Chapter Title : ദേവിന്റെ ഐഷു 4 [ക്യാപ്റ്റൻ മാർവെൽ]
ഇരിക്കാതെ വിളമ്പി കൊടുക്കാൻ നിന്ന് അപ്പൊ രേവതി ചോറും ആയി വന്നു....
രേവതി :അച്ചു മോള് എന്താ അവിടെ നിക്കുന്നെ ഇവിടെ ഇരിക്ക്.....
അച്ചു :അല്ല അമ്മ ഇരുന്നോ... ഞാൻ വിളമ്പി തരാം....
രേവതി :അതൊക്കെ പിന്നെ ആവട്ടെ... ഇപ്പൊ എന്റെ മോള് ഇവിടെ ഇരിക്ക്.... അമ്മ വിളമ്പി തരാം.....
ചോറും പാത്രം അവിടെ ടേബിളിൽ വച്ചു അച്ചുവിന്റെ അടുത്ത് ചെയറിൽ കൊണ്ട് ഇരുത്തി.....ശ്രേയയും അമ്മയുടെ ഒപ്പം കൂടി അവർക്ക് ഭക്ഷണം വിളമ്പി കൊടുക്കുന്നു.... മൂടി വച്ചിരിക്കുന്ന അടപ്പ് തുറന്നപ്പോൾ തന്നെ അവൾ ഒന്ന് അതിശയിച്ചു പോയി.... പലവിധം വിഭവങ്ങൾ ചിക്കൻ മട്ടൺ പോർക്ക് ബീഫ് അങ്ങനെ പലവിധ സാധനങ്ങൾ ഉണ്ടായിരുന്നു..... രേവതി തന്റെ മരുമോളുടെ പ്ലേറ്റിലേക് ചോറും കറിയും എല്ലാം വിളമ്പി കൊടുത്തു.... അച്ചു കഴിച്ചു നോക്കി.... അവളുടെ മനസ് നിറഞ്ഞു..... അത്രയും രുചി ആയിരുന്നു അതിനു.....
രേവതി :എങ്ങനെ ഉണ്ട് മോളെ.... ടേസ്റ്റ് ഉണ്ടോ.... ഞാൻ ഉണ്ടാക്കിയത....
അച്ചു :നല്ല രുചി ഉണ്ട് അമ്മേ....
ഇതിനിടയിൽ ശ്രേയ കേറി പറഞ്ഞു...
ശ്രേയ :അയ്യടി അപ്പോഴേക്കും അതിന്റെ ക്രെഡിറ്റ് നിങ്ങള് എടുത്തോ.... എന്റെ അച്ചു ഇതൊന്നും അമ്മ വച്ചതല്ല ഞാൻ വച്ചത് ആണ്....
രേവതി :ഉവ്വ... ഒരെണ്ണം തന്നാലുണ്ടല്ലോ പെണ്ണെ.... ഒന്ന് സഹായിക്കാൻ വിളിച്ചപ്പോൾ ഫോൺ കുത്തി ഇരുന്നവൾ ആണ് സഹായിച്ചെന്നു....
അത് കേട്ട് എല്ലാവരും ഒന്ന് ചിരിച്ചു.... ഭക്ഷണം കഴിപ്പ് ഒക്കെ തകൃതി ആയി നടന്നു... ഇതിനിടയിൽ അവർ തമ്മിൽ പരിചയപെടുകയും നന്നായി അടുക്കുകയും ചെയ്തു..... ദേവിന്റെ അച്ഛൻ ശിവദാസ് ജോലി തിരക്ക് കാരണം
💬 Comments
View all comments