0%

Chapter Title : ദേവസുന്ദരി 15 [HERCULES]

Author : Kambikathakal Read All Parts 294

തുടങ്ങി..

എന്നെ മറികടന്നു പോയതും അവന്റെ ജാക്കറ്റിൽ എന്റെ പിടിവീണു.

"" താൻ പറഞ്ഞിട്ട് പോയാമതി…! ""

അവന്റെ ജാക്കറ്റിൽ പിടിമുറുക്കി ഞാൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

അതിനവന്റെ മുഖത്തൊരു പുച്ഛച്ചിരി വിടർന്നു.

"" എന്തായാലും ഇത്രൊക്കെ ചോദിച്ചതല്ലേ…!.

തനിക്കിവിടന്ന് പോകണമെന്നുണ്ടേൽ ഇപ്പൊ പോവാം…! കുറച്ചൂടെ കഴിഞ്ഞാ നീയാഗ്രഹിച്ചാലും അതിന് കഴിഞ്ഞെന്ന് വരില്ല. ""

അവനൊരു ക്രൂരമായ ചിരിയോടെ എന്നോട് പറഞ്ഞു.

"" ഹാ…! പിന്നേ… പോകുമ്പോ ഒറ്റയ്ക്ക്. അവളെ ഞാൻ കൊണ്ടുപോവും. ""

ഒരു വികടചിരിയോടെ അവൻ പറഞ്ഞതുമെന്റെ കൈ തരിച്ചു.

"" ഡാ…!"" എന്നലറി ഞാനവന്റെ കരണം നോക്കി കൈ വീശി.

എന്നാലതിൽനിന്ന് നിഷ്പ്രയാസമൊഴിഞ്ഞുമാറി അവനെന്നെ പിടിച്ച് തള്ളി. അതിന് പിന്നാലെ ഉയർന്നുചാടി എന്റെ നെഞ്ചിൽ ആഞ്ഞുചവിട്ടി.

അതിന്റെ ആക്കത്തിൽ ഞാൻ ചെന്ന് താറിന് പിറകുവശത്ത് ഇടിച്ച് വീണു.

എനിക്ക് എണീക്കാൻ പ്രയാസം തോന്നി. നെഞ്ചിൽ കൂടം കൊണ്ടിടിച്ചത് പോലെ.

തല പെരുക്കുന്നു.

ഞാൻ വീണത് കണ്ട് അഭിരാമി കാറിൽ നിന്നിറങ്ങി എന്റടുത്തേക്ക് വരാൻ ശ്രമിച്ചു.

ഒരുപക്ഷെ അത് തന്നെയാവണം അവനും ആഗ്രഹിച്ചത്.

എനിക്ക് നേരെ ഓടിയടുത്ത അഭിരാമിയുടെ കയ്യിലവൻ പിടുത്തമിട്ടു.

"" ഹാ…! ഇതെങ്ങോട്ടാന്നെ. അവനവിടെ കിടക്കട്ടെ. നമുക്ക് പോവാം. ""

അവളെ നോക്കി ഒരു വികടച്ചിരിയോടെ അവൻ പറഞ്ഞു.

അവളുടെ കയ്യിലവന്റെ പിടുത്തം മുറുകി.

"" വിട്…! വിടാൻ..! ""

എന്നൊക്കെ പറഞ്ഞ് താടക അവന്റെ കൈ വിടുവിക്കാൻ കുതറിക്കൊണ്ടിരുന്നു.

ഞാൻ ഒരുകണക്കിന് എണീറ്റ് നിന്നു.

ഇപ്പോഴാ വേദന അത്ര ശരീരത്തിൽ അറിയാനില്ല.

ഞാൻ അവന്റെ നേരെ ഓടി. അവനത് കണ്ട് അഭിരാമിയുടെ കയ്യിലെ പിടുത്തം ഒന്നുകൂടെ മുറുക്കി.

പക്ഷേ തികച്ചും അപ്രതീക്ഷിതമായ അടുത്തനീക്കം കണ്ട് ഞാനവിടെ തറഞ്ഞു നിന്നുപോയി.

അഭിരാമിയുടെ കയ്യും പിടിച്ച് നിന്നവൻ നിലത്ത് കിടന്നുരുളുന്നു. അവന്റെ ശ്രെദ്ധ അവളിൽ നിന്നും എന്നിലേക്ക് മാറിയ ഒരു നിമിഷം ആ ഒരു നിമിഷനേരം കൊണ്ട് ആയിരുന്നു തടകയുടെ കൽമുട്ടവന്റെ മിഡിൽ സ്റ്റമ്പ് തെറുപ്പിച്ചത്.

അവിടം പൊത്തിപ്പിച്ച് അലറിക്കൊണ്ട് കുറച്ച് നേരമവൻ അവിടെക്കിടന്നുരുണ്ടു.

അവനെ അവിടെയുപേക്ഷിച്ച് മിഴിച്ചുനിന്നയെന്റെ അടുത്തേക്കായി അവളോടിയെത്തി.

"" വല്ലോമ്പറ്റിയോ…! ""

എന്നെ ചേർത്തുപിടിച്ചു അവൾ തിരക്കി.

ഇല്ലായെന്ന അർത്ഥത്തിലൊന്ന് തലയിളക്കാൻ മാത്രമാണ് എനിക്കായത്. ഒന്നാലോചിച്ചാ മിഴിച്ചു നിൽക്കുമ്പോ അത്രയെങ്കിലും ചെയ്തല്ലോ എന്നത് തന്നെ വല്യ ആശ്വാസം.

"" വാ… പോവാം. ""

എന്നുമ്പറഞ്ഞ് അവളെന്നേം വലിച്ചു കാറിനടുത്തേക്ക് നടന്നു.

പക്ഷേ അപ്പോഴേക്ക്

💬 Comments

View all comments