Chapter Title : ദി മെക്കാനിക് 4 [ J. K.]
" ഗിരി ഒരു സിഗരറ്റ് കത്തിച്ചുകൊണ്ട് പറഞ്ഞു.
" ഹാ... കുറേ നാളായില്ലേ ഇങ്ങനെ കൂടിയിട്ട്!!" ഗിരിയുടെ കയ്യിൽ നിന്നും സിഗരറ്റ് വാങ്ങി പപ്പു വലിച്ചു.
" നിങ്ങൾ കുറെ കാലമായി കൂട്ടുകാരണല്ലേ?" ഒഴിഞ്ഞ ഗ്ലാസും കയ്യിൽ പിടിച്ചുകൊണ്ടു ഞാൻ ചോദിച്ചു.
" ഞങ്ങൾ ചെറുപ്പം മുതലേയുള്ള ഫ്രണ്ട്‌സാ.. ഞാൻ ഗിരിയേക്കാൾ മൂത്തതാണ്, പക്ഷെ ഇവൻ ആണ് എന്റെ ബെസ്റ്റ് ഫ്രണ്ട്..എന്റെ കൂടെയാണ് ഇവൻ ആദ്യം ജോലിക്ക് നിന്നിരുന്നത്." പപ്പു സിഗരറ്റ് ഗിരിക്ക് തിരിച്ചുകൊടുത്തുകൊണ്ട് പറഞ്ഞു.
" ഇവിടെ ഒറ്റക്കാണോ? ഫാമിലി? ഞാൻ പപ്പുവിനോട് ചോദിച്ചു.
" ഫാമിലി എന്റെ നാട്ടിലാണ്. ഞാൻ ഇടക്കെ അവിടെ പോയി വരും. പിന്നെ ഇവിടെ എനിക്ക് പണിക്കാരുണ്ട്, അവർ വൈകുന്നേരം വീട്ടിൽ പോകും. " പപ്പു പറഞ്ഞു.
" ആഹാ.. മാഡത്തിന്റെ ഗ്ലാസ് കാലിയായല്ലോ!! ഒന്നുകൂടി ഒഴിക്കട്ടെ? " ഗിരി ചോദിച്ചു.
" ഏയ്... ഇനി വേണ്ട, ഇത് തന്നെ കൂടുതലാ " ഞാൻ പറഞ്ഞു. ഇവിടെ വെച്ച് അടിച്ചു ഓഫ് ആവണ്ട എന്ന് ഞാൻ വിചാരിച്ചു.
" ഓഹ് എന്റെ മാഡം.... ഞാൻ പറഞ്ഞില്ലേ ഇവിടെ ജാട ഇട്ട് ഇരിക്കേണ്ട കാര്യമില്ലന്ന്... ഇപ്പൊ നമ്മൾ എല്ലാരും ഫ്രണ്ട്സ് ആയില്ലേ.. " ഗിരി എന്റെ കയ്യിൽ നിന്നും ഗ്ലാസ് വാങ്ങി, ഒരു ലാർജ് ഒഴിച്ച് എനിക്ക് നേരെ നീട്ടി. ഇപ്പോൾ കഴിച്ചപ്പോൾ എനിക്കാ ടേസ്റ്റ് ഇഷ്ട്ടമായി. ചിപ്സ് കൂടി ആയപ്പോൾ അടിപൊളി.
" ചേട്ടന്റെ പേര് ശരിക്കും പപ്പു എന്നാണോ ? എന്റെ ചോദ്യം കേട്ടതും ഗിരി പൊട്ടിച്ചിരിച്ചു..
" ഇതിലെന്താ ഇത്ര ചിരിക്കാൻ?? " ഞാൻ ചോദിച്ചു.
" ഏയ് ഒന്നുമില്ല.... ഇവന്റെ ശരിക്കുള്ള പേര് രാജേന്ദ്രൻ എന്നാണ്. ഇവൻ ചെറുപ്പത്തിൽ ഭയങ്കര പാവമായിരുന്നു, നിഷ്കളങ്കൻ . അങ്ങനെ ഇട്ട പേരാണ് പപ്പു.. " ഗിരി പറഞ്ഞു.
" ഓഹോ.... എന്നാൽ ഞാൻ രാജേന്ദ്രന്നു വിളിക്കാം " ഞാൻ പറഞ്ഞു.
" ഏയ് അതൊന്നും വേണ്ട... പപ്പുന്ന് വിളിച്ചാൽ മതി. രാജേന്ദ്രൻ എന്ന് വിളിച്ചാൽ ചിലപ്പോൾ എനിക്ക് മനസ്സിലാവില്ല "
💬 Comments
View all comments