Chapter Title : ദി റൈഡർ 7 [അർജുൻ അർച്ചന]
എന്നെ അവളുടെ മാറിലേക്ക് ചേർത്ത് കെട്ടിപ്പിടിച്ചു കിടന്നു..... എത്ര സമയം അങ്ങനെ കിടന്നു എന്ന് അറിയില്ല ഞാൻ ഉറങ്ങിപ്പോയി...... എഴുന്നേറ്റപ്പോൾ അടുത്ത് അച്ചു ഇല്ലായിരുന്നു എന്റെ റൂമിന്റെ വാതിൽ തുറന്നു കിടന്നിരുന്നു...... കണ്ടത് സ്വപ്നമാണോ സത്യമാണോ എന്നറിയാതെ മിഴിച്ചു ഇരിക്കുമ്പോഴാണ് അച്ചു ചായയുമായി വരുന്നു.......... ഞാൻ അവളെ തുറിച്ചു നോക്കി.......
" ഇതാ ചായ കുടിക്ക്........ നീയെന്താ ഇങ്ങനെ മിഴിച്ച് നോക്കണേ "
" അല്ല നീ എപ്പോ വന്നു........"
" നിന്റെ കിളി ഒക്കെ പോയോ.... അതൊ ഒന്നും ഓർമ്മയില്ലെന്ന് നടിക്കുന്നതോ..... "
" ഓ.... അത് ശെരിക്കും നടന്നായിരുന്നു അല്ലെ ?..... "
അവൾ ചിരിച്ചു......
" വാ വന്നു കുളിക്ക് അമ്പലത്തിൽ പോണം..... "
" വൈ.... എന്താ വിശേഷം.... "
" കുന്തം വരാൻ പറഞ്ഞ വരണം അത്രേയുള്ളൂ....... "
" ഓഹ് ആകട്ടെ മഹാറാണി ..... "
അവളെന്റെ തലമുടി കുടഞ്ഞുകൊണ്ട് നെറ്റിയിലൊരു ഉമ്മ തന്നു ...............
ഞങ്ങളൊരുങ്ങി ഇറങ്ങി.... ആദ്യമായി അവളെന്റെ വണ്ടിയിൽ എന്നെ കെട്ടിപിടിച്ചിരുന്നു വന്നു..... എന്തോ എനിക്ക് എന്തൊക്കെയോ വെട്ടി പിടിച്ച സന്തോഷമായിരുന്നു അന്നേരം.....അമ്പലത്തിൽ കയറി ഞങ്ങളുടെ പേരിൽ പ്രതേക പൂജ ഒക്കെ കഴിപ്പിച്ചു ...... അമ്പലത്തിൽ വച്ചു അവളുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടിരുന്നു..... അന്നേരം എനിക്കത് ചോദിക്കാൻ പറ്റിയില്ല.... പിന്നെ ഞാനത് വിട്ടു പോയി .......
അമ്പലത്തിലും പോയി തിരികെ വരുന്ന വഴിക്ക് അവളുടെ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങൾ ഒക്കെ എന്നോട് പറഞ്ഞു...... ഞാൻ അതൊക്കെ നടത്തി കൊടുക്കുകയും ചെയ്തു.......
തിരികെ ഞങ്ങൾ
💬 Comments
View all comments