Chapter Title : ദേവസുന്ദരി 6 [HERCULES]
ഉറക്കത്തിലാവും. നിങ്ങൾ പോയിട്ട് വാ "
ഒരു ചിരിയോടെ അമ്മക്ക് മറുപടികൊടുത്തുകൊണ്ട് അച്ഛനോടും ഞാനൊന്ന് ചിരിച്ചു.
അച്ഛൻ എന്റെ എല്ലാ കാര്യത്തിലും മുൻപിലുണ്ടാകുമെങ്കിലും ഞാനമ്മയോട് ആണ് കൂടുതൽ കൂട്ട്. അമ്മ വഴിയാണ് എന്റെ ഓരോ ആവിശ്യവും ചെറുപ്പം തൊട്ടേ അച്ഛൻ അറിഞ്ഞിരുന്നത്.
അവർ ഇറങ്ങി കുറച്ച് കഴിഞ്ഞപ്പോൾ ജിൻസി അവിടേക്ക് വന്നു. ഡോർ ലോക്ക് ചെയ്യണ്ട എന്ന് അമ്മയോട് പറഞ്ഞത് ഏതായാലും ഉപകാരമായി.
എന്റെ പ്രതീക്ഷ പോലെ തന്നെ പുള്ളിക്കാരി ഉറക്കമുണർന്നുള്ള വരവാണ്. മുഖം കഴുകി എങ്കിലും അത് മുഖത്ത് പ്രകടമായിരുന്നു.
" അച്ഛനും അമ്മേം എവിടെ… ഇവിടെ കാണുന്നില്ലല്ലോ… "
അടുക്കളവരെ കയറിപ്പോയ ജിൻസി തിരിച്ച് സോഫയിൽ വന്നിരുന്നുകൊണ്ട് എന്നോട് തിരക്കി.
"അവർ വല്യച്ഛന്റെ അവിടേക്ക് പോയതാ…തിരിച്ചുവരാൻ അധികം വൈകില്ലാന്ന് തോന്നണു."
ഞാനൊരു പുഞ്ചിരിയോടെ അവൾക്ക് മറുപടി കൊടുത്തു.
എന്റെ നെഞ്ചിൽ കിടന്നുറങ്ങുന്ന അല്ലിയിൽ തന്നെയായിരുന്നു അവളുടെ ശ്രെദ്ധ. എന്തോ കാര്യമായ ചിന്തയിൽ ആണെന്ന് തോന്നുന്നു. ഇടക്ക് മുഖമുയർത്തി നോക്കിയപ്പോൾ ഞാനവളെത്തന്നെ നോക്കിയിരിക്കുകയാണ് എന്ന് കണ്ടപ്പോൾ ആ മുഖത്തേക്ക് ഇറച്ചെത്തിയ രക്തം അവളുടെ കവിളിണകൾക്ക് അരുണവർണം ചാർത്തിയത് തെല്ലൊരത്ഭുദത്തോടെയാണ് ഞാൻ നോക്കിനിന്നത്.
" എന്താടാ ഇങ്ങനെ നോക്കാൻ… "
നാണത്തിൽ കുതിർന്ന ഒരു ചിരിയോടെ എന്നോടായി ചോദിക്കുമ്പോൾ അവൾക്ക് ഒരു കാമുകിയുടെ ഭവമായിരുന്നോ…?
" ഏയ്… ഈ സൗന്ദര്യം കണ്ട് നോക്കിപ്പോയതാണേയ്…. "
ഞാനിത്തിരി തമാശ കലർത്തിയാണ് അത് പറഞ്ഞതെങ്കിലും അവളുടെ മുഖത്ത് വിടർന്ന പുഞ്ചിരി എന്നിൽ നിന്ന് മറച്ചുപിടിക്കാനെന്നോണം അവൾ മുഖം കുനിച്ചുകളഞ്ഞു.
" ഫോണെടുക്കാൻ മറന്നു… ഞാനിപ്പോ വരാം "
എന്ന് പറഞ്ഞ്
💬 Comments
View all comments