0%

Chapter Title : ധ്യാനം [അപ്പു]

Author : Woodpecker Read All Parts 417

രാത്രി 1 മണി കഴിഞ്ഞാൽ എല്ലാവരും ഉറക്കമായിരിക്കും.. എളുപ്പമാണ്.. പക്ഷെ ഒരു കാര്യം ബാക്കിയായി.. ഫോൺ… എന്റെ ഫോൺ ഇവിടെ വന്നപ്പോൾ ഏൽപ്പിച്ചതാണ്… അത് എവിടെയോ ഉണ്ട്‌ പോകുന്നതിനു മുന്നേ അതൂടെ എടുക്കണം…

അതിനുവേണ്ടി വീട്ടിലേക്ക് അത്യാവശ്യമായി വിളിക്കണമെന്ന് പറഞ്ഞ് അവിടത്തെ ഫോണിൽ വീട്ടിലേക്ക് വിളിച്ച്, ഒരു അത്യാവശ്യ നമ്പർ എന്റെ ഫോണിലുണ്ട് അത് എടുത്തുകൊടുക്കണമെന്ന് പറഞ്ഞ് ഞാൻ ഫോൺ ഒപ്പിച്ചു… പിന്നീട് കുറച്ച് നേരം മനപ്പൂർവം വൈകിച്ച് തിരികെ ധ്യാനത്തിന് കേറി ഫോൺ കയ്യിൽ തന്നെ ഒളിപ്പിച്ചു… അവർക്ക് കൊടുത്തില്ല…

അങ്ങനെ എല്ലാം പ്ലാൻ ചെയ്തപോലെ നടന്നു…രാത്രി എല്ലാവരും ഉറങ്ങാനായി ഞാൻ കാത്തിരുന്നു… ധ്യാനത്തിന് വന്നവർ ഉറങ്ങിയാലും അവിടെ ആളുകളെ നോക്കാൻ നിൽക്കുന്ന വോളന്റീർമാർ ഉറങ്ങാതെ നടക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു… അവരും കൂടി ഉറങ്ങാൻ 1 മണിവരെ ഞാൻ കാത്തിരുന്നു…

ഒരു മണിയായതും പിന്നെ വൈകിച്ചില്ല… ഞാൻ കിടന്നിരുന്ന ഡോർമെറ്ററിയിൽ നിന്ന് ശബ്ദമുണ്ടാക്കാതെ പയ്യെ ബാഗുമായി ഇറങ്ങി… ചെറുതായി പേടി തോന്നിയിരുന്നെങ്കിലും ഇനി ഇത് സഹിക്കാൻ പറ്റില്ലാത്തതുകൊണ്ട് ആ ഇരുട്ടിൽ തപ്പിത്തടഞ്ഞ് ഞാൻ താഴെയിറങ്ങി…

ഡോർമെറ്ററി ഒരു കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ്… അത് കഴിഞ്ഞാൽ ഒരു ഓപ്പൺ സ്പേസ് .. അതുകഴിഞ്ഞ് പ്രാർത്ഥന നടക്കുന്ന ഹാളും അതിന്റെ വഴിയും.. ഞാൻ ചുറ്റും ശ്രദ്ധിച്ച് പതിയെ നടന്നു… പ്രാർത്ഥന ഹാൾ കഴിഞ്ഞ് ചെന്നാൽ ഇടത്തേക്കുള്ള വഴി മെയിൻ എൻട്രൻസും വലത്തേക്ക് മറ്റൊരു ഹാളുമാണ്.. അതിന്റെ പിന്നിലാണ് പഴയ ചാപ്പൽ… അതും കഴിഞ്ഞാണ് പുറത്തേക്കുള്ള രണ്ടാമത്തെ വഴി…

മെയിൻ ഹാളിന്റെ അറ്റത്ത് മതിലിനോട് ചേർന്ന് നിന്ന് ഇടത്തേക്കുള്ള വഴിയും ചുറ്റുപാടും ഞാൻ ശ്രദ്ധിച്ചുനോക്കി… ഉറക്കം കളയാൻ ആ സെക്യൂരിറ്റി എങ്ങാനും ഇറങ്ങി നടന്നാൽ പണിയാവും…

ചുറ്റും നോക്കി ആരുമില്ലെന്ന് ഉറപ്പുവരുത്തി ഞാൻ ഓടാൻ തുണിഞ്ഞപ്പോഴാണ് അതിന് നേരെ എതിർവശം മുകളിൽ ഒരു വാതിൽ തുറക്കുന്നത് കണ്ടത്…. 'പുല്ല് പെട്ടു…!!'... മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ മറ്റൊരു മൂലയിലേക്ക് മാറി…

അവിടെയൊരു അരമതിലുണ്ടായിരുന്നു… അവിടെ ഒളിച്ചിരുന്ന് ഞാൻ അത് ആരാണെന്ന് നോക്കി…. അഴിഞ്ഞ് നീണ്ടുകിടക്കുന്ന മുടി കണ്ടപ്പോൾ അതൊരു സ്ത്രീയാണെന്ന് മനസിലായി… മുകളിൽ സ്ത്രീകളുടെ ഡോർമെറ്ററിയാണെന്ന് എനിക്കപ്പോഴാണ് ഓർമ്മ വന്നത്…

'ഇവൾക്കൊന്നും പാതിരാത്രിയായാലും ഉറക്കമില്ലേ… ഇനി എന്നെപ്പോലെ ചാടാൻ നോക്കുന്ന ആരേലും ആയിരിക്കുവോ… ദൈവമേ നാളെ ഞാനും ഇവളുംകൂടി നാടുവിട്ടെന്നാവോ വാർത്ത…!!!' എന്റെ ചിന്തകൾ ചുമ്മാ കാടുകേറി…

ആ സ്ത്രീ അപ്പഴേക്കും ചുറ്റും നോക്കി ആരുമില്ലെന്ന്

💬 Comments

View all comments