Chapter Title : ദേവസുന്ദരി 6 [HERCULES]
ഞാനൊരു പുഞ്ചിരിയോടെ അവൾക്ക് മറുപടി കൊടുത്തു.
എന്റെ നെഞ്ചിൽ കിടന്നുറങ്ങുന്ന അല്ലിയിൽ തന്നെയായിരുന്നു അവളുടെ ശ്രെദ്ധ. എന്തോ കാര്യമായ ചിന്തയിൽ ആണെന്ന് തോന്നുന്നു. ഇടക്ക് മുഖമുയർത്തി നോക്കിയപ്പോൾ ഞാനവളെത്തന്നെ നോക്കിയിരിക്കുകയാണ് എന്ന് കണ്ടപ്പോൾ ആ മുഖത്തേക്ക് ഇറച്ചെത്തിയ രക്തം അവളുടെ കവിളിണകൾക്ക് അരുണവർണം ചാർത്തിയത് തെല്ലൊരത്ഭുദത്തോടെയാണ് ഞാൻ നോക്കിനിന്നത്.
" എന്താടാ ഇങ്ങനെ നോക്കാൻ… "
നാണത്തിൽ കുതിർന്ന ഒരു ചിരിയോടെ എന്നോടായി ചോദിക്കുമ്പോൾ അവൾക്ക് ഒരു കാമുകിയുടെ ഭവമായിരുന്നോ…?
" ഏയ്… ഈ സൗന്ദര്യം കണ്ട് നോക്കിപ്പോയതാണേയ്…. "
ഞാനിത്തിരി തമാശ കലർത്തിയാണ് അത് പറഞ്ഞതെങ്കിലും അവളുടെ മുഖത്ത് വിടർന്ന പുഞ്ചിരി എന്നിൽ നിന്ന് മറച്ചുപിടിക്കാനെന്നോണം അവൾ മുഖം കുനിച്ചുകളഞ്ഞു.
" ഫോണെടുക്കാൻ മറന്നു… ഞാനിപ്പോ വരാം "
എന്ന് പറഞ്ഞ് അവൾ വേഗം എണീറ്റു അവളുടെ ഫ്ലാറ്റിലേക്ക് ചെന്നു.
എന്നിലേക്കും ആ സമയത്തിനുള്ളിൽ ഒരു ചിരി പടർന്നിരുന്നു.
" ദേ ഒലിക്കണു… അതങ്ങ് തൊടച്ചുകള… "
എന്റെ നെഞ്ചിൽ കിടന്ന അല്ലിയത് പറഞ്ഞപ്പോൾ ഞാനൊന്ന് ഞെട്ടി.
ദൈവമെ ഈ കുരിപ്പെല്ലാം കേട്ടോ …..!
" നോക്കണ്ട…. ഞാൻ മൊത്തോം കേട്ടു… എന്തായിരുന്നു രണ്ടൂടെ…. ഇതൊന്നുവാർക്കും മനസിലാവൂ… "
അത്രേം ആയപ്പോഴേക്കും ഞാനവളുടെ വായപൊത്തി.
" മിണ്ടാതിരിയെടി ശവമേ… അവളിപ്പോ കേറിവരും… നാറ്റിക്കരുത് പ്ലീസ്... "
" ഓഹോ… നിങ്ങൾക്ക് കാണിക്കാം ഞാൻ പറഞ്ഞതായി കുറ്റം…. അച്ഛനും അമ്മേം വരട്ടെ…. ഇന്നത്തോടെ ഇതിനൊരു തീരുമാനം ഉണ്ടാക്കീട്ട് തന്നെ ബാക്കി കാര്യം."
അവളുടെ കുണ്ണുരുട്ടിയുള്ള ഭീഷണിയിൽ ഞാൻ വീണുപോയി…
" എന്റല്ലി അതിനിപ്പോ ഇവിടെന്തുണ്ടായീന്ന…. "
" അതൊന്നും പറഞ്ഞിട്ട് കാര്യമില്ല…. "
അവളമ്പിനും വില്ലിനും അടുക്കില്ല എന്ന് കണ്ടതോടെ ഞാൻ അവസാന അടവ് എടുത്തു.
" പറയാണ്ടിരുന്നാ ഡയറി മിൽക്ക് വാങ്ങിച്ചുതരും… "
അതിലവൾ വീഴുമെന്ന് എനിക്കുറപ്പാണ്. കാരണം അവൾക്കതിലാരോ കൈവിഷം കൊടുത്തിട്ടുണ്ട്.
അവൾ എന്തൊക്കെയോ ചിന്തിക്കുന്നുണ്ട് അവസാനം അവൾ ഒരു ചിരിയോടെ എന്നെ നോക്കി.
" അതുമാത്രം പോരാ… ഇന്നെന്നെ കറങ്ങാൻ കൊണ്ടുപോണം… "
"എടി എനിക്ക് വയ്യാത്തതാണ്…."
" ഓഹ് പിന്നേ…. നിനക്കൊരു വയ്യായ്കേം
💬 Comments
View all comments