Chapter Title : ദി റൈഡർ 8 [അർജുൻ അർച്ചന] [Climax]
ബാക്കിയുള്ളവ ഞാൻ വലിച്ചുഎടുത്തു...... അവിടെ ഒരു ഉമ്മ കൂടി വെച്ച് ഞാൻ നിവർന്നു.....
അവൾ നന്നേ ക്ഷീണിച്ചിരിക്കുന്നു...... ആദ്യത്തതിന്റെ ആലസ്യം...... ഞാൻ അവളുടെ നെറ്റിയിൽ മുത്തമിട്ടുകൊണ്ട് അവളെ പുതപ്പിച്ചു കിടത്തി...... അപ്പുറത്ത് ഞാനും കിടന്നു.....അവളെ കെട്ടി പിടിച്ചു ഒരു പുതപ്പിനുള്ളിൽ കിടന്നപ്പോൾ ഈ നിമിഷം ഒരിക്കലും അവസാനിക്കല്ലേ എന്ന് ഉള്ളുകൊണ്ട് നിനച്ചിരുന്നു.........
*************************
എപ്പോഴോ ഉറങ്ങി പോയി...... ഉണർന്ന് നോക്കിയപ്പോൾ അവളെന്റെ ഷർട്ടും ത്രീ ഫോർത്തും ഇട്ട് ഒരേ നിൽപ്പാണ് ബാൽക്കണിയിൽ.... അവിടെ നിന്നും നോക്കിയാൽ മൂന്നാറിലെ കണ്ണെത്താത്ത ദൂരം മഞ്ഞു പുതഞ്ഞു കിടക്കുന്ന തേയിലത്തോട്ടങ്ങളിലേക്ക് നോട്ടമെത്തും......
ഞാൻ ബ്ലാങ്കറ്റോടെ ചെന്നവളെ പൊതിഞ്ഞു........
" മോർണിംഗ്...... "
അവളുടെ കഴുത്തിൽ മെല്ലെ ഉമ്മ വെച്ചുകൊണ്ട് ഞാൻ പറഞ്ഞു......
" നമുക്ക് ഗോവയ്ക്ക് വിട്ടാലോ ഇന്ന്.. "
" നരകത്തില് വേണേലും പോകാം.... നീയുണ്ടേൽ...... "
അവളെ ഒന്നുകൂടി പുതപ്പിച്ചു ഞാൻ പറഞ്ഞു......
" നരകം അല്ല സ്വർഗം നമ്മൾ മാത്രമുള്ള സ്വർഗം...... പോകണം ഇന്ന് തൊട്ട് ദിക്കറിയാതെ പല വഴികളിലൂടെ നിന്റെ കൈയും പിടിച്ചു.... "
തിരിഞ്ഞ് നിന്ന് അവൾ എന്നോടായി പറഞ്ഞു.....
അവളെന്നെ കെട്ടി പിടിച്ചു..... ആഹ് ബ്ലാങ്കറ്റിനുള്ളിൽ നിന്നുകൊണ്ട് പുതിയൊരു ലോകത്തേക്ക് പറക്കാൻ ഉള്ള തയ്യാറെടുപ്പിൽ ഞങ്ങൾ രണ്ടും നിന്നു.... അടുത്ത റൈഡിങ് എക്സ്പീരിയൻസിനായി.......
ശുഭം..........
💬 Comments
View all comments