Chapter Title : ധ്വനിയിലെ തരുണപ്രഭ [കണ്ണൻ സ്രാങ്ക്]
ഒരു സഹോദരി രൂപത്തിൽ നിന്ന് അവൾ അവന്റെ സ്വപ്നങ്ങളിലെ പെണ്ണായി മാറിക്കഴിഞ്ഞിരുന്നു.താരയുടെ സാന്നിധ്യത്തിൽ പോലും,
അവൾ കാണാതെ തരുൺ അയക്കുന്ന തീക്ഷ്ണമായ നോട്ടങ്ങൾ ധ്വനിയെ തളർത്തി. താൻ എത്രത്തോളം അവനെ പ്രതിരോധിക്കുന്നുവോ, അത്രത്തോളം അവൻ അവളിലേക്ക് അടുത്തുകൊണ്ടിരുന്നു.
ഒരു വശത്ത് ഉറ്റ സുഹൃത്തായ താര, മറുവശത്ത് തന്നെ ഒരു പ്രണയിനിയായി മാത്രം കാണുന്ന അവളുടെ അനിയൻ. ധ്വനി ഒരു വലിയ അഗ്നിപരീക്ഷയിലായിരുന്നു.
തരുണിന്റെ പെരുമാറ്റം ധ്വനിയെ വല്ലാതെ വീർപ്പുമുട്ടിച്ചുകൊണ്ടിരുന്നു. രാവെന്നോ പകലെന്നോ ഇല്ലാതെ അവന്റെ കോളുകൾ വന്നുകൊണ്ടേയിരുന്നു. ഫോൺ എടുത്തില്ലെങ്കിൽ നിരന്തരമായ മെസ്സേജുകൾ.
ഓരോ തവണ ഫോൺ ബെല്ലടിക്കുമ്പോഴും താര കാണുമോ എന്ന ഭയത്താൽ ധ്വനിയുടെ നെഞ്ച് പടപടേ ഇടിക്കും. ഒരിക്കൽ ഫോൺ എടുത്തപ്പോൾ അവൾ ദേഷ്യപ്പെട്ടു,
"തരുൺ, നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ലേ? ഞാൻ നിന്റെ ചേച്ചിയുടെ സ്ഥാനത്താണ്. ഈ കാണിക്കുന്നത് മര്യാദയല്ല."
പക്ഷേ, അവളുടെ ഒരു വാക്കും കേൾക്കാൻ അവൻ തയ്യാറല്ലായിരുന്നു. "ചേച്ചി എന്ത് പറഞ്ഞാലും എനിക്കൊന്നുമില്ല. ആ ബൈക്ക് യാത്രയിൽ എന്റെ ദേഹത്ത് തൊട്ടിരുന്ന നിങ്ങളെ എനിക്ക് മറക്കാൻ പറ്റുന്നില്ല. നിങ്ങളുടെ ആ ചിരിയും എല്ലാം എന്റെ ഉള്ളിലുണ്ട്. എനിക്ക് നിങ്ങളെ അത്രമേൽ വേണം," അവന്റെ ശബ്ദത്തിൽ ഒരുതരം വാശിയുണ്ടായിരുന്നു.
ധ്വനി അവനെ ബ്ലോക്ക് ചെയ്യാൻ പോലും ആലോചിച്ചു. പക്ഷേ അങ്ങനെ ചെയ്താൽ താര ചോദിക്കില്ലേ എന്ന പേടി അവളെ തടഞ്ഞു. തരുണിന്റെ ഈ മാറ്റം താര അറിയാത്തതുകൊണ്ട്, അവൾ ഇപ്പോഴും ധ്വനിയോടും തരുണിനോടും പഴയതുപോലെ തന്നെയാണ് പെരുമാറുന്നത്.
താൻ അനിയനായി കണ്ട ഒരാൾ തന്റെ
ശരീരത്തെയും സൗന്ദര്യത്തെയും കുറിച്ച് ഇത്ര തുറന്നു സംസാരിക്കുന്നത്
💬 Comments
View all comments