0%

Chapter Title : ദേവസുന്ദരി 9 [HERCULES]

Author : Kambikathakal Read All Parts 386

ഭാവം കണ്ട് വിറച്ച അവൾ കരഞ്ഞുകൊണ്ട് ഓടി ഒരു റൂമിൽക്കയറി വാതിലടച്ചു. കതകിൽ ശക്തിയിൽ അടിച്ചു ഞാൻ. അവളുടെ അടക്കിപ്പിടിച്ച കരച്ചിൽ എനിക്ക് കേൾക്കാമായിരുന്നു.

ഞാൻ ചെന്ന് മുൻവശത്തെ കതക് അടച്ച് ലോക്ക് ചെയ്തു. നേരെ മുറിയിലേക്ക് ചെന്ന് കട്ടിലിലേക്ക് വീണു.

മുഖത്തിനിരുവശത്തേക്കും കണ്ണുനീർ ഒലിച്ചിറങ്ങിക്കൊണ്ടിരുന്നു.

അമ്മയുടെ വാക്കുകൾ എന്റെ ചെവിയിൽ മുഴങ്ങിക്കൊണ്ടിരുന്നു.

"നിന്നെ… നിന്നെയെനിക്കിനി കാണണമെന്നില്ല… വെറുത്തുപോയി നിന്നെ… എനിക്കിനിയിങ്ങനെ ഒരുമകനില്ല…"

" നിന്നെയെനിക്കിനി കാണണമെന്നില്ല…"

അതെന്നിൽ കൊളുത്തി.

ആർക്ക് വേണ്ടിയാണ് ഇനി ജീവിക്കേണ്ടത്.

ആ അമ്മ വളർത്തിയ മകൻ എങ്ങനെ പിഴച്ചുപോകാനാണ് എന്നൊരുവട്ടം പോലും ആലോചിച്ചില്ലല്ലോ…. ഇനിയാർക്കുവേണ്ടി.

ആർക്കും വേണ്ടാത്ത പാഴ്ജന്മമായി എന്തിന് ഇനിയും…

മനസിലേക്ക് കടന്നുവന്ന ചിന്തകൾക്ക് മൂർച്ചക്കൂട്ടാനെന്നോണം കഴിക്കാനായി കൊണ്ടുവച്ചിരുന്ന പഴങ്ങൾക്കിടയിൽ കിടന്ന ഒരു കുഞ്ഞ് കത്തി എന്നെ നോക്കി തിളങ്ങിക്കൊണ്ടിരുന്നു…. അതിന്റെ തിളക്കം എന്നെ അതിലേക്ക് ആകർഷിച്ചുകൊണ്ട്…!!!

തുടരും

💬 Comments

View all comments