനിൽക്കാൻ ഒരു രസമാണ്.

കയ്യിൽ ഒരു ചോക്കലേറ്റ് പൊതിയുമായി  എന്റെ മുന്നിലൂടെ ഓടിപ്പോയ ഒരുപെണ്കുട്ടിയിലെന്റെ ശ്രദ്ധ ഉടക്കി. പിന്നിപ്പോയകംബിസ്റ്റോറീസ്.കോം നിറം മങ്ങിയ ഒരിളം നീല പാവാടയും തുന്നൽ വിട്ടുപോയ ഒരു ഷർട്ടും ഇട്ട് അവളോടുകയായിരുന്നു. അവിടൊരു മരച്ചുവട്ടിൽ ഇരുന്ന ഒരു ആൺകുട്ടിയുടെ മുന്നിലാണവളുടെ ഓട്ടം എത്തിനിന്നത്. അനിയൻ ആയിരിക്കണം.!

ഒരുനിമിഷമൊന്ന് കിതപ്പടക്കി അവളാ മിഠായിപ്പൊതി അവന് നേരെ നീട്ടി. അത് കണ്ട് ആ കുഞ്ഞ് കണ്ണുകൾ വിടരുന്നതും അതിൽ വന്നുചേർന്ന തിളക്കവും ഞാനൊരു കൗതുകത്തോടെ നോക്കിനിന്നുപോയി.

അവനത് കഴിക്കുന്നതും നോക്കിയടുത്ത് തന്നെ അവളിരിപ്പുണ്ടായിരുന്നു. ഇടക്ക് അവൾക്കുവേണ്ടി അത് വച്ച് നീട്ടിയെങ്കിലും അവളത് വാങ്ങിയില്ല. അതിന്റെ രുചിയറിയണം എന്ന ആഗ്രഹം അവളുടെ കണ്ണുകളിൽ സ്പഷ്ടമായിരുന്നു. അപ്പോൾപോലും തന്റെ കുഞ്ഞനുജന്റെ സന്തോഷം മാനിക്കുന്ന അവളോട് എന്തെന്നില്ലാത്ത ബഹുമാനം തോന്നിയെനിക്ക്.

ഞാനടുത്ത് കണ്ട കടയിൽ കയറി കുറച്ച് മിഠായിയും ബ്രഡും ഒക്കെ വാങ്ങിച്ച് അവരുടെ അടുത്തേക്ക് നടന്നു. ഞാനടുത്ത് ചെല്ലുന്നത് കണ്ട് അവളൊന്ന് പേടിച്ചോ..?!

ഞാൻ അവളെന്നോക്കിയൊന്ന് പുഞ്ചിരിച്ചു. തെല്ലോന്ന് സംശയിച്ചുനിന്നശേഷം അവളുമൊരു പുഞ്ചിരി തിരിച്ച് നൽകി.

ഞാൻ കയ്യിൽ കരുതിയിരുന്ന പൊതിയവൾക്ക് നേരെ നീട്ടി. എന്നെയും കയ്യിലുള്ള പൊതിയിലേക്കും ചെക്കൻ ഉറ്റുനോക്കുന്നുണ്ട്.

എന്നാലവളത് വാങ്ങാൻ കൂട്ടാക്കിയില്ല.

എന്റെ നിർബന്ധത്തിന് വഴങ്ങി

💬 Comments

View all comments