Chapter Title : ദേവിന്റെ ഐഷു 4 [ക്യാപ്റ്റൻ മാർവെൽ]
ശ്രേയയും അവിടെ ഉണ്ടായിരുന്നു
അവർ രണ്ട് പേരും കാർ പാർക്ക് ചെയ്തു പുറത്തു ഇറങ്ങി.... അപ്പോഴേക്കും ശ്രേയയും രേവതിയും വീട്ടിൽ നിന്നും പുറത്തു വന്നു....ദേവും അച്ചുവും ഉമ്മറത്തേക് കേറി.... ദേവ് ആദ്യം തന്നെ രേവതിയെ ആലിംഗനം ചെയ്തു....
ദേവ് :എന്തൊക്കെ ആണ് എന്റെ രേവതി കുട്ടി വിശേഷം....
രേവതി :നല്ല വിശേഷം..... നീ അങ്ങ് മാറി നിന്നെ... ഞാൻ എന്റെ മരുമോളെ ഒന്ന് കാണട്ടെ.....
ദേവ് :ഓ... അപ്പോ മരുമോളെ കിട്ടിയപ്പോൾ മോനെ വേണ്ടല്ലേ...
രേവതി :നീ പോടാ... നിന്നെ ഞാൻ നിന്നെ പെറ്റിട്ടപ്പോൾ തന്നെ കണ്ട് തുടങ്ങിയതാ....
ദേവ് :ഓ ആയിക്കോട്ടെ.....
അപ്പോഴേക്കും ശ്രേയ ഒരു നിലവിളക്കും ആയി പുറത്തേക്ക് വന്നു.... അത് അച്ചുവിന്റെ കയ്യിൽ കൊടുത്തു....
രേവതി :മോളെ.... അകത്തേക്ക് കേറി വാ....
അത് കേട്ടതും നിറചിരിയോടെ തന്റെ പുതിയ വീട്ടിലേക് കേറി.... ദേവും പിന്നാലെ നടന്നു വന്നു.... തൊട്ട് സൈഡിൽ ആയി ശ്രേയയും ഉണ്ട്... ദേവ് അവളെ വയറിലൂടെ കയ്യിട്ട് ചേർത്തു പിടിച്ചു....
രേവതി :മോളെ ആദ്യം പോയി നീ തന്നെ ഒരു ചായ ഇട്ട് കൊണ്ട് വാ... നോക്കട്ടെ ഞങ്ങൾ നിന്റെ കൈപ്പുണ്യം....എന്നിട്ട് ബാക്കി ഉള്ള കാര്യങ്ങൾ നോക്കാം....
വീട്ടിൽ കേറിയപ്പോ തന്നെ ചായ ഇടാൻ പറഞ്ഞപ്പോൾ അവൾക് ചെറിയ ഒരു നീരസം തോന്നി എങ്കിലും അവൾ അത് പുറത്ത് കാണിച്ചില്ല.... എന്തായാലും ഞാനും ഇനി ഇവിടെ ഉള്ള കാര്യം നോക്കണ്ടേ എന്ന് ആയിരുന്നു അവൾ ആലോചിച്ചത്....അച്ചു നേരെ കിച്ചണിലേക്കു ചായ ഉണ്ടാകാൻ പോയി.... കൂടെ രേവതിയും... ഇതിനിടയിൽ വീട്ടിലെ ജോലിക്കാരൻ
💬 Comments
View all comments