Chapter Title : ദി മിസ്ട്രസ് 12 [Play boy]
മുറി ആയിരുന്നു അത്. സുധിയേം കൊണ്ട് അവൾ അതിനുള്ളിലൂടെ നടന്നു. അവളുടെ എക്സ്പീരിയൻസ് കൊണ്ട് ആ ഇരുട്ടത്തും അവൾ കൂളായി നടന്ന് അവിടെ ഉണ്ടായിരുന്ന ഒരു ബഞ്ചിൽ അവനെ ഇരുത്തി എന്നിട്ട് പറഞ്ഞു
വിദ്യ: ഇന്നിനി ഒന്നും നടക്കില്ല . നീ രക്ഷപ്പെട്ടു എന്ന് കരുതി നാളെ രാവിലെ അവർ തിരഞ്ഞിറങ്ങും അന്നേരം നമുക്ക് പുറത്ത് കടക്കാം.
സുധി വിദ്യയുടെ കൈയിൽ മുറുകേ പിടിച്ച് കൊണ്ട് : താനും എന്റെയൊപ്പം വരുമോ ? നമുക്ക് ദൂരെ എവിടെയെങ്കിലും പോയി ജീവിക്കാം.
വിദ്യ സുധിയെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്തു. എന്നിട്ട് പറഞ്ഞു: ഞാൻ വരാം. പക്ഷെ ഇപ്പോ ഞാൻ പുറത്ത് പോയി അവരോടൊപ്പം നിന്നാൽ മാത്രമേ കാര്യങ്ങൾ എല്ലാം നമ്മൾ വിചാരിച്ച പോലെ നടക്കുകയുള്ളൂ. പിന്നെ ഇതൊരു സ്റ്റോർ റൂം ആണ് നീ ആവശ്യമില്ലാതെ നടന്ന് ഒന്നിലും തപ്പി തടഞ്ഞു വീഴാതെ ഇവിടെയെവിടെയെങ്കിലും കിടന്നോ അവരിവിടെ വരാതെ ഞാൻ നോക്കി കൊള്ളാം. നാളെ രാവിലെ ഞാൻ വന്ന് വിളിക്കാം അതുവരെ നീ ഇവിടെ ഇരിക്ക് .
സുധിയെ അവിടിരുത്തി വിദ്യ പുറത്തേക്കിറങ്ങി. പുറത്തെ വെളിച്ചത്തിൽ അവളെ സുധിക്ക് കാണാൻ പറ്റി അവൾ വാതിൽ ചാരി. അതോടെ ആ റൂം മുഴുവൻ ഇരുട്ടിലായി.
സുധി അവൻ ഇരുന്ന ബഞ്ചിൽ പതിയെ തപ്പി നോക്കിയിട്ട് കിടന്നു. ഭാഗ്യം ആ ബെഞ്ചിന് നല്ല നീളമുണ്ട്. നാളെ നേരം വെളുക്കുന്നതോടെ താൻ ഈ നരകത്തിൽ നിന്ന് രക്ഷപ്പെടും ഒപ്പം തന്റെ വിദ്യയും കാണും . അവളും സുന്ദരിയാണ്. കണ്ടാൽ ഒരു നാട്ടിൻ പുറത്ത്കാരി .
💬 Comments
View all comments