Chapter Title : ദേവികയുടെ ഒരു യാത്ര 1 [Leo Oles]
ഈ ഒറ്റപ്പെടൽ ഇപ്പോൾ സഹിക്കാൻ പറ്റാത്ത ഒരു നിലയിൽ എത്തിയത് പോലെ തോന്നി.
ദേവികയും ഭർത്താവു ശ്രീഹരിയ്ക്കും രണ്ടു പെണ്മക്കൾ ആണ്. മൂത്ത മകൾ ശ്രുതി എൻജിനീയറിങ് പഠനം കഴിഞ്ഞു ബാംഗ്ലൂരിൽ ഭർത്താവിനോട് ഒത്തു ജീവിക്കുന്നു. അവരുടെ വിവാഹം ഒരു കണക്കിന് ലവ് അരിയേജ് ആയിരുന്നു എന്നാൽ വിവാഹം ആയി തന്നെ എടുത്തു രണ്ടു വീട്ടുകാരുടെയും പരിപൂർണ്ണ സമ്മതത്തോടെ. അവളുടെ ഭർത്താവു രാഹുൽ അവിടെ വേറെയൊരു സ്പോർട്സ് സാധനങ്ങൾ കൈകാര്യം ചെയുന്ന സ്ഥാപനത്തിൽ മാനേജർ ആയി ജോലി ചെയ്യുന്നു.
രണ്ടുപേരും നല്ല സന്തോഷത്തിൽ ആണ് ഇപ്പോഴും വിവാഹ ജീവിതത്തിൽ അത്യാവശ്യ നല്ല ശമ്പളം ഉണ്ട്. പിന്നെ ഇതുവരെ മക്കൾ ഒന്നും ആയില്ല എന്നൊരു വിഷമം മാത്രമേ ദേവികയ്ക്കു ഒള്ളു. അവൾക്കു ചിരി വന്നു. കളയണം കഴിഞ്ഞു രണ്ടു വര്ഷം ആയതല്ലേ ഒള്ളു ഇപ്പോഴത്തെ പിള്ളേർ അല്ലെ അവർ ജീവിതം ആസ്വദിക്കട്ടെ പിന്നെ മതി മക്കളൊക്കെ.
എന്നാലും ദേവികയുടെ മനസ്സിൽ ചെറിയ ഒരു സങ്കടം ഉണ്ടാകാതെ ഇരുന്നില്ല. ഇളയ മകൾ ലയ ഇപ്പോൾ ഫാഷൻ ഡിസൈനിങ്ങിൽ ഡിഗ്രി അഴിഞ്ഞു ഹൈദ്രബാദ് ഉള്ള ഒരു കമ്പനിയിൽ ജോലിക്കു കയറി.പിന്നെ തന്റെ ഭർത്താവു ശ്രീഹരി അദ്ദേഹം നഗരത്തിലുള്ള ഒരു പ്രമുഖ ആശുപത്രിയിൽ മാനേജർ ആയി ജോലി. എല്ലാം കൊണ്ട് ഒരു സന്തുഷ്ട കുടുംബം പിന്നെ തനിക്കു മാത്രം എന്താ ഈ മടുപ്പ്.
ദേവിക ഇതെല്ലം ആലോചിച്ചു കൊണ്ട് തന്നെ തനിക്കുള്ള ഫുഡ് ഒക്കെ റെഡി ആക്കി. വിശപ്പൊന്നുമില്ല പിന്നെ എന്നും നടക്കുന്ന ഒരു നാടകം പോലെയാണ് ഈ ഫുഡ് വയ്പ്പും കഴിപ്പും
💬 Comments
View all comments