Chapter Title : ഡെയ്‌സി 7 [മഞ്ജുഷ മനോജ്]
ചിരിച്ചു.
നിരുപമ : അല്ല വിഷ്ണു എത്തിയില്ലേ…
ഡെയ്‌സി ഫോൺ എടുത്ത് വിഷ്ണുവിനെ വിളിച്ചു. അവൻ ദേ എത്തിയെന്ന് മറുപടി നൽകി.
ഫോൺ cut ചെയ്ത ഡെയ്‌സി നിരുപമയുടെ അടുത്തേക്ക് എത്തി. അപ്പോൾ തന്നെ വിഷ്ണുവും അവിടെ ഒരു കാറിൽ എത്തിയിരുന്നു. കാറിൽ നിന്ന് ഇറങ്ങി വിഷ്ണു അവരുടെ അടുത്തേക് നടന്നു. വിഷ്ണുവിനെ കണ്ട നിരുപമ ഡെയ്‌സിയോട് പറഞ്ഞു.
നിരുപമ : ആള് ചുള്ളനാണല്ലോ….
ഡെയ്‌സി : ഒന്ന് പോ ചേച്ചി…
വിഷ്ണു നടന്ന് അവരുടെ അടുത്തേക്ക് എത്തി. ഡെയ്‌സി എന്തെങ്കിലും പറയുന്നതിന് മുമ്പ് തന്നെ നിരുപമ അവനോട് സംസാരിച്ച് തുടങ്ങി.
നിരുപമ : ഹലോ വിഷ്ണു. അപ്പൊ താൻ ആണല്ലേ ഞങ്ങളുടെ ഡെയ്‌സി കൊച്ചിനെ വളച്ചെടുത്ത പയ്യൻ. താൻ ആള് കൊള്ളാലോ…
വിഷ്ണു ഒരു ചമ്മലോടെ ചിരിച്ചു.
ഡെയ്‌സി നിരുപമയെയും ജിത്തുവിനെയും വിഷ്ണുവിന് പരിചയപ്പെടുത്തി കൊടുത്തു. ജിത്തുവാണ് നിരുപമയുടെ ചാരൻ എന്ന് ഉൾകൊള്ളാൻ വിഷ്ണുവിന് കഴിഞ്ഞില്ല.
നാല് പേരും അൽപ്പ നേരം അങ്ങനെ സംസാരിച്ച് നിന്നു.
നിരുപമ : എന്നാൽ പിന്നെ ഞങ്ങൾ ഇറങ്ങുവാ. ഇനിയും വൈകിയാൽ ഞാൻ ഇവനെയും കൊണ്ട് (ജിത്തുവിനെ) ഒളിച്ചോടിയെന്ന് നാട്ടുകാർ വിചാരിക്കും. ഞങ്ങൾ ഇറങ്ങുവാ…
വിഷ്ണു : നിങ്ങളെ വേണൊങ്കിൽ ഞാൻ ഡ്രോപ്പ് ചെയ്യാം… കാർ ഉണ്ടല്ലോ…
നിരുപമ അത് വേണ്ടാന്ന് പറയാൻ തുടങ്ങും മുമ്പേ ജിത്തു ചാടി കയറി പറഞ്ഞു.
ജിത്തു : ആം.. അതുകൊള്ളാം. ബസിലെ ഇടിയും കൊണ്ട് ഡോറിൽ തൂങ്ങി നിന്ന് പോകണ്ടല്ലോ…
നിരുപമയും അത് സമ്മതിച്ചു. എന്നാൽ അത് പറയുമ്പോൾ ജിത്തുവിനെ വേറെ ലക്ഷ്യങ്ങൾ
💬 Comments
View all comments