0%

Chapter Title : ധ്വനിയിലെ തരുണപ്രഭ [കണ്ണൻ സ്രാങ്ക്]

ഇപ്പോൾ അവൻ താരയുടെ സാന്നിധ്യത്തിലും പ്രകടിപ്പിക്കാൻ തുടങ്ങി.

​"എന്താടി ധ്വനി... കുറെ ദിവസമായല്ലോ കണ്ടിട്ട്? എന്നെ അങ്ങ് മറന്നു അല്ലേ?" താരയുടെ മുന്നിൽ വെച്ച് തരുൺ വളരെ സ്വാഭാവികമായി ചോദിച്ചു.

​'ചേച്ചി' എന്ന വിളി മാറ്റി 'എടി' എന്ന് അവൻ വിളിക്കുന്നത് കേട്ട് ധ്വനിയുടെ ഉള്ളൊന്ന് കാളി. അവൾ താരയെ ഭയത്തോടെ നോക്കി. പക്ഷേ താര ചിരിക്കുകയായിരുന്നു.
​താര ചായയുമായി വന്ന് പറഞ്ഞു, "കണ്ടോ ധ്വനി, ഇവന് ഇപ്പോൾ നിന്റെ കാര്യത്തിൽ വലിയ ശ്രദ്ധയാ. നീ വരാതിരുന്നപ്പോൾ ഇവൻ എന്നോട് എത്ര തവണ ചോദിച്ചെന്നോ. നീ എന്റെ അനിയനായിട്ടല്ലേ ഇവനെ കാണുന്നത്, അതുകൊണ്ട് ഇവനും നിന്നോട് ആ സ്വാതന്ത്ര്യം ഉണ്ടെന്ന് തോന്നുന്നു."

​താരയുടെ ആ നിഷ്കളങ്കമായ വാക്കുകൾ ധ്വനിയെ കൂടുതൽ ധർമസങ്കടത്തിലാക്കി. തരുൺ ഇത് കേട്ട് ഒരു കുസൃതിച്ചിരിയോടെ ധ്വനിയെ നോക്കി കണ്ണ് ചിമ്മി. എന്നിട്ട് താരയുടെ മുന്നിൽ വെച്ച് തന്നെ ധ്വനിയുടെ കയ്യിലിരുന്ന ഫോൺ തട്ടിപ്പറിച്ചു വാങ്ങി.
​"ഇത് എപ്പോഴും ഈ ഫോണിൽ തന്നെയാ... ഒന്ന് ഇങ്ങോട്ട് നോക്ക്," അവൻ അവളുടെ കയ്യിൽ പതുക്കെ നുള്ളിക്കൊണ്ട് പറഞ്ഞു.

​ധ്വനി വേദന കൊണ്ടല്ല, മറിച്ച് ആ സ്പർശനം താര കാണുമോ എന്ന ഭയം കൊണ്ട് വിയർത്തു പോയി. "തരുൺ... വിട്... എനിക്ക് ഫോൺ വേണം," അവൾ പതുക്കെ പറഞ്ഞു.
​താര ഇതൊക്കെ കണ്ട് ചിരിച്ചു കൊണ്ട് പറഞ്ഞു, "അവൻ കുട്ടിയല്ലേ ധ്വനി, അവൻ നിന്നെ സ്വന്തം സഹോദരിയെപ്പോലെ സ്നേഹിക്കുന്നത് കൊണ്ടല്ലേ ഇങ്ങനെ കളിക്കുന്നത്. നീ അവനെ വഴക്ക് പറയണ്ട."

​താരയുടെ ആ വിശ്വാസം ധ്വനിയുടെ നെഞ്ചിൽ ഒരു

💬 Comments

View all comments