0%

Chapter Title : ദേവസുന്ദരി 4 [HERCULES]

Author : Kambikathakal Read All Parts 259

താടകയെന്തോപണിയൊപ്പിച്ചിട്ടുണ്ടെന്ന് അതോടെയെനിക്കുറപ്പായി.

എന്തേയ്യണമെന്ന് ഒരൂഹവുമില്ലാതെ ഞാൻ മുന്നോട്ട് നടന്നു. എനിക്കപ്പഴേ തോന്നിയതാണ് ഇന്നലെപ്പറഞ്ഞുപഠിപ്പിച്ചതൊക്കെ എന്റെമനസ് മറക്കുവെന്ന്.

അല്ലേലുവത് അങ്ങനാണല്ലോ… ബ്ലഡി സ്ടുപ്പിട് മനസ്…

"ഗുഡ് മോണിംഗ് മാം.."

നടന്ന് തടകയുടെ മുന്നിലെത്തിയപ്പോ ഞാനൊന്ന് വിഷ് ചെയ്തു. ഒന്നുവില്ലേലെന്റെ മേലധികാരിയല്ലേ..

" ഹ്മ്മ്.. "

ഒരുലോഡ് പുച്ഛം നിറഞ്ഞ കനപ്പിച്ചൊരുമൂളലായിരുന്നവളുടെ മറുപടി.

ഇതിന്നുമ്മാത്രം പുച്ഛമെവിടുന്നാണാവോ…

എന്തായാലും മോണിങ് അത്ര ഗുഡ് അല്ലായെന്ന് എനിക്കതോടെയുറപ്പായി.

ഞാൻ മെല്ലെയെന്റെ കാബിനിലോട്ട് വലിഞ്ഞു.

ഒരു അരമണിക്കൂർ കഴിഞ്ഞുകാണും. രഘുഭയ്യ വന്നെന്നെ വിളിച്ചു.

" രാഹുൽ… മാഡം വിളിക്കണുണ്ട്. "

ഞാൻ ചെയ്തുകൊണ്ടിരുന്ന ഫയലവിടെ മടക്കിവച്ച് കമ്പിനിൽനിന്ന് പുറത്തിറങ്ങി.

എല്ലാവരുമെന്നെയാണ് ശ്രെദ്ധിക്കുന്നത്.

ചിലരുടെയൊക്കെ മുഖത്തൊരു സങ്കടഭാവം. ചിലരുടെമുഖത്ത് ചിരിയും.

എന്തോയൊരു വശപ്പിശകെനിക്കപ്പഴേ തോന്നി. തടകയുടെ കാബിന്റെ ഡോറുതുറന്നതുങ്കണ്ടു രൗദ്രഭാവത്തിൽ നിൽക്കുന്ന വടയക്ഷിയെ… മൈര്… അഭിരാമിയെ.

" ഓസ്‌കോർപ് ലിമിറ്റടിന്റെ ഫയലെവിടെ… തന്നോടിന്നലേ സബ്‌മിറ്റെയ്യാൻ പറഞ്ഞതല്ലേ… "

താടക നല്ല കലിപ്പിലാണത് ചോദിച്ചത്.  ആ ചോദ്യങ്കേട്ടതും എന്നിലൂടെയൊരുവിറയൽ കടന്നുപോയി.

" ഞാനിന്നലെത്തന്നെ സബ്‌മിറ്റെയ്തതാണ് മാം… "

" എന്നിട്ടെവിടെ ഞാങ്കണ്ടില്ലലോ… "

" മാം ഞാൻ സത്യാപറയണേ… ഇന്നലെ ലഞ്ച്ബ്രേക്കിനിറങ്ങണേന് മുന്നേ ഞാനതവിടെ സബ്‌മിറ്റെയ്തതാണ്… "

എനിക്കാകെ വല്ലാതായി. തടകേടെ കാബിനിൽ കൊണ്ടുവച്ചതെനിക്ക് നല്ലയോർമയുണ്ട്. അത് കഴിഞ്ഞാണ് ഞാനമലിനെ സഹായിക്കാങ്കൂടിയത്.

" അപ്പൊഞ്ഞാനാണല്ലോ കള്ളമ്പറയണേ…. ഒരുഫയല് നേരാമ്മണ്ണം സൂക്ഷിക്കാനറിയാത്ത തന്നെയൊക്കെ ഇപ്പൊത്തന്നെ ഡിസ്മിസ്സെയ്യുവാണ് വേണ്ടത്."

താടക നിന്ന് കത്തിക്കയറി. എന്നാലത്രയുന്നേരങ്കൊണ്ട് ഞാനാകെവിളറിയിരുന്നു. മറുപടിയെന്തുപറയണമെന്ന് പോലുഞ്ചിന്തിക്കാനെന്റെ മനസിന്‌ ആവാതില്ലായിരുന്നു. എന്റെ ഭാവങ്കണ്ടു താടകയുടെ മുഖത്തുവിടർന്ന പുച്ഛച്ചിരിമാത്രംമതിയായിരുന്നു എനിക്കിത് താടകയുടെപണിയാണെന്ന് ഉറപ്പിക്കാൻ. പക്ഷേ മരവിച്ചുപോയിരുന്നയെന്റെ മനസിന് അതുതെളിയിക്കാനുള്ള പോംവഴിയൊന്നുങ്കണ്ടെത്താൻ കഴിഞ്ഞില്ല.

മരവിച്ചുകിടന്നമനസിലേക്ക് ഒരുതീനാളം വന്നുവീണു. അതുമതിയായിരുന്നു എന്റെയുള്ളിലുറഞ്ഞുകൂടിയ ഐസിനെയത്രയും അലിയിച്ചുകളയാൻ.

പിടിച്ചുകേറാങ്കിട്ടിയ ആകെയുള്ള പിടിവള്ളി.

" മാം ഞാൻ സത്യന്തന്യാ പറയണേ… മാമിന്റെ കബിനിലെ CCTV ചെക്ക് ചെയ്താ മാഡത്തിനത് മനസിലാവും…."

ഞാൻ പറഞ്ഞതുകേട്ട് അത്രയുന്നേരമവളുടെ മുഖത്തുണ്ടായിരുന്ന വിജയി ഭാവം കൊഴിഞ്ഞുവീണു. പകരമവിടം പേടി കയ്യടക്കി.

അതുകണ്ടാവേശങ്കറിയ ഞാനവിടന്ന് തിരിഞ്ഞുനടന്നു.

" താൻ… താനിതെങ്ങോട്ടാ…! "

അവളുടെ ശബ്ദത്തിലൊരു പതർച്ചയോളിഞ്ഞുകിടന്നത് എനിക്ക് പെട്ടന്ന് മനസിലാക്കാമ്പറ്റി.

" ഞാനാ ഫുടേജ് കളക്ടെയ്യാൻ…

💬 Comments

View all comments