Chapter Title : ദി മെക്കാനിക് [ J. K.]
കാർ കൊണ്ട് വന്നത് നന്നായി എന്നാ ഞാൻ ഉദ്ദേശിച്ചത് ..മ്മ്...ഇതിൽ കുറേ പണി എടുക്കാൻ ഉണ്ട് " ഒരു അടി അകലെ നിന്നും എന്നെ സൂക്ഷ്മമായി നോക്കി കൊണ്ടാണ് അയാൾ അത് പറഞ്ഞത്.
അയാൾ എന്താ അങ്ങനെ പറഞ്ഞത് എന്ന് എനിക്ക് മനസ്സിലായില്ല. ഗിരി എന്നെ തന്നെ നോക്കി കൊണ്ടിരുന്നു. അത് എന്നെ ബുദ്ധിമുട്ടിച്ചു തുടങ്ങിയപ്പോൾ ഞാൻ പിന്നിലേക്ക് ഇറങ്ങി നിന്നു. ഗിരിക്ക് സ്ഥലകാല ബോധവും വന്നു. അയാൾ എന്നെ കടന്നു ഒരു തുണി എടുത്തു കൈ എല്ലാം തുടച്ചു.
" മാഡം.. വായോ, നമുക്ക് മാഡത്തിന്റെ "കാർ" നോക്കികളയാം " അയാൾ ഷെഡ്‌ഡിൽ നിന്നും ഇറങ്ങി കാറിന്റെ അടുത്തേക്ക് നടന്നു. ഞാൻ ഗിരിയുടെ പിന്നാലെ നടന്നു. അര മിനുട്ടിൽ ഞങ്ങൾ കാറിന്റെ അടുത്ത് എത്തി. അയാൾ കീ വാങ്ങി, ഞങൾ കാറിൽ കയറി. കാർ സ്റ്റാർട്ട് ചെയ്തു ഗരാജിന്റെ അപ്പുറത്തെ സൈഡിലേക്ക് പോയി.ഗിരി കാർ അവിടെ പാർക്ക് ചെയ്തു, പുറത്തിറങ്ങി ബോണറ്റ് പൊക്കി അകത്തേക്ക് നോക്കി.
" അന്ന് വീട്ടിൽ വന്നപ്പോൾ അർജുൻ സാറിന് ഇ കാറിന്റെ പ്രശ്നങ്ങൾ കാണിച്ചു കൊടുത്തിരുന്നു.സർ പറഞ്ഞു ഇത് മാഡത്തിന് വേണ്ടി വാങ്ങിയ വേണ്ടിയാണെന്ന്. പക്ഷെ മാഡത്തിന് ഇതിന്റെ പ്രശ്നം എന്താണെന്നു അറിയില്ല. വായോ ഞാൻ കാണിച്ചു തരാം. " അയാൾ അതും പറഞ്ഞു അവിടെ എന്നെയും നോക്കി നിന്നു.
ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി മുന്നിലേക്ക് പോയി ബോനറ്റിന്റെ അകത്തേക്ക് നോക്കി.ഗിരി എന്തോ ചൂണ്ടി കാണിച്ചുകൊണ്ട് അതിനെ പറ്റി സംസാരിക്കാൻ തുടങ്ങി. എനിക്ക് ഒന്നും മനസ്സിലായില്ല.പക്ഷെ ഞാൻ പരമാവധി
💬 Comments
View all comments