Chapter Title : ദി മെക്കാനിക് 4 [ J. K.]
കണ്ണടച്ചാൽ ഉടനെ ഇന്ന് നടന്ന കാര്യങ്ങൾ എന്റെ മുന്നിൽ തെളിഞ്ഞു വന്നു.
കാർ ആല്മരത്തിൽ ഇടിക്കാനായതും ഞാൻ കണ്ണുതുറന്നു. ഗിരിയും പപ്പുവും സംസാരിക്കുന്നതും, തട്ടുന്നതിന്റെയും മുട്ടുന്നതിന്റെയും ശബ്ദം എനിക്ക് കേൾക്കാം. മുകളിൽ കറങ്ങുന്ന തുരുമ്പു പിടിച്ച ഫാൻ നോക്കി ഞാൻ അവിടെ കിടന്നു.
എന്തായാലും വലിയ അപകടം ഒന്നും പറ്റിയില്ലല്ലോ,, ഗിരി വന്നില്ലായിരുന്നെങ്കിൽ ഞാൻ ഇപ്പോഴും ആ റോഡ് സൈഡിൽ നിൽക്കുന്നുണ്ടായേനെ..ചിലപ്പോൾ കള്ളന്മാർ എന്നെ പിടിച്ചേനെ... ഹോ അങ്ങനെ ഒന്നും ഉണ്ടായില്ല ഭാഗ്യം!!!
അത്രയ്ക്ക് നല്ല സാഹചര്യം അല്ലെങ്കിലും ഒരു ആശ്വാസം ഉണ്ട്. എന്റെ സഹായത്തിനു രണ്ടു ആണുങ്ങളുണ്ട്. ഗിരിയെ എനിക്ക് നല്ലതുപോലെ അറിയാം, അവന്റെ കൂട്ടുകാരനും.ഇപ്പോൾ കിടക്കാൻ ഒരു മുറിയും, പുതക്കാൻ പുതപ്പും.അവർ എന്റെ കാർ നന്നാക്കി തരും. നാളെ രാവിലെ വീട്ടിൽ പോകാം.മൊത്തത്തിൽ ഞാൻ ഓക്കേ ആണ്.. അങ്ങനെ ഓരോന്ന് ആലോചിച്ചു ഞാൻ ഉറങ്ങി പോയി.
പട്ടികളുടെ ഓളിയിടലും, നല്ല തണുത്ത കാറ്റുമാണ് എന്നെ ഉറക്കത്തിൽ നിന്നും ഉണർത്തിയത്. ഞാൻ എണീക്കാൻ ഉണ്ടായ മറ്റൊരു കാരണം വിശപ്പായിരുന്നു. ഉച്ചക്ക് എന്തെങ്കിലും കഴിച്ചതാണ്, അതിനുശേഷം ഒന്നും കഴിച്ചിട്ടില്ല.പേടിയും ടെൻഷനും എന്റെ വിശപ്പു അറിയാതിരിക്കാനുള്ള ഒരു കാരണമായി, പക്ഷെ ഇപ്പോൾ എനിക്ക് വിശന്നിട്ട് ഒരു രക്ഷയും ഇല്ലായിരുന്നു.
ഞാൻ സമയം നോക്കി 11:05, പുറത്തു ഒച്ചയും അനക്കവും ഒന്നും കേൾക്കാനില്ല. ഭയങ്കര നിശബ്ദത.ഇവർ ഇത് എവിടെ പോയി? ഞാൻ പതുക്കെ ബെഡിൽ നിന്നും ഇറങ്ങി, വാതിൽ തുറന്നു പുറത്തിറങ്ങി, ഗാരേജ് ലക്ഷ്യമാക്കി നടന്നു. ഞാൻ എന്റെ കൈകൾ കൂട്ടി പിടിച്ചു, ശ്വാസം വിടുമ്പോൾ മൂക്കിൽകൂടി ആവി പറക്കുന്നുണ്ടായിരുന്നു. തണുത്ത കാറ്റടിച്ചപ്പോൾ എന്റെ ശരീരം ആകെ വിറച്ചു.
ഗാരേജിൽ എത്തിയപ്പോൾ അവിടെ ആരും ഇല്ലായിരുന്നു. എന്റെ കാറും ഗിരിയുടെ കാറും, പപ്പുവിന്റെ വാനും എല്ലാം അവിടെ കിടക്കുന്നുണ്ട്. പക്ഷെ അവർ അവിടെയുള്ളതിന്റെ ഒരു ലക്ഷണവും കണ്ടില്ല.
" ഗിരീ...... പപ്പു.......നിങ്ങൾ എവിടെയാ? ഞാൻ ഉറക്കെ വിളിച്ചു ചോദിച്ചു. ടൂൾ ഷെഡിന്റെ ഭാഗത്തു നിന്നും ശബ്ദം കേട്ടപ്പോൾ ഞാൻ അങ്ങോട്ട് നോക്കി.
" ഞങൾ.....ധാ....ഇ ടൂൾ ഷെഡിൽ ഉണ്ട്... " ഗിരി
💬 Comments
View all comments