Chapter Title : ദേവസുന്ദരി 13 [HERCULES]
നിന്നതെന്നവൾ ഓർത്തുപോലുമില്ല. അതിന്റൊരു ചമ്മലവളുടെ മുഖത്ത് പൊടുന്നനെ പടർന്നു.
എന്നാൽ ഞാനത് കാര്യമാക്കിയില്ല. അവളുടെ അവസ്ഥ എനിക്ക് മനസിലാക്കാൻ പറ്റും.
"" അത്… അപ്പൊ…! സോറി!! ""
താടക ഒരു ജാള്യതയോടെ പറഞ്ഞു.
"" ഹേയ് കുഴപ്പുല്ലടോ…! താൻ ഓക്കെയാണോ..! ""
ഞാനിത്രയും മയത്തിലവളോട് സംസാരിക്കുന്നത് ആദ്യമായായതിനാലാവും അവളെന്നെയൊരമ്പരപ്പോടെ നോക്കിയത്.
"" കുഴപ്പൂല്ല… ഇടിച്ചൂന്നാ കര്ത്യേ!! ""
അപ്പോഴും വിട്ട് പോയിട്ടില്ലാത്ത ഒരു വിറയലോടെ അവൾ പറഞ്ഞു.
"" ഹ്മ്മ്…" ഞാനൊന്ന് മൂളി
ഇങ്ങനൊരാവസ്ഥേല് വണ്ടിനമ്പറൊന്നും നോട്ടെയ്യാൻ പറ്റീല. മിക്കവാറും ഏതേലും ഞരമ്പന്മാർ അവൾടടുത്ത് ഷോ ഇറക്കിയതാവും എന്ന നിഗമനത്തിൽ ആയിരുന്നു ഞാനപ്പോൾ.
"" എടൊ കുഴപ്പൊന്നൂല്ലല്ലോ…! നമുക്കെന്നാ പോയ്ക്കൂടെ..! ""
ഞാനൊന്നൂടെ ചോദിച്ചതും അവള് സമ്മതമെന്നോണം തലയാട്ടി. പിന്നേ മണ്ണിൽ വീണയാ ഇലക്കീറിലേക്കൊന്ന് പാളിനോക്കി.
അതിന് ശേഷമൊരു നെടുവീർപ്പോടെ അവൾ കാറിൽ വന്ന് കയറി. സമയമാകുന്നേയുള്ളു. ഓഫീസിലേക്ക് അധികം ദൂരവുമില്ല. ഇത്ര നേരത്തേ പോയാലവിടെ എന്തായാലും പോസ്റ്റടിക്കേണ്ടിവരും. തടകേം അതേ ചിന്തയിൽ ആണെന്നെനിക്ക് തോന്നി.
"" അതേയ്… ഇത്രേന്നേരത്തെ ഓഫീസിലോട്ട് പോണോ..? ""
എന്റെ തോന്നൽ ശരിയാണെന്ന് തെളിയിച്ചുകൊണ്ട് അവൾ മടിച്ച് മടിച്ചാണത് ചോദിച്ചത്.
അവൾടെ ചോദ്യം കേട്ട് ഞാനവളെയൊന്ന് നോക്കിയതും അവള് മുഖം കുനിച്ചു. ഇവള് ഭയങ്കര ബോൾഡ് ആണെന്ന് കരുതിയിരുന്ന എന്റെ ചിന്തകളൊക്കെ തകർക്കുന്ന കാര്യങ്ങളാണല്ലോ കുറച്ചായിട്ട് നടന്നോണ്ടിരിക്കുന്നെ.
"" ഇപ്പോപ്പിന്നെ എവിടെ പോണംന്നാ.!! ""
ഞാനത് ചോദിച്ചതുമാവളൊരു അമ്പരപ്പോടെ എന്നെനോക്കി. ഞാൻ സമ്മതിക്കൂന്ന് അവളോർത്ത് കാണില്ല. അതിന്റൊരു സന്തോഷമൊക്കെയവളുടെ മുഖത്ത് പ്രകടമാണ്.
"" ഇവിടന്ന് കുറച്ചുപോയാലൊരു ഓർഫനേജുണ്ട്. ഒന്നത്രേടംവരെ പോയാലോ..! ""
ഞാനവളെയൊരത്ഭുതത്തോടെ നോക്കി. ഓർഫനെജ്ലിവൾക്കെന്താ പരുപാടി..!! മാസസിലിങ്ങനെ ഒരു ചിന്ത വന്നേലും ഞാനത് ചോദിച്ചില്ല.
""ഹ്മ്മ്…""
ഒന്ന് മൂളി ഞാനവള് പറഞ്ഞ വഴിയേ കാറോടിച്ചു.
അവസാനം ഒരല്പം പഴക്കം തോന്നിക്കുന്ന കെട്ടിടത്തിനടുത്തെത്തിയപ്പോൾ അവിടേക്ക് കയറ്റാനവള് പറഞ്ഞു.
അവിടെ മുറ്റത്ത് നല്ലൊരു ഗാർഡൻ ഒരുക്കിയിട്ടുണ്ട്. അതിലെ പുൽത്തകിടിയിൽ കുറച്ച് കുട്ടികൾ കളിച്ച് നടക്കുന്നു. കാറ് വന്ന് നിന്നത് കണ്ട് അവരുടെ ശ്രദ്ധ ഒരുനിമിഷം അതിലേക്ക് തിരിഞ്ഞെങ്കിലും വീണ്ടുമവർ കളി തുടർന്നു.
കാർ വന്നത്
💬 Comments
View all comments