ദി റൈഡർ 6 [അർജുൻ അർച്ചന]
📝 Ongoing
👁 38076 views ❤ 182 likes 💬 8 comments
ദി റൈഡർ 6
Story : The Rider Part 6 | Author : Arjun Archana | Previous Parts
ഒരുപാട് വൈകി എന്നറിയാം ഡിപ്രെഷനിൽ പെട്ടു പോയി ചങ്ങായിമാരെ....... അപ്പൊ നമുക്ക് പിന്നേം തുടങ്ങാല്ലോ.....ഇതുവരെ വായിക്കാത്തവർ പ്രീവിയസ് പാർട്സ് വായിക്കേണ്ടതാണ്.......
ഒരു സെക്കൻഡ് അവളാ പിടിത്തം വിട്ട് എന്റെ കണ്ണിലേക്കു നോക്കി…..എന്നിട്ട് ചോദിച്ചു…” അത്രേയുള്ളൂ….. ”
ഞാൻ ആ കണ്ണുകളിലേക്കു സൂക്ഷ്മതയോടെ നോക്കി…..
അതെന്തൊക്കെയോ പറയാതെ പറഞ്ഞുകൊണ്ടിരുന്നു……
" പറയാൻ അത്രയേ ഉള്ളൂ "
സത്യത്തിൽ എനിക്ക് എന്തു മറുപടി പറയണമെന്ന് അറിയില്ലായിരുന്നു........
എന്നിരുന്നാലും വിക്കി വിക്കി ഞാൻ പറഞ്ഞു......
" അച്ചു തെറ്റുപറ്റി പോയി എനിക്ക്...... പക്ഷെ നിന്നെ ഓർത്തുപോയതുകൊണ്ടാ ഞാൻ അവളോട് അങ്ങനെ പറഞ്ഞെ.... നിന്നെ ചതിച്ചത് തെറ്റാണ് ഞാൻ ഇനി അങ്ങനൊന്നും ചെയ്യില്ല..... സത്യമായിട്ടും ചെയ്യില്ല.."
അങ്ങനെ പലതും പറഞ്ഞ് കൊണ്ട് ഞാനവിടെ സൈഡിലിരുന്നു പൊട്ടിക്കരഞ്ഞു.... എന്റെ സമനിലയാകെ തെറ്റി പോയിരുന്നു....
സമയമെത്ര കടന്നുപോയി എന്നെനിക്കറിയില്ല.... അച്ചു പതിയെ എന്റെ അടുത്ത് വന്നിരുന്നു....
അവളുടെ കൈ എടുത്ത് എന്റെ മുടിയിൽ തലോടി കൊണ്ട് അവൾ പറഞ്ഞു...
" സാരമില്ല പോട്ടെ അവൾ എന്റെ മുമ്പിൽ പൊട്ടിക്കരഞ്ഞു.... നീയും എന്നോട് ഒന്നും പറഞ്ഞതുമില്ല പെട്ടെന്ന് കേട്ടതിന്റെ ഷോക്ക് ആണ് എനിക്ക് പിന്നെ പിന്നെ...... പെട്ടെന്ന് കേട്ട
💬 Comments
View all comments